Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 7:26 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 93 %
  • Wind: 0.53 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വിജയ് ബാബുവിനെതിരെ വീണ്ടും മീ ടു ആരോപണം. ജോലിയുമായി ബന്ധപ്പെട്ട കാര്യത്തിന് വിജയ് ബാബുവിനെ കാണാനെത്തിയപ്പോള്‍ മോശമായി പെരുമാറുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍.ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുന്ന വുമണ്‍ എഗെയ്ന്‍സ്റ്റ് ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 2021 നവംബര്‍ മാസത്തിലാണ് സംഭവമുണ്ടായതെന്ന് യുവതി പറയുന്നു. സിനിമാ ചര്‍ച്ചകള്‍ക്കിടെ മദ്യലഹരിയില്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്.വിജയ് ബാബുവില്‍ നിന്നും ഒരു നടിക്ക് ഉണ്ടായ അതിഗുരുതരമായ ആക്രമണത്തെ തുടര്‍ന്നാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്ന് യുവതി പറയുന്നു.സഹായം വാഗ്ദാനം ചെയ്ത് ദുർബലരായ സ്ത്രീകളെ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്ന ഒരാളാണ് വിജയബാബു എന്ന് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. എത്ര സ്ത്രീകൾക്ക് ഇതിലും മോശമായ അനുഭവം നേരിടേണ്ടി വരുമെന്ന് യുവതി ചോദിക്കുന്നു. അതിനിടെ ഈ മീ ടൂ ആരോപണത്തിൽ കൊച്ചി സിറ്റി പൊലീസ് പരിശോധന തുടങ്ങി. ക്കും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം. അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വേനലവധിക്കുശേഷം പരിഗണിക്കും. മേയ് 16 വരെയാണ് ഹൈക്കോടതിയുടെ വേനല്‍ അവധി. നടിയെ പീഡിപ്പിച്ചെന്ന കേസില്‍ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായാണ് വിജയ് ബാബു ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സിനിമയില്‍ അവസരംതേടി നടിയാണ് അടുപ്പം സ്ഥാപിച്ചത്. കൃത്യമായ ഓഡിഷനിലൂടെ സിനിമയില്‍ അവസരം നല്‍കി. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാതിരുന്നതിന്റെ വൈരാഗ്യമാണ് പരാതിക്ക് അടിസ്ഥാനം. ബ്ലാക്ക് മെയിലിങ്ങാണ് പരാതിക്കാരി ലക്ഷ്യമിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത് പ്രശ്നം തീര്‍ക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ഹര്‍ജിയിലുണ്ട്. എന്തുതന്നെയായാലും വിജയ് ബാബുവിനെതിരെ കുരുക്ക് മുറുകുന്നതായിട്ടാണ് മനസിലാക്കാൻ സാധിക്കുന്നത്.   മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും വിജയ് ബാബുവിടെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്‍റെ വീട്ടിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പ്രതി കീഴടങ്ങുമെന്നാണ് പ്രതീക്ഷ. അന്വേഷണത്തിൽ കാലതാമസമുണ്ടായിട്ടില്ല. 22ന് പരാതി ലഭിച്ചു, അന്ന് തന്നെ കേസെടുത്തുവെന്നും സി എച്ച് നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു. വിജയ് ബാബു ഇരയെയും സാക്ഷികളെയും സ്വാധീനിക്കാതിരിക്കാൻ നടപടിയെടുത്തുവെന്നും സ്വാധീനിച്ചാൽ വേറെ കേസെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

Readers Comment

Add a Comment