Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
'ഗുജറാത്ത് മോഡൽ' പഠിക്കാൻ കേരളം. പദ്ധതികളുടെ നടത്തിപ്പ് പഠിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം ഗുജറാത്തിലേക്ക് പോകും. ഇന്ന് ഉച്ചയോടെയാണ് ചീഫ് സെക്രട്ടറി വി.പി. ജോയിയും സംഘവും അഹമ്മദാബാദിലേക്ക് തിരിക്കുക. നാളെ ഗുജറാത്തിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസർ ഉമേഷ് ഐഎഎസും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ നേതാക്കളും നിരന്തരം വിമർശിച്ചുവരുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തേക്കാണ് ചീഫ് സെക്രട്ടറിയുടെ സന്ദർശനമെന്നതാണ് ശ്രദ്ധേയം.ഗുജറാത്ത് ഭുപേന്ദ്രഭായി പട്ടേൽ സർക്കാരിന്റെ പദ്ധതി നടത്തിപ്പ് സംബന്ധിച്ചും വിവിധ സർക്കാർ വകുപ്പുകളുടെ പ്രകടനവും ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയതിലൂടെ നേടിയ പുരോഗതിയും മനസ്സിലാക്കാനാണ് സന്ദർശനം. വിവിധ സർക്കാർ പദ്ധതികളുടെ ജില്ലാതല നടത്തിപ്പ് നിരീക്ഷിക്കുന്നതിനായി 2019ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി ആരംഭിച്ചതാണ് ഈ പദ്ധതി. ശക്തമായ ഡാറ്റാബേസ് സൃഷ്ടിക്കുകയും, സി എം ഡാഷ്‌ബോർഡ് വഴി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് പദ്ധതി.സാധാരണക്കാരുടെ പരാതികൾ തീർപ്പാക്കാനാണ് ഈ സംവിധാനം രൂപീകരിച്ചത്. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റുക ലക്ഷ്യാക്കിയാണ് പദ്ധതി നടപ്പാക്കിയത്. ഇത് കേരളത്തിൽ നടപ്പാക്കാൻ സാധിക്കുമോയെന്നതാണ് പ്രധാനമായും പരിശോധിക്കുക. സന്ദർശനത്തിന് ശേഷം സംഘം മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇത് പരിശോധിച്ച ശേഷമാകും പദ്ധതി കേരളത്തിൽ നടപ്പാക്കുമോ എന്ന് തീരുമാനിക്കുക. വൻകിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്ത് ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയത്. സംസ്ഥാനത്തെ സുപ്രധാന പദ്ധതികൾ മുഖ്യമന്ത്രിയുടെ ഓഫീസില് സജ്ജീകരിച്ച സ്ക്രനിലൂടെ കാണാൻ സാധിക്കും. വിവിധ വകുപ്പിന് കീഴിലെ പദ്ധതികൾ ഒറ്റ ഡാഷ് ബോർഡിന് കീഴിൽ കൊണ്ടവരും. തുടർന്ന് അവയ്ക്ക് റേറ്റിംഗ് നൽകും. പിന്നീട് അവയുടെ പുരോഗതിയും നടത്തിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംവിധാനത്തിന്റെ സഹായത്തോടെ നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയിലാണ് ഡാഷ് ബോർഡ് ഉപയോഗിക്കുന്നതിനുളള നിർദേശമുയർന്നത്. നേരത്തേ വിവിധ സംസ്ഥാനങ്ങൾ ഈ ഗുജറാത്ത് മാതൃക പഠിക്കാനുള്ള ശ്രമം നടത്തിയിരുന്നു.
23.82°C








