Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്തെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ അഞ്ചാമനായി ഗൗതം അദാനി.  പ്രമുഖ നിക്ഷേപകൻ വാറൻ ബഫറ്റിനെ മറികടന്നാണ് ഗൗതം അദാനിയുടെ മുന്നേറ്റം. ഫോബ്സ്  മാസികയുടെ റിപ്പോർട്ട് പ്രകാരം 123.7 ബില്യൺ യുഎസ് ഡോളറാണ് 59 കാരൻ ഗൗതം അദാനിയുടെ ആസ്തി. തിങ്കളാഴ്ച രാവിലെയാണ് വാരൻ ബഫറ്റിന്‍റെ  ആസ്തിയായ 121.7 ബില്യൺ യുഎസ് ഡോളർ ഗൗതം അദാനി മറികടന്നത്. 

ഫോബ്സ് പട്ടിക പ്രകാരം സ്പേസ് എക്സിന്റെയും ടെസ്‌ലയുടെ മേധാവി ഇലോൺ മസ്കിനാണ് ആണ് ആദ്യ സ്ഥാനം. 269.7 ബില്യൺ യുഎസ് ഡോളറാണ് മസ്കിന്റെ സമ്പാദ്യം. പിന്നാലെ ആമസോൺ മേധാവി ജെഫ് ബെസോസ് (170.2 ബില്യൺ യുഎസ് ഡോളർ), എൽഎംവിഎച്ച് ഉടമ ബെർനാർഡ് അർനൗൾട്ട് (166.8 ബില്യൺ യുഎസ് ഡോളർ), മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് (130.2 ബില്യൺ യുഎസ് ഡോളർ) എന്നിവരും രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിൽ ഉണ്ട്.റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി 104.2 ബില്യൺ യുഎസ് ഡോളറുമായി എട്ടാം സ്ഥാനത്തുണ്ട്.

 

റിന്യൂവബിൾ എനർജി കമ്പനിയായ അദാനി ഗ്രീൻ ലിസ്റ്റ് ചെയ്തതിന് ശേഷം, അദാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യൺ ഡോളറിൽ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വർദ്ധിച്ച് 81 ബില്യൺ ഡോളറായി. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതുള്ള അദാനി ബ്ലുംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സമ്പന്നരുടെ പട്ടികയിൽ രണ്ടാമതാണ്.

 

വിമാനത്താവളങ്ങൾ,തുറമുഖങ്ങൾ, വൈദ്യുതി ഉൽപ്പാദനവും വിതരണവും അടക്കമുള്ള മേഖലകളാണ് അദാനി ഗ്രൂപ്പിന് കീഴിലുള്ളത്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പവർ എന്നിവയുൾപ്പെടെ ആറ് കമ്പനികളും അദാനി ഗ്രൂപ്പിനുണ്ട്.

Readers Comment

Add a Comment