Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:14 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സില്‍വര്‍ലൈന്‍ സംവാദത്തിൽ അനിശ്ചിതത്വം തുടരുകയാണ്.സംവാദത്തില്‍ പങ്കെടുക്കുന്നതിന് ഉപാധിയുമായി കെ റെയിലിന്റെ വലിയ വിമര്‍ശകരില്‍ ഒരാളായ അലോക് വര്‍മ രംഗത്തെത്തി. കെ-റെയിലിന്റെ നിയന്ത്രണത്തിലല്ല സംവാദം നടത്തേണ്ടതെന്നും, സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തണമെന്നും അലോക് വര്‍മ ആവശ്യപ്പെട്ടു. വെറുതെ പേരിന് സംവാദം നടത്തിയിട്ട് കാര്യമില്ലെന്നും ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ അലോക് വര്‍മ വ്യക്തമാക്കി. സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്തുകൊണ്ട് സംസാരിക്കുന്ന പാനലിലെ അംഗമാണ് അലോക് വര്‍മ. ഇതോടെ കെ-റെയില്‍ സംവാദം അനിശ്ചത്വത്തിലായിരിക്കുകയാണ്. സംവാദത്തിന്റെ സംഘാടനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി കെ റെയിലിനെ ഏല്‍പ്പിച്ചാല്‍ സ്വീകാര്യമല്ല. മുന്‍ധാരണകള്‍ക്ക് വിരുദ്ധമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. ജോസഫ് സി മാത്യൂവിനെ പാനലില്‍ നിന്ന് മാറ്റിയതും സംവാദത്തിന്റെ മോഡറേറ്ററെ മാറ്റിയതും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിലെല്ലാം ഒരു വ്യക്തത വരുത്തി ഇന്ന് ഉച്ചക്ക് മുമ്പ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ സംവാദത്തില്‍ നിന്ന് താന്‍ പിന്‍മാറുമെന്നും അലോക് വർമ്മ കത്തില്‍ പറയുന്നു.അലോക് വർമ്മക്ക് പിന്നാലെ പുതിയതായി പാനലിൽ ഉൾപ്പെടുത്തിയ  ശ്രീധർ രാധാകൃഷ്ണനും അതൃപ്തി പരസ്യമാക്കി. കെ റെയിലിനെ സംവാദ മേല്‍നോട്ടം ഏല്‍പ്പിച്ചത് ശരിയല്ലെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ജോസഫ് സി മാത്യു പറയുന്ന രാഷ്ട്രീയത്തിന് പ്രാധാന്യമുണ്ട്. അദ്ദേഹം സര്‍ക്കാറിന് അനഭിമതനായതിനാലാണ് ഒഴിവാക്കിയത്. സംവാദം സര്‍ക്കാര്‍ നിയന്ത്രണത്തിലായില്ലെങ്കില്‍ മാറിച്ചിന്തിക്കേണ്ടിവരുമെന്ന് ശ്രീധര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

സിൽവർ ലൈൻ സംവാദത്തെ ഒരു പിആർ വർക്ക് ആക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സംവാദത്തിൽ കെ. റെയിലിന് ആത്മാർത്ഥതയുണ്ടെന്ന് കരുതുന്നില്ലെന്നും ശ്രീധർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. എല്ലാ തലത്തിലുള്ള ആൾക്കാരും സംവാദം കേൾക്കാൻ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ കത്ത് വന്നപ്പോൾ മോഡറേറ്ററെ പോലും മാറ്റിയിരിക്കുന്നതായാണ് മനസിലാകുന്നത്. സംസാരിക്കാൻ പോലുമുള്ള അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. അലോക് കുമാർ വർമ്മയുടെ കത്തിനെ പിന്തുണക്കുന്നതായി അറിയിച്ച അദ്ദേഹം കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ പങ്കെടുക്കില്ലെന്നും സർക്കാരാണ് ചർച്ചക്ക് വിളിക്കേണ്ടതെന്നും വ്യക്തമാക്കി. എന്നാൽ 


എന്നാല്‍ സംവാദത്തില്‍ താന്‍ പങ്കെടുക്കുമെന്ന് സില്‍വര്‍ലൈനിനെ എതിര്‍ക്കുന്ന സംവാദ പാനലിനെ മൂന്നാമനായ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ആര്‍ വി ജി മേനോന്‍ പറഞ്ഞു. ആര് നടത്തിയാലും സംവാദത്തില്‍ നിന്ന് പിന്‍മാറുന്നത് ശരിയല്ലെന്ന് അലോക് കുമാര്‍ വര്‍മയെ അദ്ദേഹം ഓര്‍മപ്പെടുത്തി. ജനങ്ങള്‍ക്ക് മുമ്പില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ കിട്ടുന്ന അവസരമാണ്. മാധ്യമങ്ങളെല്ലാം സംവാദം ജനങ്ങളിലേക്ക് എത്തിക്കും. ഈ സാഹചര്യത്തില്‍ പങ്കെടുത്ത് കൃത്യമായി പറയാനുള്ള കാര്യങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കുകയാണ് വേണ്ടതെന്നും ആര്‍ വി ജി മേനോന്‍ പറഞ്ഞു.

Readers Comment

Add a Comment