Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:07 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയർമാനും സെക്രട്ടറിക്കും അദ്ദേഹം ഇ-മെയിൽ സന്ദേശം അയച്ചു.സിനിമകളുമായി ബന്ധപ്പെട്ട തിരക്കും അഭിനയിച്ച പല സിനിമകളും അവാര്‍ഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ആവശ്യം. അക്കാദമി ചെയര്‍മാനായ രഞ്ജിത്തിനും സെക്രട്ടറിക്കുമാണ് ആവശ്യമുന്നയിച്ചു കൊണ്ടുള്ള ഇ-മെയില്‍ സന്ദേശം ഇന്ദ്രന്‍സ് അയച്ചത്. എളിയ ചലച്ചിത്രപ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുള്ളതായും എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.അതിന്റെ അണിയറ പ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയിലേക്കുള്‍പ്പെടെ അവരവരുടെ ചലച്ചിത്രങ്ങള്‍ അയക്കുന്നുണ്ട്. അതിനാല്‍ താന്‍ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണയരീതി ധാര്‍മികമായി ശരിയല്ലെന്നാണ് തന്റെ വിശ്വാസമെന്ന് ഇന്ദ്രന്‍സ് പറയുന്നു.


1981-ൽ ചൂതാട്ടം എന്ന സിനിമയിൽ വസ്ത്രാലങ്കാര സഹായിയാണ് ഇന്ദ്രൻസ് സിനിമാലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് ധാരാളം സിനിമകളിൽ വസ്ത്രാലങ്കാരജോലികൾ ചെയ്തു. അതിനോടൊപ്പം ചില സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. "സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ, ബി എഡ്" എന്ന സിനിമയാണ് ഇന്ദ്രൻസിന്റെ അഭിനയജീവിതത്തിൽ ഒരു വഴിത്തിരിവാകുന്നത്. ഈ സിനിമയിലെ ഹാസ്യകഥാപാത്രം തുടർന്നങ്ങോട്ട് ധാരാളം സിനിമകളിൽ ഹാസ്യവേഷങ്ങളിൽ തിളങ്ങാൻ ഇന്ദ്രൻസിന് സഹായകമായി. 1990-കളിൽ നിരവധി സിനിമകളിൽ ഇന്ദ്രൻസ് അഭിനയിച്ചു. ആ കാലത്തെ സിനിമകളിലെ ഒരു അവിഭാജ്യഘടകമായിരുന്നു ഇന്ദ്രൻസ്.2014 ൽ 'അപ്പോത്തിക്കരി'യിലെ അഭിനയത്തിലൂടെ ഇന്ദ്രൻസ് സംസ്ഥാന അവാർഡ് കമ്മിറ്റിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. 2018 ൽ ആളൊരുക്കം എന്ന സിനിമയിലൂടെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്രപുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. 350-ൽ അധികം സിനിമകളിലും കൂടാതെ ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Readers Comment

Add a Comment