Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
16 യൂട്യൂബ് ചാനലുകളുടെ പ്രവര്‍ത്തനം രാജ്യത്ത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആറ് ചാനലുകളടക്കം 16 യൂട്യൂബ് ചാനലുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടുമാണ് നിരോധിച്ചത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചാണ് നിരോധനം. ഇതേകാരണം ചൂണ്ടിക്കാണിച്ച് മൂന്നാഴ്ച മുമ്പ് 18 യൂട്യൂബ് ചാനലുകൾ നിരോധിച്ചിരുന്നു. ഐടി നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന് അടിയന്തര അധികാരങ്ങള്‍ പ്രയോഗിക്കാനുളള അവകാശമുണ്ട്. 2021ലെ ഐടി നിയമത്തിലെ റൂള്‍ 18 പ്രകാരം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം ആവശ്യപ്പെട്ട വിവരങ്ങള്‍ പ്രസ്തുത യൂട്യൂബ് ചാനലുകള്‍ ഹാജരാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു. പാകിസ്താനില്‍ നിന്നുളള 6 യൂട്യൂബ് ചാനലുകള്‍ക്കും ഇന്ത്യയിലെ പത്ത് യൂട്യൂബ് ചാനലുകള്‍ക്കുമായി ആകെ 68 കോടിയില്‍ അധികം കാഴ്ചക്കാരാണ് ഉണ്ടായിരുന്നത്. ഇന്ത്യ ആസ്ഥാനമായുള്ള ചില ചാനലുകൾ ഒരു സമുദായത്തെ തീവ്രവാദികളായി ചിത്രീകരിക്കുകയും വിവിധ മതവിഭാഗങ്ങളിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തു. അത്തരം ഉള്ളടക്കം സാമുദായിക പൊരുത്തക്കേട് സൃഷ്ടിക്കാനും പൊതുക്രമം തകർക്കാനും സാധ്യതയുള്ളതായി കണ്ടെത്തിയെന്നും വാർത്താവിതരണ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാനലുകൾ ഇന്ത്യൻ സൈന്യത്തെക്കുറിച്ചും ജമ്മു കശ്മീരിനെക്കുറിച്ചും യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ചും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതായി മന്ത്രാലയം പറഞ്ഞു.ഡൽഹി സംഘർഷം, യുക്രൈൻ യുദ്ധം തുടങ്ങിയവ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളോ തെറ്റായ വാർത്തകളോ പ്രസിദ്ധീകരിക്കരുതെന്നും ശനിയാഴ്ച സ്വകാര്യ വാർത്താചാനലുകൾക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഏതായാലും മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ദേശ സുരക്ഷാ വിഷയം ഉന്നയിച്ച് രാജ്യത്ത് 18 യൂട്യൂബ് ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
23.82°C








