Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:16 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ദിലീപ് പ്രതിയായ വധഗൂഢാലോചന കേസിൽ നടി മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തി. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വർഗീസിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് നടിയുടെ മൊഴിയെ ടുത്തത്. ഗൂഢാലോചന സംബന്ധിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ തിരിച്ചറിയുന്നതായിരുന്നു നടപടി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇത് രണ്ടാം തവണയാണ് മഞ്ജു വാര്യരിൽ നിന്നും മൊഴിയെടുക്കുന്നത്. ഇപ്പോൾ പുറത്തു വന്ന  ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ്  മഞ്ജുവിൽ നിന്ന് വീണ്ടും മൊഴിയെടുത്തത്. വധഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്കാണ് മൊഴി രേഖപ്പെടുത്താൻ ക്രൈം ബ്രാഞ്ച് സംഘമെത്തിയത്. മൊഴിയെടുപ്പ് മൂന്നര മണിക്കൂർ നീണ്ടു. കേസുമായി ബന്ധപ്പെട്ട് നിരവധി ഡിജിറ്റൽ തെളിവുകൾ അടുത്തയിടെ പുറത്തു വന്നിരുന്നു. മഞ്ജു വാര്യരെ അപകീർത്തി പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന ഓഡിയോ ക്ലിപ്പുകളും ഇതിൽ ഉണ്ടായിരുന്നു. ഇതിൻ്റെയെല്ലാം പശ്ചാത്തലവും സാഹചര്യവുമാണ് മഞ്ജുവിൽ നിന്നും പ്രധാനമായി ചോദിച്ച അറിഞ്ഞത്. അതേസമയം, കേസുമായി ബന്ധപ്പെട്ട്  കാവ്യാ മാധവനെ ഉടൻ ചോദ്യം ചെയ്യും. കാവ്യയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. വധഗൂഢാലോചനാ കേസിലെ പ്രതി ഹാക്കർ സായ് ശങ്കറിനോട് നാളെ വീണ്ടും ഹാജരാകാൻ ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്.അന്വേഷണ ഉദ്യോഗസ്ഥർ നിർദേശിക്കുന്നിടത്ത് കാവ്യാ മാധവൻ ചോദ്യംചെയ്യലിന് ഹാജരാകേണ്ട വിധത്തിൽ പുതിയ നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. മുൻപ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും കാവ്യയെ ചോദ്യം ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യതവണ സ്ഥലത്തില്ല എന്ന മറുപടിയും രണ്ടാംതവണ വീട്ടിൽ മാത്രമേ ചോദ്യംചെയ്യലിന് തയാറാകൂ എന്ന മറുപടിയുമായിരുന്നു കാവ്യ നൽകിയത്. പ്രതി ഉള്ള സ്ഥലത്ത് വച്ച് സാക്ഷിയുടെ മൊഴി എടുക്കേണ്ടതില്ല എന്ന നിലപാടാകും ക്രൈംബ്രാഞ്ച് ഇനി സ്വീകരിക്കുക. ഇക്കാര്യം വ്യക്തമാക്കിയുള്ള നോട്ടീസ് ഉടൻ കൈമാറും. കാവ്യയുടെ മാതാപിതാക്കളുടെയും ഏറ്റവും അടുത്ത ബന്ധുക്കളുടെയും മൊഴിയെടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.

Readers Comment

Add a Comment