Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ വീട് വിൽപ്പനയ്‌ക്ക് വെച്ച് കുടുംബം. ആറ്റിങ്ങളിലുള്ള ലൈലാ കോട്ടേജ് എന്ന വീടാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. ചിറയിൻകീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിന് ഇടതു വശത്താണ് 60 വർഷത്തോളം പഴക്കമുള്ള വീട് സ്ഥിതി ചെയ്യുന്നത്. കാട് പിടിച്ച് കിടക്കുന്ന വീടിന്റെ ജനലും വാതിലും ചിതലരിച്ച് തുടങ്ങി. എന്നാൽ കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. വീട് കാണാൻ നിരവധി പേർ ഇവിടെ എത്താറുണ്ട്.പ്രേം നസീർ മരിച്ചപ്പോൾ മൂന്നു മക്കളിൽ ഇളയ മകളായ റീത്തക്കാണ് വീട് ലഭിച്ചത്. അടുത്തിടെ റീത്ത ഇത് തന്റെ മകൾക്ക് നൽകി. ഇവർ ഇപ്പോൾ അമേരിക്കയിൽ കുടുംബസമേതം സ്ഥിര താമസമാക്കിയിരിക്കുകയാണ്. വീട് നിലനിർത്താൻ താത്പര്യമില്ലാത്തതിനാലാണ് വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നത്. എന്നാൽ സർക്കാർ ഇത് വാങ്ങി സ്മാരകമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.പ്രേംനസീര്‍ വിടപറഞ്ഞ് 30 വര്‍ഷം കഴിഞ്ഞെങ്കിലും ഈ വീട് മാത്രമാണ് ചിറയിന്‍കീഴിലെ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപം. മഹാപ്രതിഭയുടെ സ്മാരകമായിരിക്കുമെന്ന പ്രതീക്ഷയിലെത്തുന്ന സിനിമ പ്രേമികള്‍ കാണുന്നത് വീട് കാട് പിടിച്ച് നശിക്കുന്നതാണ്.
പ്രേംനസീര്‍ മലയാളത്തിന് വെറുമൊരു നടനായിരുന്നില്ല. ഭ്രമിപ്പിക്കുന്ന ഒരനുഭവമായിരുന്നു. പകര്‍ന്നാടിയ കഥാപാത്രങ്ങളിലെല്ലാം അദ്ദേഹം നിറഞ്ഞുതുളുമ്പിയിരുന്നു. നസീറായിരുന്നു കഥാപാത്രങ്ങളെക്കാളും വലിയ കഥാപാത്രം.1952ല്‍ പുറത്തിറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ അബ്ദുള്‍ഖാദര്‍ എന്ന പ്രേംനസീര്‍ ചലച്ചിത്ര ലോകത്തിനും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടവനായത് വളരെ പെട്ടെന്നായിരുന്നു. മലയാളി മനസിലെ പുരുഷ സങ്കല്‍പങ്ങളുടെ സാക്ഷാത്കാരമായിരുന്നു പ്രേം നസീറിന്റെ ഓരോ കഥാപാത്രവും. നാല് പതിറ്റാണ്ടിലധികം സിനിമയില്‍ നിറഞ്ഞുനിന്നു നസീറിന്റെ ചലച്ചിത്രജീവിതം. കറുപ്പിലും വെളുപ്പിലും വര്‍ണങ്ങളിലും പ്രേനസീര്‍ റെക്കോര്‍ഡുകളുടെ തോഴനായി. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി വേഷം ചെയ്തു എന്ന ലോക റെക്കോഡ്, ഇന്നും നസീറിന് സ്വന്തം. 700 ചിത്രങ്ങളില്‍ നായകന്‍. പേരിനെ അനശ്വരമാക്കുംവിധം 85 നായികമാര്‍. എങ്കിലും മലയാളി നസീറിനെ കാണാന്‍ കൊതിച്ചത്, നടി ഷീലയ്ക്കൊപ്പമായിരുന്നു. 130 ചിത്രങ്ങളില്‍ അവര്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
28.73°C








