Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്ത് വീണ്ടും കെ റെയില്‍ കല്ലിടൽ പുനഃരാരംഭിച്ചതോടെ വീണ്ടും സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം കഴക്കൂട്ടം കരിച്ചാറയിൽ ഉദ്യോഗസ്ഥർ സിൽവർ ലൈൻ സർവേയ്ക്ക് എത്തിയപ്പോൾ എതിര്‍പ്പുമായി നാട്ടുകാര്‍ രംഗത്തെത്തി. ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരം കിട്ടിയ ഉടൻ തന്നെ സ്ഥലത്ത് നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി എത്തി. തുടർന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി.പ്രതിഷേധക്കരെ പൊലീസ് ചവിട്ടി വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് നടപടിയില്‍ നിരവധി നാട്ടുകാര്‍ക്ക് പരുക്കേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തുകയായിരുന്നു എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.  കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.കല്ലിടൽ തടഞ്ഞ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇതിനിടെ ഒരു കോൺഗ്രസ് പ്രവർത്തകൻ ബോധരഹിതനായി വീഴുകയും ചെയ്തു. പോലീസിന്റെ ബലപ്രയോഗത്തിലാണ് ഇയാൾ ബോധരഹിനായി നിലത്ത് വീണതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.എന്ത് സംഭവിച്ചാലും സിൽവർലൈൻ സർവേ കല്ലിടാൻ അനുവദിക്കില്ല എന്നാണ് പ്രതിഷേധക്കാർ അറിയിക്കുന്നത്. നേരത്തെ ഈ ഭാഗങ്ങളിൽ കല്ലിടൽ നടന്നിരുന്നു. അവ കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞിരുന്നു.സംഘർഷം ശക്തമായതോടെ മുരുക്കുംപുഴയിലെ സിൽവർലൈൻ സർവേ കല്ലിടൽ താൽക്കാലികമായി നിർത്തിവെച്ചതായാണ് വിവരം. ഡെപ്യൂട്ടി കളക്ടറാണ് കല്ലിടൽ നിർത്തി വെക്കാനുള്ള നിർദ്ദേശം റവന്യൂ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിന് പിന്നിലെന്ന് സമരക്കാർ പറയുന്നു. വലിയ പ്രതിഷേധമാണ് പൊലീസ് സമരക്കാരെ കയ്യേറ്റം ചെയ്തതിനെത്തുടർന്ന് ഉണ്ടായത്. എന്നാൽ തങ്ങളാരെയും മനപ്പൂർവ്വം ആക്രമിച്ചിട്ടില്ലെന്നും, ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നും മംഗലപുരം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. നോട്ടീസ് നൽകാതെയാണ് ഉദ്യോഗസ്ഥരും പൊലീസും എത്തിയതെന്നും അപ്രതീക്ഷിതമായി എത്തിയതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തതെന്ന് നാട്ടുകാരും ആരോപിക്കുന്നു. രാവിലെ പത്ത് മണിയോടെയാണ് കനത്ത പൊലീസ് കാവലിൽ ഉദ്യോഗസ്ഥർ കരിച്ചാറയിൽ കല്ലിടൽ നടപടികൾക്കായി എത്തിയത്. ഉദ്യോഗസ്ഥർക്ക് കല്ലിടൽ നടപടികളിലേക്ക് കടക്കാനായിട്ടില്ല. അതിന് മുമ്പ് തന്നെ പ്രതിഷേധക്കാർ എത്തിയിരുന്നു. എന്നാൽ സർവേ അവസാനിപ്പിച്ച് പോകാൻ ഉദ്യോഗസ്ഥർ ആദ്യം തയ്യാറായിരുന്നില്ല. സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നതിനെത്തുടർന്ന് കൂടുതൽ പൊലീസുദ്യോഗസ്ഥർ സ്ഥലത്തെത്തി. തിരുവനന്തപുരം നഗരത്തിൽ ഇതേവരെ സിൽവർ ലൈൻ നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ചിറയിൻകീഴ്, വർക്കല, കണിയാപുരം എന്നീ പ്രദേശങ്ങളിലാണ് തിരുവനന്തപുരത്ത് സർവേ നടപടികളുണ്ടായിരുന്നത്. അവിടെയെല്ലാം പലയിടങ്ങളിലും ശക്തമായ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തു. അതേ ഇടങ്ങളിലാണ് ഇപ്പോഴും സർവേ നടക്കുന്നത്. ഇതിന് മുമ്പ് കരിച്ചാറയിൽ സർവേ നടക്കുകയും അന്ന് പ്രതിഷേധങ്ങളെത്തുടർന്ന് കല്ലിടൽ നിർത്തി വയ്ക്കേണ്ടി വരികയും ചെയ്തിരുന്നു.

Readers Comment

Add a Comment