Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:22 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുകയാണെന്നുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. അടുത്ത ആഴ്ചയാണ് കോടിയേരിയും അമേരിക്കയിലെത്തുന്നതെന്നാണ് സൂചന. രണ്ടാഴ്ചത്തെ ചികിത്സക്ക് ശേഷമായിരിക്കും മടക്കം.  സെക്രട്ടറിയുടെ ചുമതല പാർട്ടി സെന്ററായിരിക്കും നിർവഹിക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ തുടർ ചികിത്സക്കായി ഈ മാസം 23നാണ് അമേരിക്കയിലേക്ക് പോകുന്നത്. മുഖ്യമന്ത്രി മെയ് പത്തിന് തിരിച്ചെത്തുമെന്നാണ് സൂചന. ഇത് മൂന്നാം തവണയാണ് ചികിത്സാ ആവശ്യത്തിനായുള്ള മുഖ്യമന്ത്രിയുടെ യാത്ര. അമേരിക്കയിലെ മയോ ക്ലിനിക്കിലാണ് ചികിത്സ. യാത്രക്കായി കേന്ദ്രസർക്കാരിനോട് അനുമതി തേടിയിട്ടുണ്ട്. അതേസമയം  മന്ത്രിസഭായോഗം അടുത്ത ആഴ്‌ച യു.എസില്‍ ഇരുന്ന്‌ മുഖ്യമന്ത്രി നിയന്ത്രിക്കും എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. യുണൈറ്റഡ്‌ സ്‌റ്റേറ്റ്‌സ് ഓഫ്‌ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ചികിത്സയ്‌ക്കായി പോകുന്ന സാഹചര്യത്തിലാണ്‌ മന്ത്രിസഭായോഗം ഓൺലൈൻ ആക്കിയത്.ഈ മാസം 23നാണ്‌ മുഖ്യമന്ത്രി അമേരിക്കയിലേക്കു തിരിക്കുന്നത്‌. ഈ സാഹചര്യത്തില്‍ അടുത്തയാഴ്‌ചത്തെ മന്ത്രിസഭായോഗം 27 രാവിലെ 9-ന്‌ ഓൺലൈനായി ചേരും. മുഖ്യമന്ത്രി അമേരിക്കയില്‍നിന്ന്‌ ഓൺലൈന്‍ വഴി യോഗത്തില്‍ അധ്യക്ഷത വഹിക്കും. അതിന്റെ അടുത്തയാഴ്‌ചത്തെ മന്ത്രിസഭായോഗവും ഇതേ രീതിയിലാകും നടക്കുക. ആരൊക്കെയാവും മുഖ്യമന്ത്രിയെ അനുഗമിക്കുകയെന്നു വ്യക്‌തമായിട്ടില്ല. മേയ്‌ പത്തിനോ പതിനൊന്നിനോ അദ്ദേഹം തലസ്‌ഥാനത്ത്‌ തിരിച്ചെത്തും. ചികിത്സയ്‌ക്കായി പോകുന്ന വിവരം ഇന്നലെ മുഖ്യമന്ത്രി തന്നെയാണ്‌ മന്ത്രിസഭായോഗത്തില്‍ അറിയിച്ചത്‌. കഴിഞ്ഞ ജനുവരിയില്‍ ചികിത്സയ്‌ക്കായി മുഖ്യമന്ത്രി മേയോ ക്ലിനിക്കില്‍ പോയപ്പോള്‍തന്നെ തുടര്‍ ചികിത്സ വേണ്ടിവരുമെന്ന്‌ അറിയിച്ചിരുന്നു. സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ്‌ ഉള്‍പ്പെടെയുള്ള തിരക്കുകളിലായതിനാല്‍ അദ്ദേഹത്തിന്റെ യാത്ര വൈകുകയായിരുന്നു.

Readers Comment

Add a Comment