Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൗ ജിഹാദ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ലൗ ജിഹാദ് വിഷയത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.  പ്രണയത്തിന്റെ പേരില്‍ തീവ്രവാദ സംഘടന ചതിക്കുഴികള്‍ ഒരുക്കിയിട്ടുണ്ടെന്നും, മിശ്ര വിവാഹത്തിന് സഭയിൽ വഴിയുണ്ടെന്നും അതിന് ഒളിച്ചോടി പോകേണ്ട ആവശ്യമില്ലെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ലൗ ജിഹാദുമായി ബന്ധപ്പെട്ട് നിരവധി കണക്കിന് ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. ഇസ്ലാം മതവും ക്രിസ്തുമതവും തമ്മിലുള്ള വിഷയമായി കാണരുത്. തീവ്രവാദ നിലപാടുകളുള്ള ചില വ്യക്തികളും പ്രസ്ഥാനങ്ങളുമാണ് ഇതിന് പിന്നില്‍. ര​ണ്ടു മ​ത​സ്ഥ​ര്‍ ത​മ്മി​ല്‍ വി​വാ​ഹം ക​ഴി​ച്ചാ​ല്‍ വ​ലി​യ സാ​മൂ​ഹ്യ പ്ര​ശ്‌​ന​മാ​ണെ​ന്ന് പ​റ​യാ​ന്‍ സ​ഭ​യ്ക്ക് താ​ല്‍​പ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  തീവ്രവാദ സംഘടന സംഘടിതമായി തന്നെ ചില കേന്ദ്രങ്ങളില്‍ കൊണ്ടുപോയി പെണ്‍കുട്ടികളെ മതം മാറ്റുന്നു. ഇതിന്റെ ലിസ്റ്റ് സഭ പുറത്തുവിടേണ്ട ആവശ്യമില്ല. ഈ വിഷയത്തില്‍ എന്‍.ഐ.എ നടത്തിയ അന്വേഷണം പ്രഹസനമായിരുന്നു. കോടഞ്ചേരിയിലെ ജോയ്‌സ്‌നയുടെ മാതാപിതാക്കള്‍ ഉന്നയിച്ച ആശങ്ക സര്‍ക്കാര്‍ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.പെൺകുട്ടികളെ പ്രണയം നടിച്ച് ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഉണ്ട്, ഒരു തരത്തില്‍ തട്ടിക്കൊണ്ട് പോവുകയാണെന്നും പെൺകുട്ടികൾ കോടതിയിലും പോലീസിലും പറയുന്നതല്ല യാഥാർത്ഥ്യമെന്നും ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.  ആർഎസ്എസ് ലവ് ജിഹാദ് രാഷ്ട്രീയമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അങ്ങനെയൊരു പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. സിപിഎം നേതാവ് ജോര്‍ജ് എം തോമസ് നിലപാട് മാറ്റിയതില്‍ പൊതു സമൂഹത്തിന് സംശയം ഉണ്ട്. ഇടതുപക്ഷം മതങ്ങളോടുള്ള അയിത്തം മാറ്റിയത് സ്വാഗതാര്‍ഹമായ കാര്യമാണ്. സഹകരിക്കാന്‍ കഴിയുന്ന മേഖലകളില്‍ അവരുമായി സഹകരിക്കുമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. തിരുവമ്പാടി മിശ്രവിവാഹത്തിൽ മാതാപിതാക്കളുടെ ആശങ്കയ്‌ക്കൊപ്പമാണ് സഭയുള്ളതെന്നും നിക്ഷിപ്ത താത്പര്യക്കാരാണ് ഇതിനു പിന്നിലുള്ളത്. അന്വേഷണ ഏജൻസികൾ ഇക്കാര്യംകൂടി പരിഗണിക്കണമെന്നും പാംപ്ലാനി ആവശ്യപ്പെട്ടു. ഭാ​ര​തം പോ​ലെ വി​വി​ധ മ​ത​ങ്ങ​ള്‍ വ​സി​ക്കു​ന്ന രാ​ജ്യ​ത്ത് മ​താ​ന്ത​ര വി​വാ​ഹ​ങ്ങ​ള്‍ സ്വ​ഭാ​വി​ക​മാ​ണ്. ഇ​തി​നെ മ​ത വി​ഷ​യ​മാ​യി മാ​റ്റാ​ന്‍ പാ​ടി​ല്ല. സ​ഭ ഒ​രി​ക്ക​ലും മ​റ്റ് മ​ത​ങ്ങ​ൾ​ക്ക് എ​തി​ര​ല്ല. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ തീ​വ്ര​വാ​ദ​സം​ഘ​ട​ന​ക​ളു​ടെ സ്ലീ​പിം​ഗ് സെ​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്ന ആ​ശ​ങ്ക​യു​ണ്ട്. ഇ​തി​നെ​ക്കു​റി​ച്ച് മാ​ത്ര​മാ​ണ് സ​ഭ ആ​ശ​ങ്ക പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞു.തലശ്ശേരി അതിരൂപതയുടെ നാലാമത്തെ മെത്രാനായാണ് മാർ ജോസഫ് പാംപ്ലാനി ഇന്നലെ ചുമതലയേറ്റത്. ആർച്ച് ബിഷപ്പായിരുന്ന മാർ ജോർജ് ഞറളക്കാട്ട് വിരമിക്കുന്ന ഒഴിവിലേക്കാണ് പാംപ്ലാനിയുടെ നിയമനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ താമസിക്കുന്ന മൂന്നു ലക്ഷത്തോളം വിശ്വാസികളെ ഉൾക്കൊള്ളുന്നതാണ് തലശ്ശേരി അതിരൂപത.

Readers Comment

Add a Comment