Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഏകീകൃത കുർബാന വിഷയത്തിൽ എറണാകുളം അങ്കമാലി അതിരൂപതയിൽ മാർപ്പാപ്പയുടെ കത്ത് അവഗണിച്ചുകൊണ്ട് രൂപത അധ്യക്ഷന്റെയും ഒരു വിഭാഗം വൈദികരുടെയും വിശ്വാസികളുടെയും പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ ഒരുങ്ങി സഭാനേതൃത്വം. ഈ ഏകീകൃത കുർബാന നടപ്പാക്കാനൊരുങ്ങിയപ്പോൾ മുതൽ തന്നെ വലിയ രീതിയിലുള്ള എതിർപ്പുകളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നു. എറണാകുളം അങ്കമാലി അതിരൂപതയിൽ രൂപത അധ്യക്ഷന്റെയും വൈദികരുടെയും വിശ്വാസികളുടെയും ഭാഗത്ത് നിന്ന് തുടർച്ചയായി എതിർപ്പ് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതി വിശേഷമാണുള്ളത്.ഇക്കഴിഞ്ഞ ഓശാന ദിനത്തിൽ ഇത് നടപ്പാക്കുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും രൂപത അധ്യക്ഷൻ തന്നെ ഇതിൽ നിന്നും മാറി നിൽക്കുകയാണുണ്ടായത്. ആലഞ്ചേരിക്കൊപ്പം അദ്ദേഹം കുർബാനയിൽ പങ്കെടുത്തില്ല. എന്നാൽ ആലഞ്ചേരി വൻ പോലീസ് സന്നാഹത്തോടെ വന്ന് കുർബാന അർപ്പിച്ചതും വൻ വിവാദമായിരുന്നു. സഭാനേതൃത്വം ആഗ്രഹിച്ചതുപോലെ പ്രശ്നം പരിഹരിക്കാത്തതിനാൽ ഇപ്പോൾ വിശ്വാസികളുടെയും വൈദികരുടെയും ഇടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ് ലക്ഷ്യം. ഏകീകൃത കുർബാന നടപ്പിലാക്കുവാൻ വിശ്വാസികൾ മുറവിളി കൂട്ടുകയാണ് എന്ന തരത്തിലേക്ക് വിഷയം വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്.
ഓശാന ഞായർ ദിവസം എറണാകുളം ബസിലിക്ക പള്ളിയിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ എന്നിവർ സംയുക്തമായി ഏകീകൃത കുർബാന അർപ്പിക്കാനായിരുന്നു സീറോ മലബാർ സഭാ സിനഡിന്റെ തീരുമാനം. അതിരൂപതയ്ക്ക് കീഴിലുള്ള ഏതെങ്കിലും പള്ളികളിൽ പുതിയ ആരാധനാക്രമം ഏർപ്പെടുത്താൻ അസൗകര്യങ്ങൾ ഉണ്ടെങ്കിൽ ആർച്ച് ബിഷപ്പിനോട് ഇളവ് തേടാവുന്നതാണെന്നും ഇക്കാര്യത്തിൽ കർദ്ദിനാളിന്റെ അംഗീകാരത്തോടെ സമയപരിധി നിശ്ചയിച്ച് ഇളവ് അനുവദിക്കാമെന്നും സിനഡ് വ്യക്തമാക്കിയിരുന്നു. ഓശാന ഞായർ മുതൽ പരിഷ്‌കരിച്ച കുർബാന രീതിയിലേക്ക് മാറാൻ മാർപാപ്പ അതിരൂപതയ്ക്ക് കത്ത് നൽകിയിരുന്നു. തുടർന്നായിരുന്നു സീറോ മലബാർ സഭാ സിനഡ് തീരുമാനം. ഏകീകൃത കുർബാന നടപ്പാക്കണം എന്ന് വൃക്തമാക്കി ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടാണ് എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് കത്ത് അയച്ചത്. തർക്കത്തിൽ ആദ്യമായാണ് മാർപ്പാപ്പയുടെ നേരിട്ടുള്ള ഇടപെടൽ. അതിരൂപത മേജർ ആർച്ച് ബിഷപ്പ്, വൈദികർ, സന്യസ്തർ, വിശ്വാസികൾ എന്നിവർക്കാണ് ഫ്രാൻസിസ് മാർപ്പാപ്പയുടെ കത്ത്. സിനഡ് നിശ്ചയിച്ച പോലെ 2021 നവംബർ 28 മുതൽ എറണാകുളം-അങ്കമാലി അതിരൂപത മാത്രം ഏകീകൃത കുർബാന നടപ്പാക്കാത്ത് ഖേദകരമാണ്. ഈസ്റ്ററിന് മുമ്പ് സിനഡ് നിശ്ചയിച്ച പോലെ ഏകീകൃത കുർബാനയിലേക്ക് മാറണം എന്നായിരുന്നു കത്തിലെ നിര്‍ദ്ദേശം. 2021 നവംബർ 28 മുതലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന അർപ്പണ രീതി നിലവിൽ വന്നത്.
23.82°C








