Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് കണക്ക് ദിവസവും പ്രസിദ്ധീകരിക്കാത്തതിന് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം വന്നിരിക്കുകയാണ്. ഈമാസം 13 മുതല്‍ അഞ്ചുദിവസം കേരളം കണക്കു പുതുക്കിയില്ലെന്നും ഞായറാഴ്ച കണക്കുകള്‍ പുറത്തുവിട്ടത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞു. ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയ്ക്ക് കത്തയച്ചത്.പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പുറത്തുവിടുന്നത് കഴിഞ്ഞ 13-ന് കേരളം നിര്‍ത്തിയിരുന്നു. അതിനുശേഷം ഇന്നലെയാണ് രോഗികളുടെ കണക്ക് കേരളം അപ്‌ഡേറ്റ് ചെയ്‌തത്. ഇതോടെ അഞ്ചു ദിവസത്തെ രോഗികളുടെ എണ്ണം ഒന്നിച്ച് കേന്ദ്ര സര്‍ക്കാരിനു കൈമാറുകയും രാജ്യത്തെ ആകെ രോഗികളുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടം ഉണ്ടാവുകയുമായിരുന്നു. ഈ രീതി ശരിയല്ലെന്നും ദിവസവും രോഗികളുടെ എണ്ണം അപ്‌ഡേറ്റ് ചെയ്യണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. കേരളത്തിലെ അഞ്ചു ദിവസത്തെ രോഗികളുടെ എണ്ണം ഉള്‍പ്പെടെയാണ് ഇന്നലെ കേന്ദ്രം ആകെ രോഗികളുടെ എണ്ണം കണക്കാക്കിയത്. ഇതോടെ രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഒറ്റയടിക്ക് 90% വര്‍ധനയുണ്ടായി. പോസിറ്റിവിറ്റി നിരക്കിലുണ്ടായത് 165 ശതമാനം വര്‍ധനയാണ്. ഇതിനു പിന്നാലെയാണ് എല്ലാ ദിവസവും രോഗികളുടെ കണക്ക് കൈമാറണമെന്ന നിര്‍ദേശം വന്നത്. ജനുവരിയിലെ ടിപിആര്‍ നിരക്ക് 40 ശതമാനത്തിന് മുകളിലായിരുന്നു. ഇത് രാജ്യത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു. ഏപ്രില്‍ ഒന്നിന് ശേഷം കൊവിഡുമായി ബന്ധപ്പെട്ട മരണങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍, നേരത്തെ സംഭവിച്ചതും എന്നാല്‍ രേഖപ്പെടുത്താത്തതുമായ മരണങ്ങള്‍ കൊവിഡ് മരണങ്ങളായി ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയും കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയിലെ 1.2 ലക്ഷം ടെസ്റ്റുകളില്‍ നിന്ന് ഏപ്രില്‍ 10 ന് 10,673 ടെസ്റ്റുകളായി കുറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രതിദിന കൊവിഡ് കേസുകള്‍ പ്രസിദ്ധീകരിക്കുന്നത് കേരള സര്‍ക്കാര്‍ അവസാനിപ്പിക്കുകയായിരുന്നു. കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ആരോഗ്യ വകുപ്പ് എത്തിയത്. കൊവിഡ് കണക്കുകളും വിവരങ്ങളും പുറത്തുവിടുന്നത് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചെങ്കിലും സര്‍ക്കാര്‍ തലത്തിലുള്ള പരിശോധനകളും കൊവിഡ് കേസിന്റെ കണക്കെടുപ്പും തുടരും. കൊവിഡ് പോസിറ്റീവ് കേസുകള്‍, നെഗറ്റീവ് കേസുകള്‍, മരണനിരക്ക്, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍, പരിശോധിച്ച സാമ്പിളുകളുടെ എണ്ണം എന്നിവയാണ് പ്രസിദ്ധീകരിച്ചിരുന്നത്. സംസ്ഥാനത്ത് കൊവിഡ് അടിയന്തര സാഹചര്യം രൂപപ്പെട്ട ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗൗരവത്തോടെ സമഗ്രമായി ജനങ്ങളെ അറിയിച്ചിരുന്നത്. കേസുകള്‍ കൂടുന്നതിന് അനുസരിച്ച് ജനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ട കാര്യങ്ങളും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. കൊവിഡ് അവലോകന യോഗങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. പിന്നീട് കൊവിഡ് കേസുകള്‍ കുറഞ്ഞതോടെ പ്രതിദിന കേസുകള്‍ അറിയിക്കുന്നത് വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കുന്നതും നേരത്തെ അവസാനിപ്പിച്ചിരുന്നു.
23.82°C








