Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:20 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 67 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് ആദ്യമായി എയ്ഡ്‌സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ സഹോദരങ്ങളിൽ അവസാന കണ്ണിയായ ബെൻസണും യാത്രയായി. മാതാപിതാക്കളിൽ നിന്ന് കിട്ടിയ എച്ച്ഐവി, വിവേചനവും അവഗണനയും നൽകിയപ്പോൾ വേദനകൾ ഇല്ലാത്ത ലോകത്തേക്ക് ബെൻസണും പോയി.സ്വന്തമായി ആകെയുണ്ടായിരുന്ന സഹോദരി ബെൻസി കൂടി പത്തു വർഷം മുമ്പ് രോഗം മൂർച്ഛിച്ച് മരണപ്പെട്ടതോടെ ബെൻസൺ തനിച്ചായിരുന്നു. പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കൊട്ടാരക്കരയിലെ ബന്ധുവീട്ടിലെ കിടപ്പുമുറിയില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.ഒരു തെറ്റും ചെയ്യാതെ മാതാപിതാക്കളിൽ നിന്ന് ലഭിച്ച രോഗബാധയിൽ ഈ കുഞ്ഞുങ്ങൾക്ക് അനുഭവിക്കേണ്ടിവന്നത് ദുരിതങ്ങളുടെ ദിനങ്ങളായിരുന്നു. ബെൻസി നഴ്സറി സ്കൂളിലായിരുന്ന സമയത്താണ് കുട്ടികൾ എച്ച്ഐവി ബാധിതരാണെന്നറിഞ്ഞത്. തുടർന്ന് ഇരുവരെയും കൈതക്കുഴി സർക്കാർ സ്കൂളിൽ ചേർത്തു. എന്നാൽ, എച്ച്ഐവി പോസിറ്റീവായ കുട്ടികളെ പഠിപ്പിക്കാൻ പാടില്ലെന്ന ആവശ്യമായി സ്കൂൾ പിടിഐ രംഗത്തുവന്നു. തുടർന്ന് കുട്ടികളെ സമീപത്തെ ലൈബ്രറിയിൽ ഇരുത്തി പ്രത്യേകം അധ്യാപകരെ നിയമിച്ച് പഠിപ്പിച്ചു. സന്നദ്ധസംഘടനകളും സർക്കാരും ആരോഗ്യവകുപ്പും ഇടപെട്ട് നടത്തിയ ബോധവത്കരണത്തിനൊടുവിൽ കുട്ടികളെ സ്കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിലിരുത്തി പഠിപ്പിച്ചു.  എയ്ഡ്സ് ബാധിതരായ ഇവർ പഠിക്കുന്ന ക്ലാസിലേക്ക് മക്കളെ അയക്കില്ലെന്ന നിലപാടിലായിരുന്നു മറ്റ് കുട്ടികളുടെ മാതാപിതാക്കള്‍. തുടർന്ന് 2003 സെപ്റ്റംബറിൽ കേന്ദ്രമന്ത്രിയായിരുന്ന സുഷമാ സ്വരാജ് ഇരുവരെയും ചേർത്ത്നിർത്തി പിന്തുണ പ്രഖ്യാപിച്ചു. സുഷമ ഇരുവരെയും ​നെറുകയിൽ ചുംബിച്ച് ആ​ശ്ലേഷിച്ചതോടെ ഇവരുടെ ജീവിതം ചർച്ചയായി മാറുകയായിരുന്നു.ഏറെ വാത്സല്യത്തോടെ അവരോട് പെരുമാറിയ സുഷമ കുട്ടികൾക്ക് അഞ്ചു വർഷത്തേക്കുള്ള ചികിത്സാ ചെലവും ശരിയാക്കിയാണ് മടങ്ങിയത്.മാതാപിതാക്കളായ ചാണ്ടിയുടേയും മേരിയുടേയും മരണശേഷം അമ്മൂമ്മ സാലിക്കുട്ടിക്കൊപ്പമായിരുന്നു ഇരുവരുടേയും ജീവിതം. 2005 ജനുവരി 12ന് കാഴ്ചയില്ലാത്ത മുത്തശ്ശി സാലമ്മയെ ഒറ്റയ്ക്കാക്കി ഗീവർഗീസ് ജോണി മരണപ്പെട്ടു. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു ഇരുവരും.  പിന്നീട് ബന്ധുവിൻ്റെ സംരക്ഷണത്തിലായിരുന്നു ബെൻസൺ. ബന്ധുവിൻ്റെ കച്ചവട സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല വഹിച്ചിരുന്നു. പ്രണയനൈരാശ്യം മൂലമാണ് ബെൻസൺ ജീവനൊടുക്കിയതെന്നും മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. കാമുകിയുമായി പിണങ്ങിയ ബെന്‍സണ്‍ കഴിഞ്ഞ ഒരാഴ്ച്ചയായി മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബന്ധുവീട്ടിൽ വച്ച് കിടപ്പുമുറിയിൽ ബെൻസൺ തൂങ്ങി മരിക്കുകയായിരുന്നു.

Readers Comment

Add a Comment