Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:12 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്തതിൽ ഉറച്ചു നിൽക്കുമെന്നും മാപ്പ് പറയില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇളയരാജ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ ഭരണഘടനയുടെ പിതാവും സാമൂഹ്യപരിഷ്‌കര്‍ത്താവുമായ ഡോക്ടര്‍ ബി.ആര്‍ അംബേദ്കറെയും താരതമ്യം ചെയ്തതില്‍ സംഗീത സംവിധായകൻ ഇളയരാജ വിവാദത്തിൽപ്പെട്ടിരുന്നു. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹം മാപ്പുപറയില്ല എന്ന് സഹോദരൻ ഗംഗൈ അമരൻ വഴിയാണ് അറിയിച്ചത്.  ബ്ലൂ കാര്‍ട്ട് ഡിജിറ്റല്‍ ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച 'അംബേദ്കര്‍ ആന്റ് മോദി: റീഫോമേഴ്സ് ഐഡിയാസ് പെര്‍ഫോമേഴ്സ് ഇംപ്ലിമെന്റേഷന്‍' എന്ന പുസ്തകത്തിന് വേണ്ടിയെഴുതിയ അവതാരികയിലാണ് ഇളയരാജ ഇരുവരെയും താരതമ്യം ചെയ്തത്. 'സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തില്‍നിന്ന് പ്രതിസന്ധികളോട് പോരാടി വിജയിച്ചവരാണ് അംബേദ്കറും മോദിയും. പട്ടിണിയും അടിച്ചമര്‍ത്തലുകളും ഇരുവരും നേരിട്ടു. അസമത്വം ഇല്ലാതാക്കാനാണ് ഇരുവരും പ്രവര്‍ത്തിക്കുന്നത്. ഇരുവരും ഇന്ത്യക്ക് വേണ്ടി വലിയ സ്വപ്‌നങ്ങള്‍ കണ്ടു. ഇരുവരും പ്രായോഗികതയിലും പ്രവൃത്തിയിലും വിശ്വസിക്കുന്നവരായിരുന്നു' എന്നാണ് ഇളയരാജ എഴുതിയത്. മോദിയുടെ നേതൃത്വത്തില്‍ രാജ്യം വികസനത്തിന്റെ പാതയിലാണെന്നും എല്ലാ മേഖലകളിലും പുരോഗതി കൈവരിക്കുകയാണ്. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ മികച്ച രീതിയില്‍ സജ്ജീകരിച്ചിരിക്കുന്നു. സാമൂഹിക നീതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രി മോദി വിവിധ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കൊണ്ടുവന്ന ബേട്ടി ബചാവോ ബേട്ടി പഠാവോ തുടങ്ങിയ പദ്ധതികള്‍ മികച്ചതാണ്. മുത്തലാഖ് വിരുദ്ധ നിയമത്തിലൂടെ പ്രധാനമന്ത്രി, സ്ത്രീകളുടെ ജീവിതത്തില്‍ മാറ്റം വരുത്തി. ഇത് കണ്ട് അംബേദ്കര്‍ അഭിമാനിക്കുന്നുണ്ടാകും' എന്നും ഇളയരാജ കൂട്ടിച്ചേര്‍ത്തു. ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനാണ്  പുസ്തകം    പ്രസിദ്ധീകരിച്ചത്. ഏപ്രിൽ 14 ന് പുസ്തകം പ്രകാശനം ചെയ്തു, "അംബേദ്കറുടെ കാഴ്ചപ്പാടുകൾ മുൻ‌നിരയിലേക്ക് കൊണ്ടുവരുന്നതിനും വിവിധ മേഖലകളിൽ പ്രവർത്തികമാക്കുന്നതിനും പ്രധാനമന്ത്രി മോദി നിർമ്മിക്കുന്ന പുതിയ ഇന്ത്യ അംബേദ്കറുടെ ആദർശങ്ങളെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നു എന്നതിനെക്കുറിച്ചുള്ള ഒരു അക്കാദമിക് ശ്രമമാണ് പുസ്തകം" എന്ന് പ്രസാധകർ ട്വിറ്ററിൽ കുറിച്ചു.അതേസമയം, മോദിയെയും അംബേദ്കറിനെയും താരതമ്യം ചെയ്ത ഇളയരാജയെ വിമര്‍ശിച്ച്  വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തു വന്നിരുന്നു. അംബേദ്കർ വര്‍ണവിവേചനവും മനുധര്‍മവും അടിച്ചമര്‍ത്തിയ ദളിതരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തയാണെന്നും മോദി മനു ധര്‍മത്തില്‍നിന്നാണ് വന്നതെന്നും ഡി.എം.കെ. നേതാവ് ഡി.എസ്.കെ. ഇളങ്കോവന്‍ പറഞ്ഞു. എന്നാൽ  വിവാദം ഉയര്‍ന്നെങ്കിലും അഭിപ്രായം പിന്‍വലിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് തന്നെയാണ്  അദ്ദേഹം വ്യക്തമാക്കുന്നത്. 'സിനിമയില്‍ നല്‍കിയ ഈണം നല്ലതല്ലെന്ന് പറഞ്ഞാല്‍ തിരികെ വാങ്ങില്ല. അതു പോലെ എന്റെ മനസ്സില്‍ എന്തുതന്നെയായാലും സത്യം പറയാന്‍ മടിക്കില്ല. മറ്റുള്ളവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. ഇതാണ് എന്റെ അഭിപ്രായം. മറ്റുള്ളവരുടെ അഭിപ്രായം ഇഷ്ടപ്പെട്ടില്ലെങ്കിലും ഇഷ്ടമല്ലെന്ന് ഞാന്‍ പറയില്ല. പരാമര്‍ശങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല' എന്നുമാണ് ഇളയരാജ ഇതിനോടകം വ്യക്തമാക്കിയിരിക്കുന്നത്.

Readers Comment

Add a Comment