Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ജീവനക്കാരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. ഈ കോടതിയിലാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് അനുമതി നല്‍കിയത്. കോടതി ശിരസ്തദാറിനേയും ക്ലർക്കിനേയുമാണ് ചോദ്യം ചെയ്യുക. 2018 ഡിസംബർ 13ന് കോടതിയുടെ കൈവശമായിരുന്നപ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ രേഖകൾ ചോർന്നതിൽ വിചാരണ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി ഇല്ല. ദിലീപിന് കോടതി രേഖ കൈമാറിയ സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കണമെന്നാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ആവശ്യം നിരസിക്കുകയായിരുന്നു. . കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥന് എന്ത് അധികാരമാണ് ഉള്ളതെന്ന് കോടതി ചോദിച്ചിരുന്നു. ദീലിപിന്റെ മൊബൈലില്‍ നിന്നും ലഭിച്ച തെളിവുകള്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ദിലീപ് ഈ ദൃശ്യങ്ങള്‍ കണ്ടതായി സംവിധായകന്‍ ബാലചന്ദ്രകുമാറും വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചാണ് ക്രൈംബ്രാഞ്ച് സംഘം ദൃശ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച് അന്വേഷണം നടത്തുന്നത്. മാത്രമല്ല, ദിലീപിന്റെ ഫോണില്‍നിന്ന് ചില കോടതിരേഖകള്‍ കണ്ടെടുത്ത് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ എട്ടാം പ്രതിയായ ദിലീപിന്റെ വാട്‌സ്ആപ്പിലേക്ക് എത്തിയതായും ആരോപണമുണ്ട്. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ നീക്കം ചെയ്ത സൈബര്‍ വിദഗ്ധനായ സായ് ശങ്കര്‍ ഇക്കാര്യം പോലീസിന് മൊഴി നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി രേഖകള്‍ ദിലീപിന്റെ ഫോണില്‍ കണ്ടതായും അവ ഒരിക്കലും പുറത്ത് വരാന്‍ പാടില്ലാത്തതാണ് എന്ന് ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞതായുമാണ് സായ് ശങ്കര്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ അഭിഭാഷകരേയും ചോദ്യം ചെയ്യാനുളള നീക്കത്തിലാണ് അന്വേഷണ സംഘം. അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കാണ് ചോദ്യം ചെയ്യാനുളള നോട്ടീസ് നല്‍കുക. സായ് ശങ്കര്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സായ് ശങ്കറിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വൈരാഗ്യമുണ്ടാകാനിടയായ സാഹചര്യം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ദിലീപിന്‍റെ മുൻ ഭാര്യ മഞ്ജു വാര്യർ കഴിഞ്ഞയാഴ്ച ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി പ്രധാനപ്പെട്ടതാണ്. കൊച്ചിയിൽ നടന്ന മഴവില്ലഴികിൽ അമ്മ എന്ന സ്റ്റേജ് ഷോയുടെ റിഹേഴ്സലിനിടെ നന്ന ചില സംഭവങ്ങൾ സംബന്ധിച്ചാണ് കൂടുതൽ വിവരങ്ങൾ കിട്ടിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വിസ്താരത്തിനിടെ കൂറുമാറിയ പ്രോസിക്യൂഷൻ സാക്ഷികളെ വീണ്ടും വിളിച്ചു വരുത്തും. എന്നാൽ കാവ്യാ മാധവനെ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ കുറച്ചുകൂടി കാത്തിരിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഏതായാലുമിപ്പോൾ നടിയെ ആക്രമിച്ച കേസിലും വധ ഗൂഡാലോചനാക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ദിലീപിന്‍റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടീസ് നൽകും. കഴിഞ്ഞ ദിവസം ഇവരെ വിളിപ്പിച്ചെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് നൽകിയത്. അടുത്തയാഴച ഇരുവരേയും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഇവരുടെ പക്കൽ എത്തിയോ എന്നാണ് പരിശോധന നടത്തുന്നത്.
23.82°C








