Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:13 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 0.49 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധ്യവനെ ചോദ്യം ചെയ്യുന്നത് നീണ്ടുപോയേക്കുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇപ്പോൾ ദിലീപിന്റെ സഹോദരന്‍ അനൂപും ഭാര്യ സഹോദരന്‍ സുരാജും കേസില്‍ ഏത് ദിവസവും ഹാജരാകാമെന്ന് അന്വേഷണസംഘത്തോട് അറിയിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യല്‍ ഉടന്‍തന്നെ ഉണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്. മുൻപ് നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു. എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍ നടപടികളിലേക്ക് കടക്കാനിരിക്കെയാണ് ഇവര്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്ന് കാണിച്ച് മറുപടി കത്ത് നല്‍കിയത്. ഇവര്‍ക്ക് ഉടന്‍ തന്നെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനുള്ള തിയ്യതി നല്‍കുമെന്നാണ് വിവരം. അതേസമയം കാവ്യയെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസങ്ങളിൽ ക്രൈം ബ്രാഞ്ച് ​ശ്രമിച്ചിരുന്നു. വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. ബാലചന്ദ്രകുമാറിനെ ഉള്‍പ്പടെ വിളിച്ചുവരുത്തി ഇവരെ ഒരുമിച്ച് ചോദ്യം ചെയ്യാനും സാധ്യതതയുണ്ട്. ഇതിനാലാണ് കാവ്യയെ ചോദ്യം ചെയ്യുന്നത് നീണ്ടുപോകുന്നത്. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം കാവ്യയെ ചോദ്യം ചെയ്യാം എന്നാണ് ക്രൈം ബ്രാഞ്ച് തീരുമാനം. മൂന്നുമാസം കൂടെ തുടരന്വേഷണം വേണ്ടി വരുമെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തൽ.നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ റിപ്പോര്‍ട്ട് 18 നു ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചേക്കും. തുടരന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ലഭിച്ച അന്വേഷണ വിവരങ്ങളാകും വിചാരണകോടതിയില്‍ സമര്‍പ്പിക്കുക. ഇതു പരിശോധിച്ചശേഷമാകും കൂടുതല്‍ അന്വേഷണം വേണോ എന്ന കാര്യത്തില്‍ വിചാരണകോടതി തീരുമാനമെടുക്കുക. കോടതിയുടെ നിലപാട് അറിഞ്ഞശേഷമായിരിക്കും കാവ്യയുടെ ചോദ്യം ചെയ്യുല്‍ തീരുമാനിക്കുക. അന്വേഷണത്തിന് മൂന്നു മാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ഫോറന്‍സിക് പരിശോധന നടത്തി തെളിവായി കോടയില്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് കോടതിയെ ധരിപ്പിക്കും.വീട്ടില്‍ വെച്ച് ചോദ്യം ചെയ്യണമെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചിരുന്നത്. വിശദമായ ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് തയ്യാറെടുക്കുന്നതെന്നാണ് വിവരം. നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യാ മാധവനെ അടുത്ത ആഴ്ച ചോദ്യംചെയ്‌തേക്കുമെന്നും സൂചനയുണ്ട്. 18 നുശേഷം ചോദ്യംചെയ്യാനാണു ഉദ്ദേശിക്കുന്നത്. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തെരഞ്ഞെടുത്തില്ലെങ്കില്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ചിന്റെ നീക്കം.സൗകര്യക്കുറവു ചൂണ്ടിക്കാട്ടിയാണു കഴിഞ്ഞദിവസം ആലുവയിലെ പത്മസരോവരം വീട്ടിലെ ചോദ്യംചെയ്യല്‍ ക്രൈംബ്രാഞ്ച് വേണ്ടെന്നു വച്ചത്. അടുത്താഴ്ച ചോദ്യംചെയ്യലിനു ഹാജരാകാന്‍ വീണ്ടും നോട്ടീസ് നല്‍കും.

Readers Comment

Add a Comment