Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാവ്യ മാധവനെ തിങ്കളാഴ്ച ചോദ്യം ചെയ്യുന്നത് കാവ്യയുടെ അസൗകര്യത്തെ തുടർന്ന് ബുധനാഴ്ചത്തേക്ക് മാറ്റിയിരുന്നു. കൂടാതെ ചോദ്യം ചെയ്യൽ കാവ്യയുടെ വീട്ടിൽ ചെന്നായിരിക്കുമെന്നുള്ള റിപ്പോർട്ടും വന്നിരുന്നു. എന്നാലിപ്പോഴിതാ ബുധൻ ഉച്ചക്ക്‌ രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യയുടെ അപേക്ഷ തള്ളിയിരിക്കുകയാണ്. വീടൊഴികെ സ്വതന്ത്രമായ മറ്റൊരു സ്ഥലത്ത്‌ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ക്രൈം ബ്രാഞ്ച്. നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയില്‍ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. സാക്ഷി എന്ന നിലയിലാണ് നിലവില്‍ കാവ്യ മാധവനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നത്. പുറത്തുവന്ന ശബ്ദരേഖകള്‍ അനുസരിച്ചും മുഖ്യപ്രതി പള്‍സര്‍ സുനിലിന്റെ മൊഴികളനുസരിച്ചും കാവ്യ മാധവനിലേക്ക് വിരല്‍ ചൂണ്ടുന്ന ചില സൂചനകളുണ്ട്. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയാണ് ക്രൈംബ്രാഞ്ചിന്റെ ശ്രമം. കേസിലെ ഗൂഢാലോചനയില്‍ കാവ്യയുടെ പങ്കു സൂചിപ്പിക്കുന്ന ശബ്‌ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ്‌ ഈ ശബ്‌ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്‌. സുരജിന്റെ ശബ്‌ദരേഖയ്‌ക്കു കാവ്യ നല്‍കുന്ന മറുപടി കേസില്‍ അതീവനിര്‍ണായകമാണ്‌.
2017ല്‍ കേസിന്റെ ആദ്യ ഘട്ടത്തില്‍ സംഭവങ്ങളില്‍ കാവ്യയുടെ സാന്നിധ്യം സംശയിക്കാവുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നില്ല. എന്നാല്‍ മൂന്നുമാസമായി നടക്കുന്ന തുടരന്വേഷണത്തില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ പ്രകാരം കേസില്‍ കാവ്യയുടെ പങ്കും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്‌. അതിനിടെ കാവ്യ  മുന്‍കൂര്‍ജാമ്യത്തിനുള്ള  ശ്രമം തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഏതായാലുമിപ്പോൾ കേസന്വേഷണത്തിന്റെ മറ്റൊരു ഭാഗം നോക്കുകയാണെങ്കിൽ വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണ്‍വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് സംശയിക്കുന്ന സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.  തിങ്കളാഴ്ച വൈകീട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സായ് ശങ്കറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. മൊഴിപ്പകര്‍പ്പ് വിലയിരുത്തിയ ശേഷമാകും അന്തിമതീരുമാനം. സായ് ശങ്കറിനെ അന്വേഷക സംഘം ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്.

Readers Comment

Add a Comment