Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ തിരുവല്ലയില്‍ അപകടത്തിൽപ്പെട്ടിരുന്നു. പക്രു സഞ്ചരിച്ച കാറും എതിർദിശയിൽ നിന്ന് വന്ന ഒരു ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ആര്‍ക്കും പരുക്കില്ലെന്നു പോലീസ് പറഞ്ഞു. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ലോറി എതിര്‍ദിശയില്‍നിന്നുവന്ന കാറിന്റെ പിന്‍വശത്തെ ടയറില്‍ ഇടിക്കുകയായിരുന്നു. ഗിന്നസ് പക്രു തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു. മറ്റൊരു കാറില്‍ പക്രു കൊച്ചിയിലേക്കുപോയി. തിരുവല്ല പോലീസ് കേസെടുത്തു. സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പക്രു രംഗത്തെത്തുകയും ചെയ്തു. സീറ്റ് ബെല്‍റ്റിന്റെ പ്രാധാന്യം നേരിട്ട് അറിഞ്ഞുവെന്നാണ് താരം പറയുന്നത്. ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഗിന്നസ് പക്രുവിൻറെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ഇങ്ങനെയായിരുന്നു;
സുഹൃത്തുക്കളെ .....
ഇന്ന് രാവിലെ .. തിരുവല്ലയിൽ വച്ച് ഞാൻ ഒരു കാറപകടത്തിൽ പെട്ടു .പരിക്കുകൾ ഒന്നും തന്നെയില്ല. എതിർദിശയിൽ നിന്ന് വന്ന ഒരു ലോറി നിയന്ത്രണം വിട്ട് വന്നിടിക്കുകയായിരുന്നു.... ഞാൻ സുഖമായിരിക്കുന്നു... മനോധൈര്യം കൈവിടാതെ എൻ്റെ കാർ ഓടിച്ച ശിവനും,അപകടസ്ഥലത്ത് സഹായമായി വന്ന ചെറുപ്പക്കാർക്കും
SI ഹുമയൂൺ സർ നും, സുഹൃത്തായ
മാത്യു നൈനാനും , വീട്ടിലെത്തിച്ച twins ഇവൻൻ്റ്സ് ഉടമ ടിജു വി നും , നന്ദി😍🙏🏼
പ്രാർത്ഥിച്ചവർക്കും ,എന്നെ വിളിച്ച പ്രിയ സുഹൃത്തുക്കൾക്കും നന്ദി.,,,
എൻ്റെ യാത്ര തുടർന്നു കൊണ്ടേ ഇരിക്കുന്നു
NB: സീറ്റ് ബെൽറ്റിൻ്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു...
23.82°C








