Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:31 am
  • 15th August, 2026
  • Overcast Clouds
25.82°C25.82°C
  • Humidity: 83 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂര്‍ അതിരൂപതയുടെ പ്രസിദ്ധീകരണമായ ‘കത്തോലിക്ക സഭ’യില്‍ രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരിക്കുന്നത്.  പ്രസിഡന്‍റ് ആകാൻ ഇല്ലെന്നു പറയുകയും അതേസമയം, എല്ലാ അധികാരങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കില്ലെന്ന് ഇനിയെങ്കിലും നേതൃത്വം തിരിച്ചറിയണമെന്ന് ലേഖനം വിമർശിക്കുന്നു. ദേശീയതലത്തിൽ  പ്രതിപക്ഷ നേതൃത്വസ്ഥാനം എന്ന പ്രതീക്ഷ പോലും കോൺഗ്രസിന്‌  ഇല്ലാതായിയെന്നും തൃശൂർ അതിരൂപതയുടെ മുഖപത്രമായ "കത്തോലിക്ക സഭ' തുറന്നടിക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് വിലയിരുത്തിയാണ്  പുതിയ ലക്കത്തിൽ ‘കോൺഗ്രസ്‌ ദേശീയ ബദലിൽനിന്ന്‌ അകലുന്നുവോ’ എന്ന ലേഖനം വന്നിരിക്കുന്നത്. പേരില്‍ ഗാന്ധി എന്നു വന്നതുകൊണ്ടു മാത്രം വിജയം കാണാനാവില്ല. ഇതു തിരിച്ചറിഞ്ഞില്ലെങ്കില്‍ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളില്‍നിന്നു വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്കു പ്രവേശിക്കുന്നതു കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്ന് ലേഖനം വിമര്‍ശിക്കുന്നു. തമ്മിലടിക്കുന്ന നേതാക്കള്‍ ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യത്തിനു കുട പിടിക്കുകയാണെന്നും കത്തോലിക്ക സഭ കുറ്റപ്പെടുത്തുന്നു. ബിജെപിയുടെ ദേശീയ ബദൽ എന്ന സ്ഥാനം ആം ആദ്മി പാർട്ടി സ്വന്തമാക്കിയെന്നു സംശയിക്കാമെന്നതാണ് അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം.നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിനു തന്നെ നാണക്കേട് ഉണ്ടാക്കുന്ന സ്ഥിതിയാണ്. പ്രതിപക്ഷ ഐക്യത്തിന്‍റെ നേതൃസ്ഥാനം പോലും കളഞ്ഞുകുളിക്കുകയാണ് കോൺഗ്രസ്. രാജ്യമാകെ ഉറ്റുനോക്കിയ തെരഞ്ഞെടുപ്പ് യുപിയിൽ ആയിരുന്നു. അവിടെ മത്സരം നടന്നത് ബിജെപിയും എസ്പിയും തമ്മിലാണ്. കോൺഗ്രസ് ചിത്രത്തിലേ ഇല്ലാതായി.പ്രിയങ്കാ ഗാന്ധി വലിയ പരീക്ഷണം നടത്തിയിട്ടും കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയും പ്രതീക്ഷയുമായ കോൺഗ്രസ് ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും നേതാക്കളുടെ തമ്മിലടി കാരണം പിന്നിലേക്കു പോകുന്ന കാഴ്ചയാണ് കാണുന്നതെന്നും ലേഖനം വിമർശിക്കുന്നു. കോൺഗ്രസ് ഓരോ തെരഞ്ഞെടുപ്പുകളിലും പിന്നിലേക്ക് പോകുന്നതിനു കാരണം എല്ലാവർക്കും അറിയാം. പക്ഷേ പ്രതിവിധി ഉണ്ടാക്കാൻ ആരും തയ്യാറല്ല. നേതാക്കളുടെ തമ്മിലടി മൂലം ബിജെപിയുടെ കോൺഗ്രസ്‌ മുക്ത ഭാരതത്തിന്‌ കുടപിടിക്കുകയാണ്‌. മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ ജനാധിപത്യ സങ്കൽപങ്ങൾ വളർത്താനും കഴിയാതിരുന്നത് കോൺഗ്രസിന് ഉൾക്കൊള്ളാനായില്ല. ഒരുസംഘം ആരുടെയും അധികാരമോഹികളും കൂട്ടായ്‌മയായി  കോൺഗ്രസ് തരം താഴുകയാണ്. പഞ്ചാബിലെ കോൺഗ്രസിന്റെ  മുഖ്യമന്ത്രി അമരീന്ദർ സിംങ്ങിനെ തെരഞ്ഞെടുപ്പിൽ നാലുമാസം മുമ്പ് നീക്കി തോൽവിയുടെ ശവക്കുഴി നേരത്തെ തുടങ്ങിയിരുന്നു. അങ്ങനെ ഡൽഹിക്ക് പുറത്ത് മറ്റൊരു സംസ്ഥാനം കൂടി എ എപിക്ക്‌. കിട്ടി. കേരളത്തിലടക്കം കോൺഗ്രസ് തമ്മിലടിച്ചു കഴിയുകയാണ്. തിരുത്തിയില്ലെങ്കിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത്‌, ഹിമാചൽ തെരഞ്ഞെടുപ്പിലും ദുർഗതിയാവും എന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Readers Comment

Add a Comment