Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മലങ്കര കത്തോലിക്ക സഭയുമായി ബന്ധപ്പെട്ട അനധികൃത മണല്‍ ഖനനക്കേസില്‍ തമിഴ്നാട്ടിൽ മലയാളിയായ ഉന്നതോദ്യോഗസ്ഥ അറസ്റ്റിലായെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നീലഗിരി ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടര്‍ തിരുവനന്തപുരം സ്വദേശിനി സഫിയയെയാണ് സിബിസിഐഡി ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്.
അനധികൃത മണല്‍ഖനനത്തിന് പ്രതികള്‍ക്ക് സഹായം ചെയ്‌തെന്നാണ് ഇവര്‍ക്കെതിരായ പരാതി. സംഭവം നടക്കുന്ന സമയത്ത് തിരുനെല്‍വേലി ജില്ലാ മൈനിങ് ആന്‍ഡ് ജിയോളജി അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സഫിയ. കേസില്‍ ശനിയാഴ്ച ഇവരെ സിബിസിഐഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തിരുനെല്‍വേലി അംബാസമുദ്രത്തിന് സമീപമുള്ള പൊട്ടലില്‍ താമരഭരണി നദിക്കരയില്‍ പത്തനംതിട്ട രൂപതയുടെ ഉടമസ്ഥതയിലുള്ള 300 ഏക്കര്‍ സ്ഥലത്ത് അനധികൃതമായി പുഴമണല്‍ ഖനനം നടക്കുന്നെന്ന പരാതിയില്‍ 2019 ലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. കേസില്‍ മലങ്കര കത്തോലിക്ക സഭയുടെ പത്തനംതിട്ട രൂപതാ അധ്യക്ഷന്‍ സാമുവേല്‍ മാര്‍ ഐറേനിയസും അഞ്ച് വൈദികരും ഫെബ്രുവരി അഞ്ചിന് അറസ്റ്റിലായിരുന്നു.
രൂപതയുടെ സാമ്പത്തിക സമിതി അംഗങ്ങള്‍കൂടിയായ ഫാ. ജോസ് ചാമക്കാല , ഫാ. ജോര്‍ജ് സാമുവേല്‍ , ഫാ. ഷാജി തോമസ് , ഫാ. ജോസ് കാലായില്‍ , ഫാ. ജിജോ ജെയിംസ് എന്നിവരെയാണ് ബിഷപ്പിനൊപ്പം അറസ്റ്റുചെയ്തത്.സഭയുടെ സ്ഥലം പാട്ടത്തിനു നൽകി കോട്ടയം സ്വദേശിയായ മാനുവൽ ജോർജിനെ മുന്നിൽനിർത്തിയാണ് ശതകോടികളുടെ മണൽ കൊള്ള നടത്തിയത്. മാനുവല്‍ ജോര്‍ജ് അടക്കം 25 പേരെ കഴിഞ്ഞവര്‍ഷം അറസ്റ്റ് ചെയ്തിരുന്നു.
സഭയൊന്നും അറിഞ്ഞില്ല, പാട്ടത്തിനെടുത്ത ഭൂമിയിൽ സഭയറിയാതെയാണ് മാനുവൽ ജോർജ് മണല്കൊള്ള നടത്തിയത് എന്ന് രൂപത പത്രക്കുറിപ്പിറക്കി മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മാനുവൽ ജോർജുമായി ഉണ്ടാക്കിയ എഗ്രിമെന്റ് പുറത്തായതോടെ സഭയുടെ വാദങ്ങൾ എല്ലാം പൊളിയുകയായിരുന്നു. സഭാനേതൃത്തത്തിന്റെ നേതൃത്വത്തിലാണ് മണൽ ഖനനം നടത്തിയതെന്ന് മാനുവല്‍ ജോര്‍ജ് മൊഴിനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികരെയും കേസില്‍ പ്രതിചേര്‍ത്തത്.
വർഷങ്ങളായി പത്തനംതിട്ട രൂപതയുടെ കൈവശമുള്ള സ്ഥലം 2019 ലാണ് മാനുവൽ ജോർജിന് മണൽകൊള്ളനടത്താൻ പാട്ടത്തിനുനല്കിയതു. ഇവിടെ പാറക്കഷണങ്ങൾ സൂക്ഷിക്കുന്നതിനും എം സാൻഡായി മാറ്റുന്നതിനും എടുത്ത ലൈസൻസിന്റ മറവിൽ വൻതോതിൽ മണൽ ഖനനം നടത്തിയതായി സബ് കളക്ടർ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.പരിസ്ഥിതി പ്രവർത്തകൻ ക്രിസ്റ്റിയുടെ ഹർജിയെ തുടർന്ന് കേസ് സിബിസിഐഡിക്ക് കൈമാറാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.
പാട്ടക്കാരനായ മാനുവലിനെതിരെ രൂപതയും നിയമ നടപടി സ്വീകരിച്ചു മുഖം രക്ഷിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് രൂപതയുടെ അറിവോടെയാണ് ഖനനം നടത്തിയതെന്ന് മാനുവൽ മൊഴി നൽകിയതും ഐറേനിയോസ് ബിഷപ്പിനെയും അഞ്ചു കത്തനാര്മാരെയും അടക്കം എടുത്തു ജയിലിലടച്ചത്.
ലോകത്താദ്യമായാണ് ഒരു ക്രൈസ്തവ സഭയിലെ ബിഷപ്പിനെ മണൽകൊള്ളൽക്കു പോലീസ് അറസ്റ്റുചെയ്തു ജയിലിലടച്ചത്. വിദ്യഭ്യാസ കച്ചവടത്തിൽകൂടെ ലഭിക്കുന്ന കോഴയും ചാരിറ്റിയുടെ മറവിൽ വന്ന കള്ളപ്പണവും ഉപയോഗിച്ച് കേരളത്തിനകത്തും തമിഴ്നാട്ടിലും നൂറുകണക്കിന് വസ്തുക്കൾ സഭ മേടിച്ചുകൂട്ടിയിട്ടുണ്ട്.
പി ആർ വർക്കിലൂടെ തലസ്ഥാന നഗരിയിലെ സാമുദായിക സാംസ്ക്കാരിക മേഖലകളിലെ നിറസാന്നിധ്യം ആയി തോന്നിപിപ്പിച്ചിരുന്ന പരമാധ്യക്ഷന്റെ ഇമേജിന് വൻ കോട്ടമാണ് മണലടി ഉണ്ടാക്കിയത്. തിരുസന്നനിധി തിരുട്ടുസന്നിധിയായി എന്നുവരെ വിശ്വാസികൾ പറഞ്ഞുതുടങ്ങി.
ശൂന്യതയിൽനിന്നു തുടങ്ങിയ ഈ സഭ കുറഞ്ഞസമയം കൊണ്ട് സഹസ്രകോടികളുടെ അനധികൃത സ്വത്തു സമ്പാദിച്ചതെങ്ങനെയെന്നു ഇ ഡി അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുകയാണ്. ഇടതുപക്ഷത്തിന്റെ കുപ്പായതൊഴിലാളികളുടെ നേതാവായി സ്വയം അവരോധിക്കാൻ സഭയുടെ പരമാധ്യക്ഷൻ നടത്തുന്ന ശ്രമങ്ങളെയും വിശ്വാസികൾ പുച്ഛത്തോടെയാണ് കാണുന്നത്.
23.82°C








