Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കോവിഡ് ബോധവൽക്കരണ സന്ദേശങ്ങൾ നിർത്തലാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നത് . സർക്കാർവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കോവിഡ് മഹാമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഈ പ്രീ കോള്‍ സന്ദേശം. തുടക്കത്തിൽ കൗതുകത്തോടെ കേട്ട കോളർട്യൂൺ അടിയന്തര ഫോൺവിളിക്കടക്കം തടസമാകുകയും പിന്നീട് അരോചകമായി മാറുന്നതായുമെല്ലാം പരാതിയുയര്‍ന്നിരുന്നു. പ്രീ കോള്‍ അറിയിപ്പുകളും കോളര്‍ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിന് കത്ത് അയച്ചതായാണ് വിവരം. നിര്‍ണായക കോളുകള്‍ വൈകുന്നു എന്ന പരാതിയെ തുടര്‍ന്നാണ് നടപടി. അറിയിപ്പ് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും മൊബൈല്‍ വരിക്കാരില്‍ നിന്നും ഇതുവരെ ലഭിച്ച പിന്തുണയെ കുറിച്ച് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യത്തോട് ആരോഗ്യ മന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്ത് കൊവിഡ് സാഹചര്യം ഭേദപ്പെട്ട നിലയിലായതിനാല്‍ ഫോണിലൂടെയുള്ള ബോധവല്‍ക്കരണം ഇനി തുടരേണ്ടതില്ല എന്നാണ് ആരോഗ്യ മന്ത്രാലയവും കരുതുന്നത്. അടിയന്തര ഘട്ടങ്ങളില്‍ നിര്‍ണായക കോളുകള്‍ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നു എന്നാണ് ടെലികമ്യൂണിക്കേഷന്‍ വകുപ്പ് അയച്ച കത്തില്‍ പറയുന്നത്. വൈറല്‍ രോഗത്തിനെതിരായ സുരക്ഷാ മാര്‍ഗങ്ങളെക്കുറിച്ച് പൊതുജന അവബോധം പ്രചരിപ്പിക്കുന്നതിനുള്ള മറ്റ് നടപടികള്‍ തുടരുമ്പോഴും രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഈ ഓഡിയോ ക്ലിപ്പുകള്‍ നീക്കം ചെയ്യുന്നത് ആരോഗ്യ മന്ത്രാലയം പരിഗണിക്കുന്നു എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്. എന്നുമുതലാണ് അലർട്ട് ട്യൂൺ നിർത്തലാകുക എന്ന് വ്യക്തമല്ലെങ്കിലും വൈകാതെ തന്നെയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.കോവിഡിനെ തുടർന്ന് രാജ്യം സമ്പൂർണ ലോക്ക്ഡൗണിലേക്ക് നീങ്ങിയതിനു പിന്നാലെയാണ് ജനങ്ങളെ ബോധവത്കരിക്കാനായി കോവിഡ് കോളർട്യൂൺ ആരംഭിച്ചത്. ഹിന്ദിയിൽ ബോളിവിഡ് സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന്റെ ശബ്ദത്തിലായിരുന്നു കോളർ ട്യൂൺ.പിന്നീട്, രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചതോടെ സ്ത്രീ ശബ്ദത്തിൽ പ്രതിരോധ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചായി കോളർ ട്യൂൺ.നിലവിൽ ഇന്ത്യയിൽ നൂറ് മില്യൺ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കതിനെ കുറിച്ചുള്ള കോളർ ട്യൂണാണ് ഓരോ ഫോൺ കോൾ ചെയ്യുമ്പോഴും കേൾക്കുക. "കോളർ ട്യൂൺ" കോവിഡിനെ കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കാൻ സഹായിച്ചുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ ഓരോ കോളിലും ഈ സന്ദേശം കേൾക്കാൻ നിർബന്ധിതരാകുന്നത് അസൗകര്യമാണെന്ന പരാതിയും വ്യാപകമായി ഉയർന്നിരുന്നു. ഓരോ തവണയും ഈ കോളർ ട്യൂൺ പ്ലേ ചെയ്യുന്നത് ഒഴിവാക്കാൻ പലരും വാട്ട്‌സ്ആപ്പ് കോളുകളെ ആശ്രയിക്കാനും തുടങ്ങിയിരുന്നു.
23.82°C








