Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തുടക്കത്തിൽത്തന്നെ അദാനിക്ക് വളരെയേറെ നാണക്കേടുണ്ടാക്കിയതും വളരെയേറെ കോളിളക്കമുണ്ടാക്കിയ സംഭവുമായിരുന്നു അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ ചീഫ് എയർപോർട്ട് ഓപ്പറേറ്റർ ജി .മധുസൂദന ഗിരി റാവുവിനെതിരെ ഉയർന്ന സ്ത്രീ പീഡനക്കേസ്. തുമ്പ പോലീസ് എഫ് ഐ ആർ ഇട്ടു അന്വേഷണം ആരംഭിച്ച ഈ കേസ് മാധ്യമങ്ങളിലെല്ലാം നിറഞ്ഞു നിന്നിരുന്നു. ഫ്‌ളാറ്റിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. തൊട്ടുപിന്നാലെ മധുസൂദന ഗിരി റാവുവിനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
എയർപോർട്ടിൽ താൽക്കാലികമായി ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശിയായ യുവതിക്ക് ജോലി സ്ഥിരമാക്കി നൽകാമെന്ന് വാഗദാനം നൽകുകയും തന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി മധുസൂദനന്റെ ഫ്ലാറ്റിൽ ഭാര്യ ഇല്ലാതിരുന്ന നേരത്തുകൊണ്ടുപോയി കൊണ്ട് പോയി ബലാത്സംഗത്തിനു ഇരയാക്കി എന്നുമായിരുന്നു കേസ് .
ഫ്‌ളാറ്റിൽ ഭാര്യയും വീട്ടുകാരും ഉണ്ടെന്ന് കള്ളം പറഞ്ഞാണ് യുവതിയെ ഇയാൾ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയത് എന്നാണു യുവതി പരാതിയിൽ പറയുന്നത് . ഈ കാര്യങ്ങൾ എല്ലാം വാസ്തവമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
പൊലീസ് കേസിന് പിന്നാലെ അദാനി ഗ്രൂപ്പ് വിഷയത്തിൽ വിശദീകരണക്കുറിപ്പ് ഇറക്കിയത് ഇപ്രകാരമായിരുന്നു... ഒരു ജീവനക്കാരനെതിരെ ലൈംഗിക പീഡന പരാതി വന്നിട്ടുണ്ടെന്നും പരാതി വന്ന സാഹചര്യത്തിൽ നടപടി എടുത്തിട്ടുമുണ്ട്. മധുസൂദന ഗിരി റാവുവിന്റെ പേര് പരാമർശിക്കാതെയാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണ കുറിപ്പ് എന്നതും ശ്രദ്ധേയമായിരുന്നു. പരാതി ലഭിച്ചയുടനെ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തുവെന്നും ഇത്തരം പരാതികളിൽ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വിശദീകരിച്ചിരുന്നു .
എന്നാൽ ഈ കേസ് പരാതിക്കാരിയെയും പോലീസിനെയും സ്വാധീനിച്ചു മുക്കി എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. തന്റെ വിശ്വസ്തനെ സഹായിക്കാനായി അദാനിതന്നെ നേരിട്ട് രംഗത്തിറങ്ങി എന്നാണ് വിവരം. മധുസൂദനറാവുവിനെ പുറത്താക്കിയാൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട സുപ്രധാന രഹസ്യങ്ങളും, എയർപോർട്ട് കൈക്കലാക്കിയതിന്റെ രഹസ്യങ്ങളും പുറത്തുവിടും എന്ന ഭയത്താലാണ് ഇദ്ദേഹത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടെടുത്തതെന്നാണ് വിവരം.
തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപ്പറേറ്ററുടേത്. സെക്കന്ദരാബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പ് ഉന്നതരോടൊപ്പം മധുസൂദന ഗിരിയും പങ്കെടുത്തിരുന്നു.
അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുത്ത ശേഷം ചില ഏജൻസികൾ വഴി താൽക്കാലികമായി ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചിരുന്നു. അത്തരത്തിൽ ജോലിക്കെടുത്ത ഒരു ഉദ്യോഗസ്ഥയെ മധുസൂദന ഗിരിയുടെ പിഎ ആയി നിയോഗിച്ചിരുന്നു. ഇവരാണ് പരാതിക്കാരി. ഈ മാസം നാലാം തീയതി തന്നെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പൊലീസിനൊപ്പം അദാനി ഗ്രൂപ്പിനും യുവതി പരാതി നൽകിയിരുന്നു.
സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്‌ത കേസില്‍ പ്രതിയായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ മേധാവി മുൻകൂർ ജാമ്യം തേടി ഹെെക്കോടതിയിൽ അറിയിച്ചത് ഉഭയകക്ഷി സമ്മതത്തോടെയാണ് ബന്ധമുണ്ടായിട്ടുള്ളതെന്നാണ്. റാവു ഒളിവിൽ പോയതായി പൊലീസ് അറിയിച്ചതിനു പിന്നാലെയാണ് മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.
ഇദ്ദേഹം വാട്‌സ്ആപ്പ് ചാറ്റ് അടക്കമുള്ള തെളിവുകള്‍ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.. പീഡനം നടന്നെന്ന് പറയുന്ന ജനുവരി നാലിന് ശേഷം ദിവസങ്ങളോളം ബന്ധം തുടര്‍ന്നു. ബ്ലാക്ക് മെയിലിംഗിന് വഴങ്ങാത്തത് കൊണ്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്നും റാവു പറഞ്ഞു.
എന്നാൽ വിഴിഞ്ഞം പോർട്ടുമായും എയർപോർട്ടുമായും ബന്ധപെട്ടു അദാനിയുടെ രഹസ്യങ്ങൾ അറിയാവുന്ന റാവുവിനെ എന്തുവിലകൊടുത്തും സംരക്ഷിക്കും എന്നാണ് വിവരം. ഇതിനെതിരെ നിൽക്കാൻസാധ്യതയുള്ളവരെ എല്ലാം കയ്യിലാക്കികഴിഞ്ഞു എന്നാണ് വിശ്വസനീയമായ വിവരം.
23.82°C








