Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
എഴുന്നള്ളത്തിനിടെ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് ആന കൊമ്പന്‍. കൊമ്പന്‍ ശ്രീക്കുട്ടനാണ് കോഴികളെ കണ്ട് ഭയന്നത്. തൃശൂര്‍ പഴയന്നൂരിലാണ് സംഭവം. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്. ഇത്തരത്തില്‍ ഭക്തര്‍ വഴിപാടായി നല്‍കിയ പൂവന്‍ കോഴികളാണ് ശീവേലിക്ക് തിടമ്പേറ്റാന്‍ എത്തിച്ച കൊമ്പനാനയെ പേടിപ്പിച്ചത്. ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് രണ്ടാം വിളക്ക് ദിനമായ ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. തിടമ്പേറ്റിയ 2 ആനകളാണു ശീവേലിക്കുണ്ടായിരുന്നത്. ചടങ്ങുകള്‍ പുരോഗമിക്കെ ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിക്കപ്പെട്ട പൂവന്‍ കോഴികള്‍ കൂട്ടത്തോടെ ആനകള്‍ക്കിടയിലൂടെ ഇറങ്ങി നടന്നു. കോഴികളുടെ ഇടപെടല്‍ ആനയ്ക്ക് അലോസരം ഉണ്ടാക്കുകയായിരുന്നു. ആന അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഭക്തരും പരിഭ്രാന്തരായി. സംഗതി കൈവിട്ടുപോവുമെന്ന് നിലയില്‍ എത്താതിരിക്കാന്‍ ഒടുവില്‍ തിടമ്പിറക്കി ആനയെ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു.
ശേഷം ആനയെ ലോറിയില്‍ കയറ്റി മടക്കി അയക്കുകയായിരുന്നു. പഴയന്നൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ് പൂവന്‍കോഴികള്‍. കാശി പുരാണപുരിയിലെ ഭഗവതിയെ ഭജിച്ചു പഴയന്നൂരിലേക്കു പുറപ്പെട്ട പെരുമ്പടപ്പു സ്വരൂപത്തിലെ ഒരു രാജാവിനൊപ്പം പൂവൻ കോഴിയുടെ രൂപത്തിൽ ഭഗവതി പുറപ്പെട്ടു വന്നെന്നാണ് പഴയന്നൂർ ക്ഷേത്രത്തിലെ ഐതിഹ്യം. വിഷ്ണു പ്രതിഷ്ഠ മാത്രമാണുണ്ടായിരുന്ന പഴയന്നൂർ ക്ഷേത്രം പള്ളിപ്പുറം ക്ഷേത്രം എന്നാണറിയപ്പെട്ടിരുന്നത്. പെരുമ്പടപ്പു രാജാവ് ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ പുരാണപുരി ഭഗവതിയെ പ്രതിഷ്ഠിച്ചു. ഉപദേവതയായ പുരാണപുരി ഭഗവതിക്കു പ്രാധാന്യമേറിയതോടെ നാടിനുണ്ടായ പുരാണപുരിയെന്ന പേരു മലയാളീകരിച്ചാണു പിന്നീടു പഴയന്നൂരായത്. ക്ഷേത്രം പഴയന്നൂർ ഭഗവതി ക്ഷേത്രമെന്നും അറിയപ്പെട്ടു. കോഴി രൂപത്തിൽ ഭഗവതി എത്തിയതിനാൽ പൂവൻകോഴിയെ നടയ്ക്കൽ പറത്തുന്നതും കോഴിയെ ഊട്ടുന്നതും ഇവിടുത്തെ മുഖ്യ വഴിപാടായി. കോഴി അമ്പലം എന്നും ഭക്തർ പറയാറുണ്ട്. അഞ്ഞൂറോളം കോഴികൾ ക്ഷേത്രത്തിലും പരിസരത്തുമായി എപ്പോഴും കാണാം. ഭക്തരും ടൗണിലെ വ്യാപാരികളുമായൊക്കെ അമ്പലക്കോഴികൾക്ക് അടുപ്പമേറെയാണ്.ഇത്തരത്തില്‍ വഴിപാടായി സമര്‍പ്പിക്കപ്പെട്ട കോഴികളെ കണ്ടാണ് ആന വിരണ്ടത്.
23.82°C








