Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തിലെ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള തലസ്ഥാന നഗരം ഡല്‍ഹിയെന്നാണ് പഠനങ്ങൾ പറയുന്നത്. സ്വിസ് സംഘടനയായ ഐക്യു എയര്‍ തയ്യാറാക്കിയ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിന്റെ രാജ്യതലസ്ഥാനങ്ങളുടെ പട്ടികയിലാണ് തുടര്‍ച്ചയായ നാലാം വര്‍ഷവും ന്യൂഡല്‍ഹി ഒന്നാം സ്ഥാനത്തെത്തിയത്.മാത്രമല്ല ഏറ്റവും മലിനീകരിക്കപ്പെട്ട നൂറു സ്‌ഥലങ്ങളില്‍ 63 എണ്ണവും ഇന്ത്യന്‍ നഗരങ്ങളാണെന്നും സ്വിസ് സ്‌ഥാപനമായ ഐക്യുഎയര്‍ പുറത്തുവിട്ട വേള്‍ഡ് എയര്‍ക്വാളിറ്റി റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. എന്നാല്‍, ചൈനയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറവായതിനാല്‍ കഴിഞ്ഞ വര്‍ഷം ചൈനയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടതായി പഠനം കണ്ടെത്തി. എമിഷന്‍ നിയന്ത്രണവും കല്‍ക്കരി വൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനവും മറ്റ് കാര്‍ബണ്‍ ഉദ്വമന വ്യവസായങ്ങളും കുറച്ചത് കാരണം തലസ്ഥാന നഗരമായ ബീജിങ്ങിലെ മലിനീകരണ തോത് കുറഞ്ഞതായും റിപ്പോർട്ടില്‍ പറയുന്നു.ഇന്ത്യയിലെ ഒരു നഗരവും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച വായു ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്ന് ഐക്യു എയര്‍ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 117 രാജ്യങ്ങളിലെ 6,475 നഗരങ്ങളില്‍ നിന്നുള്ള അന്തരീക്ഷവായു ഗുണനിലവാര ഡാറ്റയെ അടിസ്ഥാനമാക്കിയാണ് 2021-ലെ ആഗോള വായു ഗുണനിലവാരം അവലോകനം ചെയ്തുകൊണ്ടുള്ള റിപ്പോര്‍ട്ട്. പട്ടികയിലെ ആദ്യ പതിനഞ്ചു സ്‌ഥലങ്ങളില്‍ പത്തെണ്ണവും ഇന്ത്യയിലാണ്. ഉത്തരേന്ത്യന്‍ നഗരങ്ങളുടെ സ്‌ഥിതിയാണ് ഏറ്റവും മോശമെന്നും റിപ്പോര്‍ട്ടിലുണ്ട്. ലോകത്തിലെതന്നെ ഏറ്റവും മലിനമായ സ്‌ഥലം രാജസ്‌ഥാനിലെ ഭിവന്‍ഡിയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദാണു രണ്ടാം സ്‌ഥാനത്ത്. ലോകത്തിലെ ഏറ്റവും മലിനമായ തലസ്‌ഥാനമെന്ന "ബഹുമതി" പട്ടികയില്‍ നാലാം സ്‌ഥാനത്തുള്ള ഡല്‍ഹിക്കാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡല്‍ഹിയിലെ മലിനീകരണം 15 ശതമാനം വര്‍ധിച്ചു. ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത്, ലോകാരോഗ്യസംഘടനയുടെ സുരക്ഷാപരിധിയേക്കാള്‍ ഏകദേശം 20 മടങ്ങ് അധികമാണ്. രാജ്യതലസ്‌ഥാനത്തിനു ചുറ്റുമുള്ള നഗരങ്ങളിലും മലിനീകരണം രൂക്ഷമാണ്. ഇതില്‍ത്തന്നെ ഹരിയാന, ഉത്തര്‍പ്രദേശ് സംസ്‌ഥാനങ്ങളിലെ നഗരങ്ങളാണ് മലിനീകരണത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ളതെന്നും റിപ്പോര്‍ട്ടിലുണ്ട്. ചെന്നൈ ഒഴികെ മെട്രോ നഗരങ്ങളിലെല്ലാം 2020നേക്കാൾ സ്ഥിതി മോശമായി. ലോകാരോഗ്യ സംഘടനയുടെ നിലവാരത്തിന് അനുസരിച്ച് അന്തരീക്ഷ വായു മെച്ചപ്പെട്ടാൽ ന്യൂഡൽഹി, ലഖ്നോ നിവാസികൾ 10 വർഷമെങ്കിലും അധികം ജീവിക്കുമെന്നാണ് ഷികാഗോ സർവകലാശാല വികസിപ്പിച്ച 'ലൈഫ് ഇൻഡക്സി'ന്റെ റിപ്പോർട്ട്. തമിഴ്നാട്ടിലെ അരിയല്ലൂരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച വായുവുള്ള നഗരം.
23.82°C








