Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നൂറ്റാണ്ടു പിന്നിട്ട സഭാതര്‍ക്കം സംസ്‌ഥാനത്തിന്റെ പൊതുപ്രശ്‌നമായി മാറിയതോടെ ഇതിന് പരിഹാരം കണ്ടെത്താനുള്ള അവസാന ശ്രമത്തിലാണിപ്പോൾ സർക്കാർ. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്ക പരിഹാരത്തിനു നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള പോംവഴികള്‍ കണ്ടെത്താന്‍ പൊതുജനാഭിപ്രായം തേടാനുള്ള തീരുമാനത്തിലാണ് സർക്കാർ നീങ്ങുന്നത്.സഭാ തർക്കം മറ്റൊരു തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെട്ട് പൊതുസമൂഹത്തിന്റെ പിന്തുണയോടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പബ്ലിക് ഹിയറിങ് നടത്തി എല്ലാ വിഭാഗം ജനവിഭാഗങ്ങളില്‍നിന്നും അഭിപ്രായം തേടും. യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ക്കും മറ്റു ക്രൈസ്‌തവ സഭകള്‍ക്കും സമുദായങ്ങള്‍ക്കും സംഘടനകള്‍ക്കും നിലപാട് അറിയിക്കാന്‍ അവസരം നല്‍കും.പബ്ലിക് ഹിയറിങ്ങിന്റെ നടപടിക്രമങ്ങള്‍ പിന്നീടു തീരുമാനിക്കും.ഏതു വകുപ്പിനാണു ചുമതലയെന്നതില്‍ തീരുമാനമായില്ലെങ്കിലും ആഭ്യന്തര വകുപ്പിനാണു സാധ്യത.ഒരു മാസത്തിനുശേഷം വീണ്ടും ഉന്നതതലയോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
ഇടവകയിൽ ഹിതപരിശോധന നടത്തി ഭൂരിപക്ഷ തീരുമാനമനുസരിച്ച് പള്ളികളിലും സ്വത്തിലുമുള്ള അവകാശം തീരുമാനിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാണ് ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷന്റെ ശുപാർശ.എന്നാൽ ശുപാർശ നിയമമാക്കുന്നതിനെ ഓർത്തോഡോക്സ് സഭ എതിർക്കുകയാണ്. 2017 ജൂലൈ മുന്നിലെ സുപ്രീം കോടതി വിധിക്കുശേഷം യാക്കോബായ സഭയുടെ കീഴിലുള്ള പള്ളികളുടെമേൽ അവകാശവാദം ഉന്നയിച്ചു ഓര്‍ത്തഡോക്‌സ് സഭ കോടതിയെ സമീപിക്കുകയും ഇതുപ്രകാരം 56 യാക്കോബായ പള്ളികൾ കോടതി വിധി പ്രകാരം ഇതുവരെ ഓർത്തഡോക്സ് സഭയ്ക്ക് പിടിച്ചെടുത്ത് നൽകികഴിഞ്ഞു.ബാക്കി പള്ളികൾ വിട്ടുകിട്ടാൻ ഓര്‍ത്തഡോക്‌സ് സഭ പുതിയ ഹർജികൾ നൽകിവരികയാണ്.ഈ കേസുകൾ പരിഗണിക്കുന്നിനിടയിലാണ് നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് രേഖാമൂലം അറിയിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചത്.
മാർച്ച് 19 ലെ ഉന്നതതലയോഗ തീരുമാനം ഹൈക്കോടതിയെ അറിയിക്കും.ഏതായാലും ഇപ്പോൾ ജസ്‌റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് പൊതുജനാഭിപ്രായം തേടുന്നത്.
ഇത്രയുംകാലം ഓര്‍ത്തഡോക്‌സ് സഭയുടെ 1934 ലെ ഭരണഘടനക്കുള്ളിൽനിന്നു ശ്രമിച്ചിട്ടും പ്രശനപരിഹാരമാകാത്ത സാഹചര്യത്തിലും ഓര്‍ത്തഡോക്‌സ് സഭയുടെ വിട്ടുവീഴ്ചയില്ലാത്ത സാഹചര്യത്തിലും മറ്റുപോംവഴികൾ തേടണമെന്ന് ഉന്നതതലയോഗത്തിൽ നിർദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് എന്നാണ് വിവരം.പള്ളികളിലും സെമിത്തേരികളിലും സംഘര്‍ഷം പതിവാകുന്നത് സർക്കാരിനും സമൂഹത്തിനും ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.പള്ളിപ്പിടുത്തത്തിനും പള്ളിപ്പിടുത്തക്കാർക്കു പതിവായി പോലീസ് സംരക്ഷണം നല്‍കാന്‍ വേണ്ടി കോടികൾ ചെലവഴിക്കേണ്ടി വരുന്നതായും യോഗം വിലയിരുത്തി.തന്മൂലം പോലീസിനെ മറ്റു ലോ ആൻഡ് ഓർഡർ വിഷയങ്ങളിൽ ഉപയോഗിക്കുവാനുണ്ടാകുന്ന ബുദ്ധിമുട്ടും യോഗം വിലയിരുത്തി.യോഗത്തില്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര, നിയമ സെക്രട്ടറിമാരും അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന്‍ ഡയറക്‌ടര്‍ ജനറല്‍ എന്നിവരും പങ്കെടുത്തു.
പൊതുജനാഭിപ്രായ രൂപീകരണത്തിന് പോകുന്നതിനു മുൻപ് സർക്കാർ ഒരു അന്വേഷണ കമ്മീഷനെ വെച്ച് പഠിക്കേണ്ടുന്ന കാര്യം മുപ്പത്തിനാലിലെ ഭരണഘടനയുടെ വിശ്വാസ്യതയും,സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിനേടുവാൻ നടത്തിയ പൊറാട്ടുനാടകങ്ങളും , ഇത് പൊതുസമൂഹത്തോടു വിളിച്ചുപറയും എന്ന് പറഞ്ഞ കേസുനടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തയെ കൊന്നു റെയിൽവേ ട്രാക്കിൽ ഇട്ട വസ്തുതയും അന്വേഷിച്ചു നിഗമനത്തിലെത്തിയശേഷം ആവണം എന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം .
23.82°C








