Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:21 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം ദിലീപിന്റെ സുഹൃത്തുക്കളായ സിനിമാ നടിമാരിലേക്കും നീളുകയാണ്. കേസുമായി ബന്ധപ്പെട്ട് സീരിയൽ നടിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു.കേസിൽ നിർണായകമായ ചില തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതെന്നാണ് വിവരം. ദിലീപുമായി ബന്ധമുള്ള സീരിയൽ നടി, സിനിമയിൽ സഹായിയായി ജോലി നോക്കുന്ന യുവതി അടക്കമുള്ളവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. മലയാളത്തിലെ പ്രമുഖ നായിക നടിക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്കാൻ സാധ്യതയുണ്ട്. ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച സന്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നത്.  സീരിയൽ താരമായ യുവതിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിത്രാജ്ഞലിയിൽ വെച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവർ ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന താരമാണത്രേ. ഇതുകൂടാതെ സീരിയൽ നിർമ്മാതാവായ മറ്റൊരു യുവതിയേയും അന്വേഷണം സംഘം ചോദ്യം ചെയ്തിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയ്ക്കെതിരായ സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത് ഇവരാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇവർ മുൻപ് തിരുവനന്തപുരത്ത് പരസ്യ ഏജൻസി നടത്തിയിരുന്ന ആളാണത്രേ. ഏതായാലുമിപ്പോൾ സീരിയൽ നടിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇപ്പോൾ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ചോദ്യംചെയ്യുന്നത്. രണ്ട് മാസം മുന്‍പാണ് നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. മറ്റ് തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ ചോദ്യംചെയ്യാം എന്ന തീരുമാനത്തിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. വിചാരണ വേളയില്‍ സാക്ഷികള്‍ കൂറുമാറുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെ വീണ്ടും ചോദ്യംചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നേരത്തെ മൂന്നു ദിവസമാണ് ദിലീപിനെ ചോദ്യംചെയ്തത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ സഹായിച്ചെന്ന് കരുതുന്ന സൈബര്‍ ഹാക്കര്‍ സായി ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. ദിലീപിന്റെ അഭിഭാഷകനെതിരെ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് തന്നെ ചോദ്യം ചെയ്യുന്നതെന്ന് സായ്ശങ്കര്‍ ഹരജിയില്‍ പറയുന്നു. അന്വേഷണത്തിന്റെ പേരില്‍ ക്രൈംബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നു എന്നും സായിശങ്കര്‍ ആരോപിക്കുന്നുണ്ട്. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശങ്കറിന് നോട്ടീസ് നൽകിയിരുന്നെങ്കിലും തനിക്ക് കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് പറഞ്ഞ് സമൻസ് ഒഴിവാക്കുകയായിരുന്നു.നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ദിലീപിന്റെ ഫോണിലെ വിവരങ്ങൾ ചോർത്താൻ സായ് ശങ്കർ കൊച്ചിയിൽ എത്തിയതിന്റെയും ഹോട്ടലിൽ താമസിച്ചതിന്റെയും തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു.ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്‌ക്കുന്നതിന് ഒരു ദിവസം മുമ്പ് സൈബർ വിദഗ്ധൻ കൊച്ചിയിൽ എത്തിയിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ജനുവരി 30നാണ് വിവരങ്ങൾ നശിപ്പിച്ചതെന്നാണ് സൂചന. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത സായ് ശങ്കർ ജനുവരി 31 വരെ ഇവിടെ താമസിച്ചു. താമസത്തിനുള്ള ബില്ല് ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.

Readers Comment

Add a Comment