Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:17 am
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജെബി മേത്തറെ ഹൈക്കമാന്‍ഡ്‌ പ്രഖ്യാപിച്ചിരുന്നു. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തത്. മുസ്ലിം പ്രാതിനിധ്യം, യുവത്വം, വനിത എന്നീ പരിഗണനകളാണ് ജെബി മേത്തറിന് അനുകൂല ഘടകമായി മാറിയത്. 1980ല്‍ കാലാവധി അവസാനിച്ച ലീലാ ദാമോദര​ മേനോനു ശേഷം ശേഷം ആദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. ഇപ്പോഴിതാ  കോണ്‍ഗ്രസിന്റെ രാജ്യസഭാ സീറ്റ് പെയ്‌മെന്റ് സീറ്റ് ആണെന്ന ആരോപണവുമായി ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് രംഗത്തെത്തി. ആര്‍വൈഎഫിന്റെ സംസ്ഥാന സമ്മേളന വേദിയിലാണ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് കോണ്‍ഗ്രസിനെതിരെ ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. യുഡിഎഫിന്റെ ഘടകകക്ഷിയായ ആര്‍എസ്പിക്ക് കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അതൃപ്തിയുണ്ടെന്ന് പരസ്യമാക്കുന്നതായിരുന്നു അസീസിന്റെ പരാമര്‍ശം. ഇതിലൂടെ ചെറുപ്പക്കാരിയായ ഒരു പെണ്ണിനും ന്യൂനപക്ഷ സമുദായത്തിനും സീറ്റ് കിട്ടിയെന്നും അസീസ് പരിഹസിച്ചു. എന്നാല്‍ ആരോപണം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി അസീസ് രംഗത്തെത്തി. പേയ്‌മെന്റ് സീറ്റ് ആണെന്ന് പറഞ്ഞിട്ടില്ലെന്നും യൂത്ത് കോണ്‍ഗ്രസിലെ ചിലര്‍ അങ്ങനെ ആരോപിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.ആലുവ ന​ഗരസഭാ വൈസ് ചെയർമാൻ കൂടിയാണ് ജെബി മേത്തർ. നിലവില്‍ കെ.പി.സി.സി. സെക്രട്ടറിയാണ്‌ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ ജെബി. മുൻ കെ പി സി സി പ്രസിഡണ്ട് ടി ഒ ബാവയുടെ കൊച്ചു മകളും കോൺഗ്രസ് നേതാവായ കെഎംഐ മേത്തറുടെ മകളുമാണ് ജെബി മേത്തർ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം.

Readers Comment

Add a Comment