Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകത്താകെ 1,500 എണ്ണം മാത്രമുള്ള ആഡംബര ഹെലികോപ്റ്ററുകളിൽ ഒന്നായ ‘എയർബസ് എച്ച് 145’ ഇനി കേരളത്തിനും സ്വന്തം. വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ  ബി.രവി പിള്ളയാണ് 100 കോടിയോളം രൂപ മുടക്കി ഹെലികോപ്റ്റർ  വാങ്ങിയത്. എയർബസ് നിർമിച്ച ഹെലികോപ്റ്റർ ആദ്യമായാണ് ഇന്ത്യയിൽ ഒരാൾ വാങ്ങുന്നത്. 

ഇന്നലെ റാവിസ് കോവളം മുതൽ റാവിസ് അഷ്ടമുടി വരെ നടന്ന പ്രഥമ  യാത്രയിൽ ആർപി ഗ്രൂപ്പ് വൈസ് ചെയർമാൻ ഗണേഷ് രവിപിള്ള പങ്കെടുത്തു‌. മലബാർ, അഷ്ടമുടിക്കായൽ, അറബിക്കടൽ എന്നിവയുടെ സൗന്ദര്യവും രുചിഭേദങ്ങളും ഒറ്റ ദിവസം കൊണ്ട് ആസ്വദിക്കാനാകുന്ന ആഡംബര ടൂർ പദ്ധതികളാണ് ഗ്രൂപ്പിന്റെ മനസ്സിലുള്ളതെന്ന് റാവിസ് ഹോട്ടൽസ് ബിസിനസ് ഡവലപ്മെന്റ് ഡപ്യൂട്ടി ജനറൽ മാനേജർ എം.എസ്.ശരത് പറഞ്ഞു.

കോഴിക്കോട്ടെ ഹോട്ടൽ റാവിസ് കടവ്, കൊല്ലം റാവിസ് അഷ്ടമുടി, തിരുവനന്തപുരം റാവിസ് കോവളം എന്നിവിടങ്ങളിൽ ഹെലിപാഡുകളുണ്ട്. പൈലറ്റിനെ കൂടാതെ 7 പേർക്ക് ഇതിൽ യാത്ര ചെയ്യാം. കടൽ നിരപ്പിൽ നിന്ന് 20,000 അടി ഉയരത്തിലുള്ള പ്രതലങ്ങളിൽ പോലും അനായാസമായി ഇറങ്ങാനും ഉയരാനും  എച്ച്145നു സാധിക്കും. 

കോപ്റ്റർ അപകടത്തിൽപെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന ‘എനർജി അബ്സോർബിങ്’ സീറ്റുകളാണു മറ്റൊരു പ്രത്യേകത. കോപ്റ്റർ അപകടങ്ങളിലെ പ്രധാന വില്ലനായ ഇന്ധന ചോർച്ചയുടെ സാധ്യതയും കുറവ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയിൽ വാർത്താവിനിമയം നടത്താനുള്ള അത്യാധുനിക വയർലെസ് കമ്യൂണിക്കേഷൻ സിസ്റ്റവും കോപ്റ്ററിൽ ഉണ്ട്.

കോവിഡിന് ശേഷം വൻ കുതിപ്പാണ് ടുറിസം മേഖലയിൽ പ്രതീക്ഷിക്കുന്നത്. ടൂറിസം മേഖലയിൽ കഴിഞ്ഞ രണ്ടുവർഷമായി പൂർണ്ണമായും യാത്രകൾ രാജ്യാന്തരതലത്തിലും രാജ്യത്തിനുള്ളിലും നടക്കാതിരുന്നതിനാൽ കോവിഡ് ഭീതി കുറഞ്ഞതോടെ പുനരാരംഭിച്ചുകഴിഞ്ഞു. 
ഇത്തരം പദ്ധതികൾ കേരളത്തിലെ ടൂറിസം മേഖലയിലേക്ക് വിനിമയ ശേഷിയുള്ള ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നകാര്യത്തിൽ യാതൊരു സംശയവും ഇല്ല. 

മറ്റുപല പ്രമുഖ ഗ്രുപ്പുകളും കേരളത്തിലെ ടുറിസം സർക്യൂട്ടുകളെ ബന്ധിപ്പിച്ചുകൊണ്ട്  ടൂറിസം മേഖലയിൽ ഹെലികോപ്റ്റർ സർവീസ് ആരംഭയ്ക്കാനുള്ള പദ്ധതികൾ തയ്യാറാക്കികൊണ്ടിരിക്കുകയാണ് എന്നാണ് വിവരം.

Readers Comment

Add a Comment