Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:37 pm
  • 25th April, 2024
  • Overcast Clouds
30.82°C27.62°C
  • Humidity: 82 %
  • Wind: 1.12 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് കഴിഞ്ഞദിവസം തുടക്കമായിരുന്നു. അപ്രതീക്ഷിത അതിഥിയായി നടി ഭാവനയും ഐ.എഫ്.എഫ്.കെ. ഉദ്ഘാടന വേദിയിലെത്തിയപ്പോൾ നിറഞ്ഞ ഹര്‍ഷാരവങ്ങളോടെ എഴുന്നേറ്റ് നിന്നാണ് സിനിമാ പ്രേമികള്‍ ഭാവനയെ വേദിയിലേക്ക് സ്വീകരിച്ചത്. ഇപ്പോഴിതാ ദിലീപിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച വിഷയം ഉന്നയിച്ചു കൊണ്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുകയുണ്ടായി. അതിനൊക്കെ മറുപടി നല്കുകയാണ് രഞ്ജിത്ത്. ' അയാള്‍ക്ക് വേണ്ടി ഞാന്‍ ഒരു മാധ്യമത്തിലും ചര്‍ച്ചയ്ക്ക് വന്ന് വാദിച്ചിട്ടില്ല. എവിടെയും എഴുതിയിട്ടില്ല. പ്രസംഗിച്ചിട്ടുമില്ല. ആ വ്യക്തിയുമായി എനിക്ക് വളരെ അടുത്ത ബന്ധവുമില്ല. അയാളത് ചെയ്യില്ല എന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്. എനിക്കും അന്ന് അയാള്‍ അങ്ങനെ ചെയ്തുവെന്ന് വിശ്വസിക്കാന്‍ ഇഷ്ടമല്ലായിരുന്നു.എങ്കിലും ജയിലില്‍ പോയി കാണണമെന്ന് കരുതിയിരുന്നില്ല. സുരേഷ് കൃഷ്ണയോടൊപ്പം കാറില്‍ പോകുന്നതിനിടെ അയാള്‍ക്ക് ദിലീപിനെ കാണണമെന്ന് പറയുകയായിരുന്നു. ആദ്യം പുറത്തിരിക്കാമെന്നാണ് കരുതിയത്‌. പുറത്ത് മാധ്യമ പ്രവര്‍ത്തകരുണ്ടായിരുന്നു. അപ്പോള്‍ താനും അകത്തേക്ക് പോയി. ജയില്‍ സൂപ്രണ്ടിന്റെ അടുത്തേക്കാണ് പോയത്. സൂപ്രണ്ടിനോട് സംസാരിക്കുന്നതിനിടെ ദിലീപ് അങ്ങോട്ട് വന്നു. സുരേഷ് കൃഷ്ണയും ദിലീപും മാറി നിന്ന് സംസാരിച്ചു. 10 മിനുട്ട് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. പുറത്തിറങ്ങി അയാള്‍ നിരപരാധിയാണെന്നൊന്നും ഞാന്‍ ആരോടും പറഞ്ഞിട്ടില്ല.ഞാന്‍ അവിടെ പോയി എന്നത് ഉയര്‍ത്തിക്കാട്ടി കഴിഞ്ഞ ദിവസം നടന്ന മഹത്തായ കാര്യത്തെ കുറച്ചു കാണിക്കുന്നവരോട് എന്നെ ഇതുകൊണ്ടൊന്നും പേടിപ്പിക്കാനാകില്ല എന്നാണ് പറയാനുള്ളത്. എനിക്ക് എന്റെ നിലപാടുണ്ട്. അതനുസരിച്ച് ഞാന്‍ മുന്നോട്ട് പോകും. ഭാവനയെ ഞാന്‍ വിളിച്ചത് തെറ്റായിപ്പോയി എന്ന നിലയിലാണ് ഇപ്പോള്‍ ചിലര്‍ പറയുന്നത്' എന്നുമാണ്. തന്നെ ഭയപ്പെടുത്താൻ നോക്കേണ്ട എന്നും രഞ്ജിത് പ്രതികരിച്ചു. താൻ പുറകെ കൂടി ആറ്റുനോറ്റ് നേടിയാതല്ല ഈ പദവി. അക്കാദമി തലപ്പത്ത് സർക്കാരുമായി ചർച്ച ചെയ്തു മാത്രമാകും തീരുമാനങ്ങൾ എടുക്കുന്നത്. ഒന്നും സർക്കാർ വിരുദ്ധം ആകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നടി ഭാവനയെ ചലച്ചിത്രമേളയില്‍ അതിഥിയായി ക്ഷണിച്ചത് സാംസ്കാരിക നയമാണെന്നും താന്‍ മുന്‍കൈയ്യെടുത്താണ് ഭാവനയെ കൊണ്ടുവന്നതെന്നും ഭാവനയുടെ സ്വകാര്യത മാനിച്ചാണ് വിവരം രഹസ്യമാക്കി വെച്ചതെന്നും രഞ്ജിത്ത് പറഞ്ഞു.ഏതായാലും രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനവേദിയിലെ നടി ഭാവനയുടെ സാന്നിധ്യം ചലച്ചിത്ര അക്കാദമിക്കും സര്‍ക്കാരിനും വലിയ പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു. ഇന്നലെ വൈകീട്ട് ആറിന് തിരുവനന്തപുരത്തെ നിശാഗന്ധി തിയറ്ററിൽ നടന്ന ചടങ്ങിലാണ് പ്രതീക്ഷിക്കാത്ത അതിഥിയായി ഭാവനയെത്തിയത്. വലിയ കരഘോഷത്തോടെയും ആരവങ്ങളോടെയുമായിരുന്നു സദസ് താരത്തെ വരവേറ്റത്.

Readers Comment

Add a Comment