Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സഭാഭേദമന്യേ ലോകമെമ്പാടും പാർക്കുന്ന മലയാളി പെന്തക്കൊസ്തു മാധ്യമപ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാഹിത്യ സംഗമവും ജോർജ് മത്തായി പുരസ്‌കാര സമർപ്പണവും ഇന്ന് വൈകിട്ട് 5 മണിക്ക് തിരുവല്ല വൈ എം സി എ ഹാളിൽ നടക്കും. പ്രമുഖ ക്രൈസ്തവ മാധ്യമപ്രവർത്തകനും ജീവകാരുണ്യ രംഗത്തെ സജീവസാന്നിധ്യവുമായിരുന്നു ജോർജ് മത്തായി സി പി എ യുടെ സ്മരണക്കായി ഏർപ്പെടുത്തിയ പ്രഥമ പുരസ്‌കാരം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ ബ്രദർ സി വി മാത്യുവിന് സമ്മാനിക്കും. അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യുസ് അധ്യക്ഷത വഹിക്കും. പ്രശസ്ത പത്രപ്രവർത്തകനും മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറുമായ തോമസ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തും. ജോൺസൻ മേലേടം (ഡാളസ്സ് ) ആമുഖ സന്ദേശം നൽകും. ജോർജ് മത്തായിയുടെ അനുഭവങ്ങളും പ്രമുഖരുടെ ഓർമ്മകുറിപ്പുകളും അടങ്ങുന്ന പുസ്തകം പ്രകാശനം ചെയ്യും. വിവിധ സഭാ നേതാക്കൾ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ, അഭ്യൂദയകാംക്ഷികൾ എന്നിവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ അറിയിച്ചു.
28.73°C








