Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വധഗൂഢാലോചനാക്കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരിക്കുകയാണ്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എന്നാൽ സായി ശങ്കറിന്റെ കോഴിക്കോട്ടെ വസതിയില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കൊച്ചിയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പരിശോധന നടത്തുന്നത്. വധഗൂഢാലോചന കേസിൽ 7 ഫോണുകളായിരുന്നു ദിലീപിനോട് കോടതിയിൽ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിൽ ആറ് ഫോണുകൾ മാത്രമായിരുന്നു ദിലീപും കൂട്ടാളികളും കോടതിക്ക് കൈമാറിയത്. ഹാജരാക്കാൻ ആവശ്യപ്പെട്ട ഒരു ഫോൺ നശിച്ച് പോയെന്നായിരുന്നു ദിലീപ് കോടതിയെ അറിയിച്ചത്. എന്നാൽ ദിലീപ് നൽകാതിരുന്ന ഏഴാമെത്തെ ഫോണിലെ വിവരങ്ങൾ സൈബർ വിദഗ്ദൻ സായ് ശങ്കറിന്റെ കൈയ്യിൽ ഉണ്ടെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതോടെയാണ് സായിയെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഈ കണ്ടെത്തലിന്റെ ഭാഗമായി തന്നെയാണ് സായി ശങ്കറിന്‍റെ കോഴിക്കോട് വീട്ടിൽ സൈബർ വിദഗ്ധരടക്കമുള്ള ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തിയത്. കാരപ്പറമ്പിലെ ഫ്‌ളാറ്റിലാണ് പരിശോധന. 16 എ, 16 ബി എന്നീ ഫ്‌ളാറ്റുകളിലാണ് പരിശോധന. വധഗൂഢാലോചനയുമായി ബന്ധപ്പെട്ട് സായ് ശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. നാളെ 11 മണിക്ക് ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. എന്നാൽ, നാളെ ഹാജരാകണോ എന്നതിൽ ഇതുവരെ സായ് ശങ്കർ തീരുമാനം എടുത്തിട്ടില്ല.അന്വേഷണം തന്നിലേക്ക് നീണ്ടതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ സായി ശങ്കര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തിവിരോധം തീര്‍ക്കുന്നുവെന്നും അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നുവെന്നും സായി പരാതിയില്‍ പറഞ്ഞിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.കേസിലെ തെളിവുകള്‍ ദിലീപ് നശിപ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ നടിയെ ആക്രമിച്ച കേസുമായോ വധഗൂഢാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ദിലീപ് കോടതിയെ അറിയിച്ചത്.
28.73°C








