Forecast Weather using OpenWeatherMap with PHP

Kerala

  • Friday 8:22 pm
  • 15th May, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 91 %
  • Wind: 1.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ലോക്ക് ഡൗണിനിടെ നിയന്ത്രണങ്ങള്‍ തെറ്റിച്ചവരെ ഏത്തമിടീച്ച ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നടപടി തെറ്റായിരുന്നെന്നും പൊറുക്കണമെന്നും ഇപ്പോൾ ക്ഷമാപണം നടത്തിയിരിക്കുകയാണ് കേരള പൊലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ്  പൊലീസിന്റെ ക്ഷമാപണം. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കണ്ണൂര്‍ മുന്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ച മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലീസ് വീഴ്ച ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തിയത്.2020 മാർച്ച് 22നാണ് സംഭവം നടക്കുന്നത്. വളപട്ടണത്തു തയ്യല്‍ക്കടയ്ക്കു സമീപം നിന്നവരെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തെറ്റിച്ചു എന്നാരോപിച്ച് ജില്ലാ പൊലീസ് മേധാവി ഏത്തമിടീപ്പിക്കുകയായിരുന്നു. രോഗവ്യപന സാധ്യതയുള്ളതിനാലാണ് മാനദണ്ഡങ്ങൾ ലംഘിച്ചവരെ ഏത്തമീടിപ്പിച്ചതെന്നും നല്ല ഉദ്ദേശ്യത്തില്‍ ചെയ്‌തതാണെങ്കിലും നടപടി തെറ്റായെന്നും വീഴ്‌ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡിഐജി അഭ്യര്‍ഥിച്ചു. ജനം നിയമലംഘനം നടത്തിയാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചാൽ മതിയെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഉത്തരവില്‍ പറയുന്നു. സംഭവം അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. സർക്കാർ നിർദേശങ്ങൾ പാലിക്കാൻ മാത്രമാണ് പൊലീസിന് ബാധ്യതയുള്ളത്, അല്ലാതെ സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടിരുന്നു.അന്നത്തെ എസ് പിയുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്‌ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഉത്തരവ്.കൊവിഡ് കാലത്തെ പൊലീസിന്റെയും ആരോഗ്യപ്രവർത്തകരുടെയും മഹത്തായ സേവനം ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാലും ഏതൊരു സാഹചര്യത്തിലും പൊലീസ് നിയമലംഘനം നടത്തരുതെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.എന്നാൽ കണ്ണൂർ എസ് പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. നിയമം കർശനമായി നടപ്പിലാക്കണം. എന്നാൽ, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്ടിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.

Readers Comment

Add a Comment