Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്നും രാജ്യത്തിന്റെ പല ഭാഗത്തും ആഭിചാരവും ദുർമന്ത്രവാദവും മനുഷ്യകുരുതിയും സജീവമായി തന്നെ നിലനിൽക്കുന്നുണ്ട്. കാലം എത്ര മാറിയാലും പലരും ഇത്തരം കാര്യങ്ങളിൽ ഇന്നും വിശ്വസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ വിവാഹം നടക്കാനായി ഹോളി ദിനത്തില്‍ മനുഷ്യക്കുരുതി നടന്നെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. വിവാഹം വൈകുന്നതിലെ തടസം നീങ്ങാന്‍ മന്ത്രവാദ പൂജയ്ക്കായി മനുഷ്യബലിക്ക് കുട്ടിയെ തട്ടിക്കൊണ്ട് പോയ രണ്ട് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ഉണ്ടായത്. നോയ്ഡയിലെ ചിജാര്‍സി ഗ്രാമനിവാസിയായ പെണ്‍കുട്ടിയെ മാര്‍ച്ച് 13 നായിരുന്നു കാണാതായത്. തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് കുട്ടിയെ കണ്ടെത്തിയതും സംഭവങ്ങളുടെ ചുരളഴിയുന്നതും. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചത്. ഇരുന്നൂറോളം പേരെയാണ് ഇത്തരത്തില്‍ നിരീക്ഷിച്ചത്. തുടര്‍ന്നാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. ഈ മേഖലയിലെ പ്രശസ്ത മന്ത്രവാദിയാണ് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയത്. ഇയാളെ തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. ബാലികയെ ബലി നല്‍കിയാല്‍ വിവാഹം ഉടന്‍ നടക്കുമെന്നായിരുന്നു മന്ത്രവാദിയുടെ ഉപദേശം. സോനു ബാല്‍മികി എന്നയാളും ഇയാളുടെ സഹായി നീതുവാണ് പിടിയിലായിട്ടുള്ളത്. കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്. സതേന്ദ്ര എന്ന മന്ത്രവാദിയേയും പൊലീസ് തിരിയുന്നുണ്ട്. പ്രതികളിലൊരാള്‍, കുട്ടിയുടെ അയല്‍വാസിയാണ്. ഇയാളുടെ വിവാഹം നടക്കാത്തതിനെ തുടര്‍ന്ന് ഒരു മന്ത്രവാദിയെ സമീപിച്ചിരുന്നു. ഈ മന്ത്രവാദിയാണ് വിവാഹം നടക്കാന്‍ ഹോളി ദിനത്തില്‍ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ ബലി നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. കേസില്‍ ഐ പി സി സെക്ഷന്‍ 363 പ്രകാരം ഒരു എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് ക്രിമിനല്‍ ചരിത്രമൊന്നുമില്ലെന്നും എന്നാല്‍ അവര്‍ പതിവായി മദ്യം കഴിക്കാറുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോനുവിന്റെ ഒരു സഹോദരി ബാഗ്പത് ജില്ലയിലാണ് താമസിക്കുന്നത്. കുട്ടിയെ അവിടെ പാര്‍പ്പിച്ച് ബാഗ്പത്തില്‍ ബലി നല്‍കാനായിരുന്നു പദ്ധതിയിട്ടത്. കുട്ടിയെ സുരക്ഷിതമായി രക്ഷിക്കാന്‍ പ്രവര്‍ത്തിച്ച പോലീസ് സംഘത്തിന് ഡിസിപി 50000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചു. കേസില്‍ കൂടുതല്‍ നിയമനടപടികള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
28.73°C








