Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇപ്പോൾ സംസ്ഥാന വ്യാപകമായി ടാറ്റൂ സ്ഥാപനങ്ങളിൽ എക്സൈസ് പരിശോധന നടത്തുകയാണ്. പരിശോധനയിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.ടാറ്റു ചെയ്യുമ്പോൾ വേദന അറിയാതിരിക്കാൻ ലഹരി മരുന്ന് നൽകുന്നെന്ന വിവരത്തെത്തുടർന്നാണ് നടപടി. മലപ്പുറം തിരൂരിലെ ടാറ്റു സ്ഥാപനത്തില്‍ 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ് അറിയിച്ചു.കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ ടാറ്റു സ്ഥാപനങ്ങളില്‍ എക്‌സൈസ് പരിശോധന നടത്തിയിരുന്നു. 9 റേഞ്ചുകളിലായി 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ലഹരി വസ്തുക്കള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.കൊച്ചി ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ ലൈംഗിക പീഡനം നടന്നുവെന്ന പരാതി ഉയർന്നതോടൊയാണ് ടാറ്റു കേന്ദ്രങ്ങൾ ചർച്ചായായത്. അതിനിടെ വിദേശരാജ്യങ്ങളില്‍നിന്ന് പാഴ്‌സലായി എത്തിച്ച ലഹരിമരുന്നുകള്‍ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. കൊച്ചിയില്‍ കസ്റ്റംസിന്റെ സഹകരണത്തോടെ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് എല്‍.എസ്.ഡി. സ്റ്റാമ്പുകളടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്. നെതര്‍ലന്‍ഡ്‌സ്, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍നിന്നാണ് കേരളത്തിലേക്ക് ലഹരിമരുന്ന് പാഴ്‌സലായി എത്തിയത്. ഒരു പാഴ്‌സല്‍ തിരുവനന്തപുരം സ്വദേശിക്കും മറ്റൊന്ന് കോഴിക്കോട് സ്വദേശിയുടെയും പേരിലാണ് അയച്ചിരുന്നത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും എക്‌സൈസ് അറിയിച്ചു. കോഴിക്കോട് സ്വദേശി ഫസലുവിനെ എക്സൈസ് പിടികൂടി. കൊച്ചി എക്സൈസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മാങ്കാവിലെ ഒരു വീട്ടിൽ നിന്നും ഇയാളെ പിടികൂടിയത്. ഇയാളുമൊത്ത് കൂടുതല്‍ ഇടങ്ങളില്‍ പരിശോധന തുടരുകയാണ്. ഫസലു ലഹരി കടത്തു കേസുകളിൽ നേരത്തെയും പ്രതിയാണെന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ ജയപാലൻ പറഞ്ഞു. വിദേശങ്ങളിൽ നിന്നും വരുന്ന പാഴ്‌സലുകളിൽ ലഹരി എത്തിക്കുന്നതിന് കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇതുവഴി ലഹരി എത്തുന്നത് വര്‍ധിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.കഴിഞ്ഞ ദിവസം കൊച്ചിയിലെ തങ്ങളുടെ കൊറിയര്‍ സ്ഥാപനത്തില്‍ എത്തിയ രണ്ട് പാഴ്സലുകളെക്കുറിച്ച് ചില സംശയങ്ങള്‍ തോന്നിയതോടെ ഇവര്‍ എകസൈസുമായി ബന്ധപ്പെടുകയായിരുന്നു. എക്സൈസ് പാഴ്സലുകള്‍ കസറ്റഡിയില്‍ എടുത്ത് നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. 50 എൽഎസ്ഡി സ്റ്റാമ്പുകള്‍ അടങ്ങിയ ഒരു പായക്കറ്റും അഞ്ചെണ്ണം വീതമുള രണ്ട് കവറുകളുമാണ് അതിലുണ്ടായിരുന്നത്. ഒരെണ്ണം നെതര്‍ലന്‍റ്സില്‍ നിന്നും ഒരെണ്ണം ഒമാനില്‍ നിന്നുമാണ് വന്നത്. തിരുവനന്തപുരത്ത് ഒരു വർഷത്തിനിടെ വന്നത് 56 പാഴ്സലുകളാണെന്നാണ് വിവരം. തിരുവനന്തപുരം സ്വദേശിക്കായി തിരച്ചില്‍ തുടരുകയാണ്.
23.68°C








