Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:10 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് നിന്നും ഗാന്ധി കുടുംബം ഒഴിയണമെന്ന കപില്‍ സിബലടക്കമുള്ള തിരുത്തല്‍ വാദി നേതാക്കള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്.നേതൃസ്ഥാനത്ത് നിന്ന് മാറി മറ്റൊരാള്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ അവസരം നല്‍കണമെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് സല്‍മാന്‍ ഖുര്‍ഷിദ് പ്രതിരോധം തീര്‍ത്ത് രംഗത്തെത്തിയിരിക്കുന്നത്. 'കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത് ആശയങ്ങളുടെ പ്രതിസന്ധിയാണ്, നേതൃത്വത്തിന്റെതല്ല' എന്നാണ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രതികരണം. അതായത് പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ക്ക് കാരണം 'നമുക്ക് ശരിയായ നേതാവില്ലാത്തതിനാല്‍' ആണ് എന്ന വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലും രാജ്യത്തും നാം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി. അത് നേതൃത്വത്തിന്റെ പ്രതിസന്ധിയല്ല. ഇത് ആശയങ്ങളുടെ പ്രതിസന്ധിയാണത്രെ. കപില്‍ സിബലിന് സ്വന്തമായി കാഴ്ചപ്പാടും അഭിപ്രായവുമുണ്ടാകാമെന്നും എന്നാല്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ മാത്രം ഞങ്ങള്‍ അത് തീരുമാനിക്കില്ലെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. ഇന്ന് പരാതിപ്പെടുന്ന പലരും ഈ സംവിധാനത്തില്‍ നിന്ന് തങ്ങള്‍ക്ക് എന്ത് നേട്ടമുണ്ടാക്കി എന്നതിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും ജി 23 നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗാന്ധി കുടുംബം നേതൃസ്ഥാനത്ത് നിന്ന് മാറി നില്‍ക്കണം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാര്‍ട്ടിയെ കുടുംബ പാര്‍ട്ടിയാക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. നേതൃത്വത്തില്‍ മാറ്റം വരണം. സമീപകാലത്താണ് കോണ്‍ഗ്രസില്‍ ദീര്‍ഘകാല പ്രസിഡന്റുമാര്‍ ഉണ്ടാവാന്‍ തുടങ്ങിയത്. നേരത്തെ എല്ലാ വര്‍ഷവും അധ്യക്ഷന്‍ മാറുന്ന സ്ഥിതിയുണ്ടായിരുന്നു. ഗാന്ധി കുടുംബം ഇല്ലെങ്കില്‍ കോണ്‍ഗ്രസ് ഇല്ലെന്നത് തെറ്റായ കാഴ്ചപ്പാടാണെന്നുമായിരുന്നു സിബലിന്റെ വിമര്‍ശനം. മറ്റൊരു കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും കപില്‍ സിബലടക്കമുള്ളവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 
കപില്‍ സിബല്‍ നല്ല അഭിഭാഷകനാണ്; എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസ് പാരമ്പര്യമില്ല. കോണ്‍ഗ്രസ് നേതാക്കാളായ സോണിയ ഗാന്ധിയും, രാഹുല്‍ഗാന്ധിയും ഒരുപാട് അവസരങ്ങള്‍ നല്‍കിയ വ്യക്തിയാണ് കപില്‍ സിബല്‍. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെ എ, ബി, സി അറിയില്ല. അത്തരത്തിലുള്ള ഒരാള്‍ അനാവശ്യപ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നുമാണ് ഗെലോട്ട് പറഞ്ഞത്. അതിനിടെ കോണ്‍ഗ്രസിലെ തിരുത്തല്‍വാദി നേതാക്കള്‍ ഇന്ന് കപില്‍ സിബലിന്റെ വസതിയില്‍ യോഗം ചേരും. വൈകിട്ട് ആറ് മണിക്കാണ് യോഗം.കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ക്ക് ഉള്‍പ്പെടെ യോഗത്തിലേക്ക് ക്ഷണമുണ്ട്. കോണ്‍ഗ്രസിലെ സംഘടനാ പ്രതിസന്ധിയെയും സംഘടനാ തെരഞ്ഞെടുപ്പ് നടപടികളെയും പുതിയ തലത്തിലേക്ക് എത്തിക്കുന്നതായിരിക്കും ഇന്നത്തെ യോഗം എന്നാണ് വിലയിരുത്തല്‍.

Readers Comment

Add a Comment