Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ നിർണായകനീക്കമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.നടൻ ദിലീപിന്‍റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിരിക്കുകയാണ് .നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് ആക്രമിക്കപ്പെട്ട നടി പരാതിയില്‍ പറയുന്നു.അഭിഭാഷകന്‍ രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു. ഓഫീസില്‍വച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചു. 20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ അഭിഭാഷക സംഘമാണെന്നും അതിജീവിത ആരോപിക്കുന്നു. അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്ന് ഇവര്‍ ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്ക് അയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തിലും ഹൈക്കോടതിയിലെ കേസ് നടപടി ഘട്ടത്തിലും അഭിഭാഷകര്‍ അവരുടെ പ്രൊഫഷന്‍ എന്നതിനപ്പുറത്തേക്ക് പ്രതിയുമായി ചേര്‍ന്ന് കേസ് എങ്ങനെ അട്ടിമറിക്കാനാകും എന്ന് ശ്രമം നടത്തിയതായി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നിരുന്നു.ഇത് സംബന്ധിച്ചുള്ള അന്വേഷണമാണ് കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറിയ്ക്ക് കൊടുത്തിട്ടുള്ള പരാതിയില്‍ അതിജീവിത ആവശ്യപ്പെടുന്നത്. ഈ കേസിന്റെ വളരെ സുപ്രധാനമായ ഒരു തെളിവായിരുന്നു മൊബൈല്‍ ഫോണ്‍. സീനിയര്‍ അഭിഭാഷകനായ രാമന്‍പിള്ള അദ്ദേഹത്തിന്റെ ഓഫീസില്‍ വെച്ച് തന്നെ ആ മൊബൈല്‍ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചു എന്നതിന് കൃത്യമായ തെളിവുകളും വിവരങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ട്. ഈ കേസിലെ പ്രധാനപ്പെട്ട സാക്ഷികളായ ജിന്‍സണെ അഭിഭാഷകനായ രാമന്‍പിള്ള നേരിട്ട് വിളിച്ച് സ്വാധീനിച്ചു എന്നതിന്റെ ശബ്ദരേഖയും അദ്ദേഹത്തിന്റെ മൊഴിയും അടക്കമുണ്ട്. ഇതോടൊപ്പം തന്നെ ജയിലില്‍ വെച്ച് സുനി എഴുതിയിട്ടുള്ള വളരെ സുപ്രധാനമായ ഒരു കത്തുണ്ട്.ഈ കത്ത് പുറത്ത് വരാതിരിക്കാന്‍ കത്ത് പുറത്ത് കൊണ്ടുവന്ന സുജിത് ഒന്ന ഒരു സാക്ഷിയെ രാമന്‍പിള്ള നേരിട്ട് സ്വാധീനിക്കുകയും അദ്ദേഹത്തിനെ ഹോട്ടലിലുള്‍പ്പടെ കൊണ്ടുപോയി കത്ത് പുറത്തുവരാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. അത്തരത്തില്‍ ഈ കേസില്‍ അഭിഭാഷകനെന്നതിലപ്പുറം കേസ് അട്ടിമറിക്കാന്‍ പ്രതിയുമായി ചേര്‍ന്ന് സീനിയര്‍ അഭിഭാഷകന്റെ നേതൃത്വത്തിലുള്ള ഒരു സംഘം തന്നെ പ്രവര്‍ത്തിച്ചു എന്നതാണ് ബാര്‍ കൗണ്‍സിലില്‍ നല്‍കിയ പരാതിയില്‍ അതിജീവിത വ്യക്തമാക്കുന്നത്. നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായ നടപടിയാണ് അഭിഭാഷകര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.അഭിഭാഷകന്‍ രാമന്‍പിള്ളയെ കൂടാതെ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവരുള്‍പ്പെട്ട സംഘത്തിനെതിരെയാണ് പരാതി. ദിലീപിന്റെ അഭിഭാഷക സംഘത്തിലുള്ള ഇത്തരം ആളുകള്‍ക്കെതിരെ അന്വേഷണം നടത്തി കൃത്യമായ നടപടി സ്വീകരിക്കണം. അതാണ് നീതി ന്യായ വ്യവസ്ഥയ്ക്ക് ഉചിതമായ നടപടി എന്നാണ് പരാതിയില്‍ പറയുന്നത്.ഈ സാഹചര്യത്തില്‍ ഈ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സില്‍ നടപടിയെടുക്കണമെന്നാണ് നടിയുടെ ആവശ്യം. എന്നാല്‍, പരാതി സംബന്ധിച്ച് ബാര്‍ കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.നേരത്തെ രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ അഭിഭാഷകര്‍ തന്നെ രംഗത്തുവന്നു. ഇത്തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് ഹൈക്കോടതി അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു.
23.82°C








