Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 2:09 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് മദ്യം വിളമ്പാന്‍ വിദേശ വനിതകളെ നിയോഗിച്ച കൊച്ചിയിലെ ബാര്‍ ഹോട്ടലിനെതിരേ എക്സൈസ് കേസെടുത്തിരിക്കുകയാണ്. കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്. വിദേശത്ത് നിന്നുള്ള വനിതകളെ എത്തിച്ച് മദ്യം വിതരണം നടത്തിയത് ചട്ട ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. ഡാന്‍സ് പബ്ബ് എന്ന് പേരിലായിരുന്നു ബാര്‍ പ്രവര്‍ത്തിച്ചിരുന്നത്. സംഭവത്തില്‍ ഹോട്ടല്‍ മാനേജറെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.ഹോട്ടലില്‍ വിദേശവനിതകള്‍ മദ്യം വിളമ്പുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് എക്സൈസ് സംഘം ഹോട്ടലില്‍ പരിശോധന നടത്തിയത്. കേരളത്തിലെ വിദേശമദ്യ നിയമപ്രകാരം സ്ത്രീകള്‍ മദ്യം വിളമ്പുന്നത് നിയമലംഘനമാണെന്നാണ് എക്സൈസ്  പറയുന്നത്. കൊച്ചി തേവരയിൽ ഷിപ്പ് യാര്‍ഡിനടുത്ത് പ്രവര്‍ത്തിക്കുന്ന ഹാര്‍ബര്‍ വ്യൂ  ഹോട്ടല്‍ കഴിഞ്ഞ ദിവസമാണ്  നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ പബ്ബ് എന്ന പേരിൽ സോഷ്യല്‍ മീഡിയയില്‍ വൻ പ്രചാരണം നടന്നിരുന്നു. ഫ്ലൈ ഹൈ എന്ന ബാറിനായി സിനിമാ താരങ്ങളെ അടക്കം അണിനിരത്തിയുള്ള പരസ്യങ്ങളും പ്രചരിപ്പിച്ചിരുന്നു. ബാറിനൊപ്പം വിദേശ നർത്തകിമാരെ രംഗത്തെത്തിച്ചുള്ള നൃത്തവിരുന്നുകളുടെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്നലെ രാത്രി എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാറില്‍ പരിശോധന നടത്തിയത്. മദ്യ വിതരണത്തിന് യുവതികളെ നിയോഗിക്കുന്നത് അബ്കാരി ചട്ടലംഘനമാണ്. ഇത് കണ്ടെത്തിയതോടെയാണ് എക്‌സൈസ് കേസെടുത്തിരിക്കുന്നത്.നിലവിലെ കേരളത്തിലെ അബ്കാരി ചട്ട പ്രകാരം സംസ്ഥാനത്ത് മദ്യ വിതരണത്തിന് സ്ത്രീകളെ നിയോഗിക്കരുത്. ഇത് പരസ്യമായി ലംഘിച്ചതോടെയാണ് എക്‌സൈസ് കേസെടുത്തത്. കൂടാതെ സ്‌റ്റോക്ക് രജിസ്റ്റര്‍ അടക്കം നിയമപരമല്ലെന്നാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ബാര്‍ ലൈസന്‍സ് സംബന്ധിച്ച് തുടര്‍ നടപടിയ്ക്കായി എക്സൈസ് കമ്മീഷണര്‍ക്ക് റിപ്പോർട്ട് നല്‍കും. എന്നാല്‍ അബ്കാരി ചട്ടത്തില്‍ സത്രീകളെ മദ്യം വിളമ്പുന്നതിന് നിയോഗിക്കാന്‍ പാടില്ലെന്നാണെങ്കിലും ഹൈക്കോടതി അനുമതിയുണ്ടെന്നാണ് ഹോട്ടല്‍ അധൃകൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ തിരുവനന്തപുരത്തെ ഒരു ഹോട്ടലിന് ഹൈക്കോടതി അനുവദിച്ച ഇളവ് സംസ്ഥാനത്തെ മുഴുവന്‍ ബാറുകള്‍ക്കും ബാധകമല്ലെന്നാണ് എക്സൈസ് നിലപാട്.നേരത്തെ ബിവറേജസ് കോർപറേഷനിൽ ജോലി നിഷേധിക്കുന്നതിനെതിരെ യുവതി നൽകിയ ഹർജിയിൽ മദ്യവിതരണ ശാലകളിൽ സ്ത്രീകൾക്ക് ജോലി നിഷേധിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കോടതി വിലയിരുത്തി. ഇക്കാര്യത്തിൽ തുല്യത ഉറപ്പു വരുത്തണമെന്നും കോടതി നിരീക്ഷിച്ചിരുന്നു. തുടർന്ന് ബിവറേജസ് ഔട്ലെറ്റുകളിൽ സ്ത്രീകൾക്ക് ജോലി നൽകുകയും ചെയ്തു. ഇക്കാര്യവും ഹോട്ടൽ ഉടമകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വിൽപ്പനശാലകൾക്കുള്ള നിയമം ബാർ ഹോട്ടലുകളിൽ ബാധകമല്ലെന്ന് എക്സൈസ് പറയുന്നു. ഏതായാലുമിപ്പോൾ ഹോട്ടലിൻ്റെ ബാർ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് എക്സൈസ് നീങ്ങുന്നതായാണ് സൂചന.

Readers Comment

Add a Comment