Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ശബരിമല വിമാനത്താവളത്തിനു പാര്‍ലമെന്ററി സമിതി പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. വിമാനത്താവളത്തിന് അനുമതി ലഭിക്കാൻ ആവശ്യമായ നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം സ്വീകരിക്കണമെന്ന് ഗതാഗത, വിനോദ സഞ്ചാര, സംസ്കാരിക വകുപ്പുകൾക്കുള്ള പാർലമെന്‍ററി സമിതി ആവശ്യപ്പെട്ടു.പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യത പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും സമിതി അറിയിച്ചു.പദ്ധതി യാഥാര്‍ഥ്യമാക്കേണ്ടത് ഗൗരവമായി പരിഗണിക്കേണ്ടതാണെന്ന് ഗതാഗത-ടൂറിസം സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിഷയത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രതിരോധ മന്ത്രാലയവുമായും കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനുമായും ചര്‍ച്ച നടത്തണമെന്നും സമിതി റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. വിമാനത്താവളം ശബരിമലയുമായി ബന്ധപ്പെട്ട തീര്‍ഥാടക ടൂറിസത്തിന് വന്‍ വളര്‍ച്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊച്ചി, തിരുവനന്തപുരം ടൂറിസം സര്‍ക്യൂട്ടുമായി ശബരിമലയെ ബന്ധിപ്പിക്കണം.ബിജെപി എംപി ടി.ജി വെങ്കടേഷ് അധ്യക്ഷനായ ടൂറിസം, ഗതാഗത സമിതിയുടെ റിപ്പോര്‍ട്ടിലാണ് വിമാനത്താവളം യാഥാര്‍ഥ്യമാകണമെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. കേരള സർക്കാർ നടത്തിയ സാങ്കേതിക സാമ്പത്തിക സാധ്യതാ പഠനത്തിന്‍റെ തൽസ്ഥിതി എന്താണെന്നും റിപ്പോർട്ട് ആരാഞ്ഞു. വർഷം തോറും ലക്ഷക്കണക്കിന് ആഭ്യന്തര-അന്തർദേശീയ തീർഥാടകർ ശബരിമയിലെത്തുന്നുണ്ട്. തീർഥാടന വിനോദ സഞ്ചാരത്തിന് ഇത് ഉത്തേജനം നൽകും. വികസിത വിനോദ സഞ്ചാര സർക്യൂട്ടുകളായ കൊച്ചിക്കും തിരുവനന്തപുരത്തിനും അടുത്തായതിനാൽ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയവുമായി ചേർന്ന് ശബരിമലയെയും ഈ സർക്യൂട്ടുമായി ബന്ധിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.ആഭ്യന്തര, രാജ്യാന്തരതലത്തില്‍ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന സ്ഥലമാണ് ശബരിമല.പദ്ധതിക്ക് വ്യോമസേനയുടെ അനുമതി ലഭിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയില്‍ എരുമേലിയില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളത്തിന് അനുമതി തേടി കെഎസ്െഎഡിസി 2020 ജൂണില്‍ വ്യോമയാനമന്ത്രാലയത്തെ സമീപിച്ചു.വിമാനത്താവളത്തിനായുള്ള ശുപാര്‍ശ എയര്‍പ്പോര്‍ട്ട് അതോറിറ്റിക്കും ഡിജിസിെഎയ്ക്കും പ്രതിരോധമന്ത്രാലയത്തിനും നല്‍കിയിരുന്നു. പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക സാധ്യത പഠന റിപ്പോര്‍ട്ട് ഡിസംബറില്‍ നല്‍കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒാഗസ്റ്റുവരെ സമയം അനുവദിച്ചിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.
28.73°C








