Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സംസ്ഥാനത്ത് വിവിധയിടങ്ങളിലായി കാട്ടു തീ പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കാലാവസ്ഥാവ്യതിയാനമാണ് ഇത്തരത്തിൽ പലയിടങ്ങളിലും തീ പിടിക്കുന്നത്തിന് കരണമാകുന്നതെന്നാണ് വിദഗ്ദർ പറയുന്നത് . കോടശ്ശേരിയിൽ ജനവാസ പ്രദേശത്തോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ വൻ തീപിടിത്തമാണ് റിപ്പോർട്ട് ചെയ്തത്. കുറ്റിച്ചിറ കോർമല ആശ്രമത്തിനു സമീപം വനത്തിലാണ് ഞായറാഴ്ച കാട്ടുതീ നിയന്ത്രണാതീതമായി പടർന്നത്. ഏക്കറുകളോളം പ്രദേശമാകെ തീ പടർന്നു പിടിച്ചിരുന്നു. മലയുടെ മുകൾ വശമാകെ കത്തി. തീ ഇരുവശത്തെയും താഴ്വാരത്തേക്ക് ഇറങ്ങി വരുന്ന അവസ്ഥയുണ്ടായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിൽ തീപിടിക്കാൻ തുടങ്ങിയിട്ട്. എന്നാൽ, ഇത് നിയന്ത്രണവിധേയമായിരുന്നു. ഞായറാഴ്ച അന്തരീക്ഷത്തിൽ താപനില വൻതോതിൽ വർധിച്ചതോടെ തീ വീണ്ടും സജീവമായി. ഉണങ്ങിയ അടിക്കാടും കാട്ടുമരങ്ങളും കത്താൻ തുടങ്ങി. ഉച്ചയോടെ ആളിപ്പടരുകയായിരുന്നു. ഇതോടെ മേഖലയിലെ വീടുകളിലേക്ക് ചൂടുകാറ്റ് ആഞ്ഞടിച്ചു.തീ ജനവാസ പ്രദേശത്തേക്ക് എത്തുമോയെന്ന ഭീതിയിലാണ് ഇപ്പോൾ നാട്ടുകാർ. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി തീ അണക്കാനും കൂടുതൽ പ്രദേശത്ത് വ്യാപിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ചാലക്കുടിയിൽനിന്ന് എത്തിയ അഗ്നിരക്ഷ സേനയും വനപാലകരും ചേർന്ന് ജനവാസ മേഖലയിലേക്ക് വന്നെത്താതിരിക്കാൻ ഫയർ ലൈൻ തീർത്തിട്ടുണ്ട്. അതുപോലെ വാളയാർ വനമേഖലയിൽ കാട്ടു തീ പടർന്നിരുന്നു. വാളയാർ അട്ടപ്പള്ളം താഴ്വരയിൽ നിന്ന് പടർന്ന തീ മലമുകളിലേക്ക് എത്തുന്ന സ്ഥിതി വിശേഷമുണ്ടായി. വനം വകുപ്പിന്റെ 40 അംഗ സംഘം കിണഞ്ഞു പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിരുന്നില്ല. തീ കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതിരിക്കാനുള്ള ശ്രമങ്ങൾ വനം വകുപ്പ് നടത്തിയിരുന്നു. വാളയാര്‍ അട്ടപ്പള്ളം താഴ്വരയില്‍ നിന്ന് തീ പടരുകയും മലമുകളിലേക്ക് പടർന്നെത്തുകയുമായിരുന്നു. തുടർന്ന് കൂടുതല്‍ സ്ഥലങ്ങളിലേക്ക് തീ പടരുവാതിരിക്കാനുള്ള ശ്രമമായി.രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് തീയണക്കാൻ ശ്രമിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് അട്ടപ്പള്ളം താഴ്‌വരയിൽ തീ പടർന്നത്. ഡ്രോൺ ഉപയോഗിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായി വനംവകുപ്പ് അറിയിച്ചിരുന്നു. മറ്റൊരു റിപ്പോർട്ട് എന്തെന്നാൽ മുട്ടിൽ പഞ്ചായത്തിലെ മാണ്ടാട്ട് രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ പത്ത് ഏക്കറിലധികം സ്ഥലം കത്തിനശിച്ചതാണ്. രാത്രി എട്ടരയോടെയാണ് സ്വകര്യ വ്യക്തിയുടെ കൃഷിത്തോട്ടത്തിൽ തീപ്പിടിത്തമുണ്ടായത്.കൽപ്പറ്റ അഗ്നിശമന സേന ഒന്നരമണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. സ്റ്റേഷൻ ഓഫിസർ കെ.എം. ജോമിയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ഹമീദ് വി, ഫയർ ഓഫിസർമാരായ സുനി ജോർജ്ജ്, നിഖിൽ ദാസ്, ഷറഫുദീൻ, വി.എം അരുൺ, ഹോംഗാർഡ് ഗോവിന്ദൻകുട്ടി എന്നിവരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടുത്തത്തിന് പിറകിലെ കാരണം വ്യക്തമല്ല.
28.73°C








