Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കപിൽ സിബൽ. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് കപിൽ സിബൽ രൂക്ഷ വിമർശനം ഉന്നയിച്ചത്. നേതൃത്വത്തിൽ നിന്ന് ഗാന്ധി കുടുംബം മാറി നിന്ന് മറ്റുള്ളവർക്ക് അവസരം നൽകണം. നിരവധി നേതാക്കൾ ഗാന്ധികുടുംബത്തിന് പുറത്തുണ്ടെന്നും കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെടുന്ന ജി 23 ഗ്രൂപ്പിലെ പ്രധാനിയായ കപില്‍ സിബല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിൽ പറയുകയുണ്ടായി. പദവി രാജിവെച്ചിട്ടും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനെപ്പോലെ പെരുമാറുന്നു. പഞ്ചാബില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും അദ്ദേഹം ചോദിക്കുകയുണ്ടയായി. കപിൽ സിബൽ പറഞ്ഞ മറ്റു കാര്യങ്ങൾ എന്തെന്നാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നെ ഒരിക്കലും അത്ഭുതപ്പെടുത്തിയിട്ടില്ല. 2014 മുതൽ നമ്മൾ താഴേക്ക് പോവുകയാണ്. ഒന്നിന് പിറകെ ഒന്നായി സംസ്ഥാനങ്ങൾ നമുക്ക് നഷ്ടപ്പെട്ടു. കോൺഗ്രസ് വിജയിച്ചിരുന്ന ഇടങ്ങളിൽ പോലും ഒരുമിച്ച് നിർത്താൻ കഴിഞ്ഞില്ല. അതിനിടെ, ചില പ്രധാന വ്യക്തികളുടെ പലായനമുണ്ടായി. നേതൃത്വത്തിന്റെ വിശ്വാസമുള്ളവർ പോലും കോൺഗ്രസിൽ നിന്ന് അകന്നു. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലും നേതൃത്വത്തോട്അടുപ്പമുള്ളവർ അവരെ വിട്ടുപോയിട്ടുണ്ട്. കണക്കുകൾ നോക്കുകയാണെങ്കിൽ 2014 മുതൽ 177 എം.പിമാരും എം.എൽ.എമാരും 222 സ്ഥാനാർഥികളും കോൺഗ്രസ് വിട്ടുവെന്നത് ശ്രദ്ധേയമാണ്. മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഇത്തരത്തിലുള്ള പലായനം കണ്ടിട്ടില്ല.പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും സിബല്‍ ആരോപിച്ചു. അദ്ദേഹം ഇപ്പോള്‍ തന്നെ പ്രസിഡന്‍റിനെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പിന്നെ എന്തിനാണ് തിരികെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുന്നത്. അദ്ദേഹം ചട്ടപ്രകാരം പ്രസിഡന്‍റാകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അതില്‍ കാര്യമില്ലെന്നും സിബല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവത്തക സമിതി അംഗങ്ങള്‍ നേതൃത്വത്തിന്‍റെ നോമിനികളാണ്. കോണ്‍ഗ്രസ് പ്രവത്തക സമിതിക്ക് പുറത്തും കോണ്‍ഗ്രസുണ്ട്, അവരുടെ ശബ്ദവും കേള്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ദയനീയമായിരുന്നു കോൺഗ്രസിന്റെ പ്രകടനം. പഞ്ചാബിൽ ആം ആദ്മി പാർട്ടിയുടെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിൽ കോൺഗ്രസ് നിഷ്പ്രഭമായി. യു.പിയിൽ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന പ്രചാരണമേളങ്ങളെല്ലാം അപ്രസക്തമാക്കി ആകെയുണ്ടായിരുന്ന ഏഴ് സീറ്റിൽനിന്ന് രണ്ടായിച്ചുരുങ്ങി. ഗോവയിൽ തിരിച്ചുവരവ് പ്രതീക്ഷകളെല്ലാം അസ്ഥാനത്തായി. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ഒരു തരത്തിലുമുള്ള ഓളമുണ്ടാക്കാനുമായില്ല.അഞ്ച് സംസ്ഥാനങ്ങളിൽ നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ കോൺഗ്രസിലെ 'ഗ്രൂപ്പ് 23 നേതാക്കൾ യോഗം ചേരുന്നിരുന്നു. ഗുലാം നബി ആസാദിന്റെ വീട്ടിലാണ് യോഗം നടന്നിരുന്നത്. കപിൽ സിബൽ, ആനന്ദ് ശർമ്മ, മനീഷ് തിവാരി എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
28.73°C








