Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:17 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓരോ ദിവസം കഴിയുന്തോറും ദിലീപിന്റെ നെഞ്ചിടിപ്പ് കൂടുകയാണ്.ഇപ്പോഴിതാ ദിലീപിന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത വിവരങ്ങൾ വീണ്ടെടുക്കാൻ പറ്റുമെന്നുള്ള റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതോടെ ദിലീപിന്റെ എല്ലാ തന്ത്രങ്ങളും പാളുകയാണ്. വിശദമായി തന്നെ ഈ റിപ്പോർട്ട് പരിശോധിക്കാം. ദിലീപിന്റെ ഒരു ഫോണിൽ നിന്നും 12 നമ്പറിലേക്കുള്ള 12 ചാറ്റുകൾ നശിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.വാട്സ് ആപ്പ് ചാറ്റുകളാണ് ഇത്തരത്തിൽ ഡിലീറ്റ് ചെയ്തിരിക്കുന്നത്.ജനവരി 30 ന് ഉച്ചയ്ക്ക് ഒന്നരയ്ക്കും രണ്ടരയ്ക്കും ഇടയിലാണ് തെളിവുകൾ നശിപ്പിക്കപ്പെട്ടത്. ജനവരി 31 ന് ഫോണുകൾ കൈമാറാനാണ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇതിന്റെ തലേന്നാൾ ആയിരുന്നു ധൃതിപിടിച്ചുള്ള നടപടികൾ ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഡിലീറ്റ് ചെയ്ത കാര്യങ്ങൾ ഏത് വിധേനയും കണ്ടെത്താൻ തന്നെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി കേന്ദ്ര അന്വേഷണ ഏജൻസികളെ തന്നെ സമീപിക്കും. മായ്ച്ചുകളഞ്ഞ ഡാറ്റ വീണ്ടെടുക്കാനുള്ള അത്യാധുനിക സോഫ്റ്റ്വവെയറുകൾ എൻ ഐ എയുടെ പക്കലുണ്ട്. ദേശവിരുദ്ധ സ്വഭാവമുള്ള യു എ പി എ കേസുകളിൽ ഫൊറൻസിക് അന്വേഷണം നടത്താൻ കേരള പോലീസ് സാധാരണ എൻ ഐ എ ഉൾപ്പെടെയുള്ള അന്വേഷണ സംഘത്തിന്റെ സഹായം തേടാറുണ്ട്. അതിനാൽ തന്നെ അത്യാധുനിക സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ വിവരങ്ങൾ കണ്ടെടുക്കാൻ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. വിവരങ്ങൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കിലും അവ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് സൈബർ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വെല്ലുവിളിയാകുന്നത് ഏത് ടെക്നോളജി ഉപയോഗിച്ചാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് ആദ്യം കണ്ടെത്തേണ്ടതാണ്. അത് കണ്ടെത്താൻ സാധിച്ചാൽ മാത്രമേ വിവരങ്ങൾ വീണ്ടെടുക്കുക എളുപ്പമാകുള്ളൂ.ഫോണിൽ നിന്നും സുപ്രധാന കാര്യങ്ങൾ മായ്ച്ച് കളഞ്ഞുവെന്ന് കണ്ടെത്തിയതോടെ തന്നെ ഇനിയുള്ള നീക്കങ്ങൾ നിർണായകമാകുമെന്നാണ് സൈബർ വിദഗ്ദർ പറയുന്നത്. എന്തിനാണ് വിവരങ്ങൾ ഡിലീറ്റ് ചെയ്തതെന്ന് ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ കോടതിയിൽ വിശദീകരിക്കേണ്ടി വരും. അതിനിടെ ദിലീപിന്റെ അഭിഭാഷകർ മുംബൈയിൽ പോയി ഫോൺ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് കണ്ടെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്. വിമാനത്താവളത്തിൽ നിന്നുള്ള സി സി ടി വിദൃശ്യങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. ഏതായാലുമിപ്പോൾ ഇതിന്റെ ഒക്കെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. ദിലീപ് തെളിവ് നശിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിക്കുക.ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ആറ് ഫോണുകളാണ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനയിൽ കൃത്രിമം നടത്തിയെന്ന് തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നു. ഫോണിൽ നിന്നും വിവരങ്ങൾ ഡിലീറ്റ് ചെയ്തതായിട്ടായിരുന്നു കണ്ടെത്തിയത്. ജനവരി 30 നായിരുന്നു ദിലീപിനോടും കൂട്ട് പ്രതികളോടും ഫോണുകൾ നൽകാൻ കോടതി ആവശ്യപ്പെട്ടത്.

Readers Comment

Add a Comment