Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേരളം വെന്തുരുകുകയാണ്. അതിനാൽ തന്നെ സംസ്‌ഥാനത്തെ പുറംജോലികളുടെ സമയക്രമം പുനഃക്രമീകരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. സാധാരണയില്‍ കൂടുതല്‍ ചൂട് അനുഭവപ്പെടുമെന്നു കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. കോട്ടയം, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രതാ നിര്‍ദേശവും നല്‍കി. താപനില സാധാരണയില്‍നിന്നു രണ്ടോ മൂന്നോ സെല്‍ഷ്യസ് വര്‍ധിക്കുമെന്നാണു റിപ്പോര്‍ട്ട്.ആറ് ജില്ലകളിലെ താപനില 40 ഡിഗ്രി കടന്നേക്കുമെന്ന് കാലാവാസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലം പുനലൂരിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. മുന്നറിയിപ്പ് നല്‍കിയിരിക്കുന്ന ആറ് ജില്ലകളില്‍ 11 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണം. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.ചൂടിനെത്തുടര്‍ന്ന് സംസ്‌ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിച്ചു. കഴിഞ്ഞ മാസം വരെ പ്രതിദിനം ശരാശരി 79 ദശലക്ഷം യൂണിറ്റായിരുന്ന ഉപയോഗം ഇപ്പോള്‍ 82.57 ദശലക്ഷം യൂണിറ്റായി. വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കെ.എസ്.ഇ.ബി. അധികൃതരുടെ കണക്കുകൂട്ടല്‍. വൈദ്യുതി വകുപ്പിന്റെ ഡാമുകളില്‍ 2767.93 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് സംഭരണശേഷിയുടെ 67 ശതമാനമാണ്. ഉപയോഗം വര്‍ധിച്ചതോടെ ആഭ്യന്തര ഉത്‌പാദനം വര്‍ധിപ്പിച്ചു. അതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്‌ന്നുതുടങ്ങി. ഒക്‌ടോബറില്‍ മഴ ലഭിച്ചതിനാല്‍ സംസ്‌ഥാനത്തെ അണക്കെട്ടുകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വെള്ളമുണ്ട്. അതിനിടെ സംസ്ഥാനത്ത് ചൂടുകൂടുന്നത് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്കുമുകളില്‍ രൂപപ്പെട്ട ഉഷ്ണതരംഗത്തിന്റെ സ്വാധീനത്തിലാണത്രെ. ഇതേത്തുടര്‍ന്ന് അവിടെ അന്തരീക്ഷത്തിലുണ്ടായ എതിര്‍ചുഴലി എന്ന വായുപ്രതിഭാസം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ചൂട് വ്യാപിക്കാന്‍ കാരണമായി. ആയിരക്കണക്കിന് കിലോമീറ്റര്‍ വ്യാസമുള്ള ഈ ചുഴലി ഭൂമിയുടെ പ്രതലത്തോടുചേര്‍ന്ന വായുവും ചൂടാക്കും.ഘടികാരദിശയില്‍ കറങ്ങുന്ന ഈ വായുവിന്റെ ചക്രത്തിന് വലുപ്പംകൂടുംതോറും കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് ചൂട് വ്യാപിക്കും. ഇതിനെ എതിര്‍ചുഴലി എന്നാണ് പറയുന്നത്. ഭൗമപ്രതലത്തില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍വരെ ഉയരത്തിലാണ് ഈ ചുഴലിയെന്ന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി റഡാര്‍ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. എം.ജി.മനോജ് പറഞ്ഞു.താഴേക്കും പരിസരത്തേക്കും ഒരേസമയം ചൂട് കൂട്ടുന്ന അസാധാരണ സാഹചര്യമാണ് ഈ ചുഴലിയുണ്ടാക്കുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര മേഖലകളില്‍ അന്തരീക്ഷ ഊഷ്മാവ് സാധാരണയിലും നാലരഡിഗ്രിവരെ ഉയരുന്നുണ്ട്. ഇതാണ് ഉഷ്ണതരംഗം. അവിടങ്ങളില്‍ ചൂട് 43 ഡിഗ്രിവരെയൊക്കെ എത്താം. ഇത് അപകടകരമാണ്. കേരളത്തില്‍ അത്ര വരില്ലെങ്കിലും ചിലയിടത്ത് 40 ഡിഗ്രിവരെ എത്തിയേക്കാം. ഒരാഴ്ചയെങ്കിലും സംസ്ഥാനത്ത് ഉഷ്ണം കൂടിനില്‍ക്കാനാണ് സാധ്യത.
23.82°C








