Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കെ.ബി ഗണേഷ് കുമാർ എം എൽ എ.യുടെ കലിപ്പ് തീരുന്നില്ല. ഇപ്പോഴിതാ തലവൂരിലെ ആയുർവേദ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘടനകളെ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ഗണേഷ് കുമാർ. പുര കത്തുമ്പോൾ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികൾ എന്നാണ് സംഘടനാ നേതാക്കളെ എം.എൽ.എ വിശേഷിപ്പിച്ചത്. ആശുപത്രിയുടെ കെട്ടിട ഉദ്ഘാടന ചടങ്ങിലായിരുന്നു ഗണേഷിന്‍റെ രൂക്ഷ വിമര്‍ശനം. സംഘടനാ ചുമതലയുള്ള ഡോക്ടർമാരുടെ പേര് കൃത്യമായി പറഞ്ഞായിരുന്നു എം എൽ എയുടെ വിമർശനം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് എം എൽ എ തലവൂരിൽ ആയുർവേദ ആശുപത്രിയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ എം എൽ എ നടത്തിയ പരാമർശങ്ങളിൽ ഡോക്ടർമാർ വിശദീകരണം നൽകിയിരുന്നു. കെട്ടിട ഉദ്ഘാടന ചടങ്ങിന്റെ വേദിയില്‍ 'ചില അലവലാതി ഡോക്ടര്‍മാര്‍ എനിക്കെതിരെ പറയുന്നത് ഞാൻ കേട്ടു' എന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്. സംഘടനാ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിച്ചെങ്കിലും ആശുപത്രി പരിപാലനത്തിലെ വീഴ്ചയുടെ പേരിൽ താൻ വിമർശിച്ച ഡോക്ടർക്കെതിരെ നടപടി എടുക്കരുതെന്ന് ഗണേഷ് മന്ത്രിയോട് ആവശ്യപ്പെട്ടു. ഗണേഷ് ആവശ്യപ്പെട്ടതു കൊണ്ട് ആശുപത്രി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് ആരോഗ്യ മന്ത്രിയും അറിയിച്ചു. എന്നാൽ സംഘടനാ നേതാക്കൾക്കെതിരായ എം.എൽ.എയുടെ വിമർശനങ്ങളെ പറ്റി മന്ത്രി പ്രസംഗത്തിൽ ഒന്നും പരാമർശിച്ചില്ല. ഒരാഴ്ചയ്ക്ക് മുന്‍പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് എംഎൽഎ ക്ഷുഭിതനായിരുന്നു. വാങ്ങുന്ന ശമ്പളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്ന വിമര്‍ശനത്തോടെ എംഎല്‍എ സ്വയം ചൂലെടുത്ത് ആശുപത്രിയുടെ തറ തൂത്തുവാരിയിരുന്നു. കോടികൾ മുടക്കി ഇത്രയും വലിയ കെട്ടിടം നിർമിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങൾ വാങ്ങിയിട്ടാൽ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് ഗണേഷ് കുമാർ ആശുപത്രി അധികൃതരെ ശകാരിച്ചു. ആറ് മാസം മുമ്പ് തുറന്നുകൊടുത്ത ശൗചാലയങ്ങൾ വരെ പൊട്ടിത്തകർന്നു കിടക്കുന്നതൊക്കെയാണ് എംഎൽഎയെ പ്രകോപിതനാക്കിയത്. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്പേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കിൽ അതിന്‍റെ ഫലം ജീവനക്കാര്‍ അനുഭവിക്കേണ്ടിവരും എന്ന് അറിയിച്ചാണ് എംഎല്‍എ ആശുപത്രിയില്‍ നിന്നും അന്ന് മടങ്ങിയത്. എം.എല്‍.എയുടെ നടപടിക്കെതിരെ ഡോക്‌ടര്‍മാരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരാ അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല എന്നത് എംഎല്‍എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്‍റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു.
23.82°C








