Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജി പുതിയ തന്ത്രങ്ങൾ മെനയാൻ തുടങ്ങിയിരിക്കുകയാണ്. അതിന്റെ ഭാഗമായിട്ടെന്നോണം ആകണം ഇപ്പോൾ ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നീങ്ങണമെന്ന് പറഞ്ഞ മമത ബാനര്‍ജി കോണ്‍ഗ്രസിന് വേണമെങ്കില്‍ സഖ്യത്തിന്റെ ഭാഗമാകാമെന്നും ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. എന്നാൽ അതേസമയം കോണ്‍ഗ്രസിന് വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും അവരെ ആശ്രയിക്കാന്‍ കഴിയില്ലെന്നും മമത പറയുന്നുണ്ട്. ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ സമയമായെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിനുള്ള ഈ ക്ഷണം എന്നാണ് മനസിലാക്കേണ്ടത്. മാസങ്ങള്‍ക്ക് മുന്‍പ് ദില്ലിയിലെത്തി മമത നടത്തിയ സഖ്യ ചര്‍ച്ചകളോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിര്‍ത്തിയുള്ള നീക്കത്തോട് മമതക്കും താല്‍പര്യമില്ല. ഗാന്ധി കുടംബത്തെ മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള പതിവ് രീതി വേണ്ടെന്നാണ് ഇപ്പോഴത്തെ ക്ഷണത്തില്‍ മമത പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ബിജെപിയുടെ ഏജന്റ് എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. ബിജെപിയുടെ ഏറ്റവും വലിയ ഏജന്റ് തൃണമൂല്‍ കോണ്‍ഗ്രസാണെന്നും ബി.ജെ.പിക്കെതിരായ പോരാട്ടം അത്ര ഗൗരവകരമായി കാണുന്നുവെങ്കില്‍ ടി.എം.സി കോണ്‍ഗ്രസില്‍ ലയിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞിരുന്നു. ഏതായാലുമിപ്പോൾ തകർന്നടിഞ്ഞു കിടക്കുന്ന കോൺഗ്രസിന് തിരിച്ചുവരാൻ എന്തായാലും ഒറ്റയ്ക്കു കഴിയുമോ എന്ന് തോന്നുന്നില്ല. എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് തന്നെയാണ്. അതിനിടെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ജനവിധിയല്ലെന്നും മമത ബാനർജി ആഞ്ഞടിക്കുന്നുണ്ട്. ബി.ജെ.പി ജനങ്ങളുടെ വോട്ട് കൊള്ളയടിക്കുകയാണ് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ അഖിലേഷ് യാദവിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നുമായിരുന്നു അവർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇത് ജനവിധിയല്ല. ഇത് മെഷീൻ വിധിയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചും ഏകാധിപത്യത്തിലൂടെയും ചില സംസ്ഥാനങ്ങളിൽ ജയിച്ചെന്നതുകൊണ്ടു മാത്രം അവർ ഇപ്പോൾ ആഹ്ലാദിക്കുന്നുണ്ടാകും. 2024ലും വിജയിക്കുമെന്നാകും അവർ വിചാരിക്കുന്നത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമാകില്ല.രണ്ടു വർഷത്തിനുശേഷം എന്തു സംഭവിക്കുമെന്ന് ആർക്ക് പ്രവചിക്കാനാകും? വോട്ടിങ് മെഷിനുകളുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്‌നങ്ങളുണ്ടായിരുന്നു. വരാണസി ജില്ലാ മജിസ്‌ട്രേറ്റ് സസ്‌പെൻഡ് ചെയ്യപ്പെടുന്ന അവസ്ഥ പോലുമുണ്ടായി. അതൊരു ചെറിയ കാര്യമല്ല. അഖിലേഷിനെ ബലമായി തോൽപ്പിക്കുകയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. ജനവിധിക്കെതിയെ അഖിലേഷ് നിയമപോരാട്ടം നടത്തണം. ഇ.വി.എമ്മുകൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കണമെന്നും മമത ആവശ്യപ്പെട്ടു.
28.73°C








