Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കെ.റയില്‍ കല്ലിടലിന് എതിരായ സമരത്തിൽ ഐ ഓ സി സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ വൈദികര്‍ പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം കല്ലിടല്‍ തടയാന്‍ ശ്രമിച്ച വൈദികനായ മാത്യു വര്‍ഗീസിനെ പൊലീസ് ബലംപ്രയോഗിച്ച് വലിച്ചിഴച്ചതിനെതിരെയാണ് ചെങ്ങന്നൂര്‍ ഭദ്രാസനത്തിന് കീഴിലുള്ള വൈദികര്‍ പ്രതിഷേധിച്ചത്. ഓർത്തഡോക്‌സ് സഭയുടെ ചെന്നൈ ഭദ്രാസനത്തിലെ വൈദികനും ചെങ്ങന്നൂർ ഭദ്രാസനത്തിലെ മുളക്കുഴ സെന്‍റ് മേരീസ് പള്ളി ഇടവകാംഗവുമായ തോട്ടിയാട്ട് വീട്ടിൽ ഫാ. മാത്യു വർഗീസിനെയാണ് പൊലീസ് അകാരണമായി മർദിക്കുകയും വലിച്ചിഴക്കുകയും ചെയ്തു എന്ന് ആരോപിച്ചാണ് കുറെ കത്തനാർമാർ പ്രതിഷേധിച്ചത്.
വീട് നഷ്ടമാകുന്ന കാഴ്ച കണ്ടു ചെറുത്തപ്പോൾ പൊലീസ് ശക്തമായി പിടിച്ചുവലിച്ചെന്നും ഇതിനിടെ അമ്മ കുഴഞ്ഞുവീണതായും ഫാ. മാത്യു പറഞ്ഞു. മുളക്കുഴ പെരിങ്ങാലയിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. എന്നാൽ ഭദ്രസനത്തിൽ എഴുപതോളം വൈദികരും ആയിരകണക്കിന് വിശ്വാസികളും ഉണ്ടായിട്ടും നാലോ അഞ്ചോ വൈദികർ മാത്രം പള്ളിക്കുമുന്പിലെ കൊടിമരച്ചോട്ടിൽ നിന്ന് വാട്ട്സ് ആപ്പിലൂടെയാണ് പ്രതിക്ഷേധിച്ചതു നഗരത്തിൽ ഒരു പ്രതിക്ഷേധ യോഗംപോലും സംഘടിപ്പിക്കാൻ സാധിക്കാഞ്ഞത് വിശ്വാസികൾപോലും ഈ വിഷയത്തിൽ കൂടെയില്ല എന്നതിന്റെ തെളിവാണ് എന്നാണ് വിവരം.
എന്നാൽ കെ റെയിൽ പദ്ധതിക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരുമെന്നാണ് സമരസമിതി നേതാക്കള്‍ പറഞ്ഞത്.ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കഴിഞ്ഞ ഒരാഴ്ചയിലധികമായി കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പലവട്ടം നാട്ടുകാരും പൊലീസും തമ്മിലുള്ള സംഘര്‍ഷം കയ്യാങ്കളിയിലെത്തി. കെറെയില്‍ വിരുദ്ധ സമിതി നേതാവായ വനിതയെ പൊലീസ് റിമാന്‍ഡ്ചെയ്യ്തിരുന്നു. വ്യാഴാഴ്ച മുളക്കുഴ പഞ്ചായത്തിലെ പൂപ്പൻകരമോടി തച്ചിലേത്ത് ഭാഗത്ത് മതിൽ ചാടി കടന്നെത്തിയ കുട്ടികളുടെ പ്രതിഷേധം വേറിട്ട കാഴ്ചയായിരുന്നു.സ്കൂൾ യൂനിഫോമണിഞ്ഞ വിദ്യാർഥിനിയുമുണ്ടായിരുന്നു. ''കെ റെയിൽ കമ്പനി ഗോ ബാക്ക്, വിട്ടുതരില്ല വിട്ടുതരില്ല ഒരിഞ്ചു മണ്ണും വിട്ടുതരില്ല, കെ റെയിൽ കമ്പനി ഗോ ബാക്ക്, കെ റെയിൽ ഞങ്ങൾക്കു വേണ്ടേ വേണ്ടാ, പൊലീസ് നീതി പാലിക്കുക'' തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉശിരോടെ ഉയർത്തുന്നവരിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെയുണ്ടായിരുന്നു.
രാവിലെ പാറപ്പാട് മേഖലയിൽ സർവേ ആരംഭിച്ചപ്പോഴും വീട്ടമ്മമാർ ഉൾപ്പെടെയുള്ള വനിതകൾ ശക്തമായ എതിർപ്പുമായി രംഗത്തുണ്ടായിരുന്നു. പൂപ്പൻകരമോടി കിഴക്ക്, വലിയ പറമ്പ് കോളനി, പാറപ്പാട് തുടങ്ങിയ പ്രദേശങ്ങളിലും സർവേ നടത്തി. അതിനിടെ കെ-റെയിൽ സിൽവർ ലൈൻ പദ്ധതിക്ക് അന്തിമ അനുമതി നൽകില്ലെന്ന് റെയിൽവേ ബോർഡ് അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. വിഷയത്തിൽ കേരളത്തിലെ സാഹചര്യം വിശദീകരിക്കാനാണ് ചെയർമാൻ വി.കെ. ത്രിപാഠിയുമായി എം.പി റെയിൽവേ ആസ്ഥാനമായ റെയിൽഭവനിൽ കൂടിക്കാഴ്ച നടത്തിയത്.കെ-റെയിൽ സിൽവർ ലൈനിന് തത്ത്വത്തിൽ നൽകിയ അനുമതി എന്നത് സർവേ പോലെയുള്ള നടപടികൾക്കു വേണ്ടി സ്വാഭാവികമായി ഏതുസംസ്ഥാന സർക്കാർ അഭ്യർഥിച്ചാലും അനുവദിക്കുന്ന ഒന്ന് മാത്രമാണ്. എന്നാൽ, റെയിൽവേ വകുപ്പ് സിൽവർ ലൈൻ പദ്ധതിക്ക് അന്തിമാനുമതി നൽകിയിട്ടില്ല. റെയിൽവേയുടെ വസ്തുവിൽ കൂടി ഒരു കാരണവശാലും മറ്റൊരു ലൈൻ കടന്നുപോകാൻ അനുവദിക്കില്ലെന്ന നിലപാട് റെയിൽവേ ബോർഡ് ചെയർമാൻ ആവർത്തിച്ചതായും എം.പി അറിയിച്ചു.
കെ റയിൽ വിഷയത്തിൽ ഓർത്തഡോക്സ് കത്തനാരുടെ സ്ഥലമെടുക്കുന്നത്തല്ല പ്രധാന പ്രശനം മുഖ്യമന്ത്രി മാർച്ച് പത്തൊൻപത്തിനു വിളിച്ചിരിക്കുന്ന മീറ്റിങ്ങിൽ പള്ളിപ്പിടുത്തതിനെതിരായി നിയമനിർമ്മാണം നടത്തുവാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് ഈ പടപ്പുറപ്പാട് എന്നാണ് വിവരം. സഹായമഭ്യർത്ഥിച്ചു ഒരു ബിഷപ്പ് ശ്രീധരൻ പിള്ളയുടെ പുറകെ നടക്കുന്നുണ്ടെങ്കിലും ഈ നിലപാടികൾക്കു വിശ്വാസികളുടെ യാതൊരു പിന്തുണയുമില്ല എന്നതാണ് യാഥാർഥ്യം .
23.82°C








