Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിറോ മലബാർ സഭയിലെ കുർബാന എകീകരണത്തിൽ വൈദികരുടെ സമരത്തിനെതിരെ വത്തിക്കാൻ രംഗത്തെത്തിയിരിക്കുകയാണ്.സമരത്തിലും കുർബാന ഏകീകരത്തിലും ബിഷപ്പ് ആന്റണി കരിയിലിന് വത്തിക്കാൻ അന്ത്യശാസന നല്കിയിരിക്കുകയാണ്. ഏകീകൃത കുർബാനക്രമം നടപ്പാക്കുന്നതിന് ഇളവ് നൽകിയ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് മാർ ആന്റണി കരിയിലിന് പൗരസ്ത്യ തിരുസംഘം കർശന നിർദേശം നൽകി. ഏകീകൃത ബലിയർപ്പണ രീതി നടപ്പാക്കുന്നതിനെതിരായ പ്രതിഷേധം അവസാനിപ്പിക്കണമെന്നും സർക്കുലർ നിർദേശിക്കുന്നു. സിനഡ് അംഗീകരിച്ച രീതി പിന്തുടരാൻ എല്ലാവർക്കും ബാധ്യതയുണ്ട്. ഫ്രാൻസിസ് മാർപാപ്പയുടെ നിർദേശപ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്.വൈദികകടമകള്‍ക്ക് ഒരുനിലക്കും അനുയോജ്യമല്ലാത്ത പ്രതിഷേധ പ്രകടനങ്ങളില്‍നിന്നും ആക്ടിവിസത്തില്നിന്നും മെത്രാന്മാര് അകലം പാലിക്കണം. ആരാധനക്രമത്തിന്റെ അര്‍പ്പണരീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭകള്‍ക്കുള്ളില്‍ മറ്റൊരുതരം വിഭജനങ്ങള്‍ ദൃശ്യമാക്കുന്ന പ്രാദേശികവാദങ്ങള്‍ ഒഴിവാക്കി സഭാസുന്നഹദോസുകള് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകാരം നൽകിയതുമായ കാര്യങ്ങളാണ് നടപ്പാക്കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ അടുത്തിടെ ഉണ്ടായതുപോലെ ഇളവുകൾ നൽകിയാല് നടപ്പാക്കുന്നത് പിശാചിന്റെ ഇംഗിതങ്ങളാകും.ആര്‍ച് ബിഷപ് ആന്റണി കരിയില്‍ അനിശ്ചിതകാലത്തേക്ക് അതിരൂപത മുഴുവനുമായി തെറ്റായി നൽകിയ ഒഴിവ് നിര്‍ബന്ധമായും പിന്‍വലിക്കണം. സുന്നഹദോസ് തീരുമാനങ്ങളെ ലംഘിക്കാന്‍ ആന്റണി കരിയിലിന് സാധിക്കില്ല. മേജര്‍ ആര്‍ച് ബിഷപ് ജോര്‍ജ് ആലഞ്ചേരിയുടെ അംഗീകാരത്തോടെ മാത്രമേ ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാവൂവെന്നും പ്രീഫെക്ട് ലെയണാര്‍ദോ കാര്‍ദി സാന്ദ്രി, ആര്‍ച് ബിഷപ് സെക്രട്ടറി ജോര്‍ജിയോ ദെമത്രിയോ ഗലാറോ എന്നിവർ സർക്കുലറിൽ വ്യക്തമാക്കുന്നു.ഫ്രാൻസിസ് പാപ്പയുടെ നിർദ്ദേശപ്രകാരം പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലെയണാർദോ സാന്ദ്രേ, ആർച്ച് ബിഷപ്പ് സെക്രട്ടറി ജോർജിയോ ദെമത്രിയോ ഗലാറോ എന്നിവരാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സിനഡ് തീരുമാനങ്ങളെ ലംഘിക്കാൻ ആന്റണി കരിയിലിന് സാധിക്കില്ല. അതിരൂപതയ്ക്കുള്ളിൽ പ്രത്യേക കാരണത്താൽ ഒഴിവിനായി അപേക്ഷ നൽകുന്നുവെങ്കിൽ അത് മേജർ ആർച്ച് ബിഷപ്പിന്റെ അംഗീകാരത്തോടെയേ ആകാവൂ.സിനഡ് പാസാക്കിയ ആരാധനാക്രമ നിയമങ്ങൾക്ക് ലോകത്താകമാനം പ്രാബല്യമുണ്ടെന്നും പൗരസ്ത്യ കാനൻ നിയമം അനുശാസിക്കും വിധം മെത്രാൻ സിനഡിലെ അംഗങ്ങൾ അവ കൃത്യമായി പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സിനഡ് തീരുമാനങ്ങൾ പാലിക്കുന്നതിൽ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകാം. നടപ്പിലാക്കാൻ ഏതാനും മാസങ്ങൾ കൂടി ആവശ്യമായി വന്നേക്കാം. ഏതായാലുമിപ്പോൾ സിറോ മലബാർ സഭയിലെ കുർബാന ഏകീകരണം സംബന്ധിച്ച് എറണാകുളം അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷമായി. ഏകീകരണം നടപ്പാക്കില്ലെന്ന് ഒരു വിഭാഗം വൈദികരും വിശ്വാസികളും വീണ്ടും പ്രഖ്യാപിച്ചു. തുടർ സമരപരിപാടികൾ ഉടൻ ഉണ്ടാകും. പ്രതിഷേധം കർദിനാർ ജോർജ് ആലഞ്ചേരിക്കെതിരെ തിരിക്കാനാണ് പുതിയ നീക്കം.
വത്തിക്കാൻ നിർദ്ദേശിച്ചാലും കുർബാന ഏകീകരണം നടപ്പാക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയതോടെ എറണാകുളം-അങ്കമാലി അതിരൂപതയിൽ കാര്യങ്ങൾ കൈവിടുകയാണ്. പൗരസ്ത്യ തിരുസംഘം വത്തിക്കാനെ തെറ്റിദ്ധരിപ്പിച്ച് ഉണ്ടാക്കിയ ഉത്തരവാണ് ഇപ്പോൾ വന്നതെന്നാണ് വിമത വിഭാഗത്തിൻറെ പുതിയ വാദം.സീറോ മലബാര്‍ സിനഡിനോടും വത്തിക്കാനിലെ പൗരസ്ത്യ കാര്യാലയത്തോടും സമരം ചെയ്യാനാണ് അല്മായ മുന്നേറ്റത്തിന്‍റെ തീരുമാനം. സമരപരിപാടികൾക്ക് ഉടനെ രൂപം നല്കുമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.
23.82°C








