Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പിതാവിന്‍റെ പീഡനത്തിനിരയായി ഗർഭിണിയായ പത്തു വയസ്സുകാരിയുടെ ഗർഭഛിദ്രത്തിന് ഹൈകോടതിയുടെ അനുമതി നൽകിയിരിക്കുകയാണ്. വികാരഭരിതമായിട്ടായിരുന്നു ഹൈക്കോടതി അനുമതി നൽകിയത്. 24 ആഴ്ച വരെ വളർച്ചയുള്ള ഗർഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂവെങ്കിലും കുട്ടിയുടെ പ്രായമടക്കം പരിഗണിച്ചുള്ള മെഡിക്കൽ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് 31 ആഴ്ച വളർച്ചയുള്ള ഗർഭം അലസിപ്പിക്കാൻ സിംഗിൾ ബെഞ്ച് അനുമതി നൽകിയത്. നിയമപരമായ സമയപരിധി കഴിഞ്ഞതിനാൽ ഗർഭഛിദ്രത്തിന് അനുമതി തേടി മാതാവാണ് ഹൈകോടതിയെ സമീപിച്ചത്.'പിതാവിനെതിരേയുളള ആരോപണം സത്യമാണെങ്കിൽ, ലജ്ജിതനാകുകയാണ്. സമൂഹം മുഴുവൻ നാണിച്ചു തലതാഴ്ത്തണം. കുറ്റവാളി പെൺകുട്ടിയുടെ പിതാവാണ്. നിയമത്തിന് അറിയാവുന്ന രീതിയിൽ നിയമം അയാളെ ശിക്ഷിക്കും. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിച്ച് ഈശ്വരനെ മനസ്സിലോർത്താണ് നിയമാധികാരം പ്രയോഗിക്കുന്നത്' എന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നൽകികൊണ്ടുളള വിധി പുറപ്പെടുവിച്ചത്.സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി, ഒരാഴ്ചക്കകം ഗർഭഛിദ്രം നടത്താൻ കുട്ടി ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രി അധികൃതർക്ക് നിർദേശം നൽകി. ഹർജി നേരത്തേ പരിഗണിച്ചപ്പോൾ മെഡിക്കൽ ബോർഡിന് രൂപം നൽകിയശേഷം പരിശോധിച്ച് ഗർഭഛിദ്രത്തിനുള്ള സാധ്യതകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു.പെൺകുട്ടിക്ക് പത്തുവയസ്സ് മാത്രമാണ് എന്നതിനാൽ ഗർഭാവസ്ഥ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ഗർഭഛിദ്രം നടത്താമെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി.ഗർഭസ്ഥ ശിശുവിന്റെ വളർച്ച 31 ആഴ്ച പിന്നിട്ടതിനാൽ അലസിപ്പിച്ചാലും കുഞ്ഞ് ജീവനോടെയിരിക്കാൻ 80 ശതമാനത്തോളം സാധ്യതയുണ്ട്. എന്നാൽ, ന്യൂറോ സംബന്ധമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും എൻ.ഐ.സി.യു പരിചരണം അനിവാര്യമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. തുടർന്നാണ് അനിവാര്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടെയും ഗർഭഛിദ്രം നടത്താൻ അനുമതി നൽകിയത്. ആവശ്യമെങ്കിൽ സ്പെഷലിസ്റ്റുകളുടെ സഹായം തേടാം.ഇതിനാവശ്യമായ നടപടികൾ ഹെൽത്ത് സർവിസ് ഡയറക്ടർ സ്വീകരിക്കണം. കുഞ്ഞിന് ജീവനുണ്ടെങ്കിൽ പൂർണ തോതിലുള്ള വൈദ്യസഹായങ്ങൾ ആശുപത്രി അധികൃതർ നൽകണം.ഹർജിക്കാർക്ക് സാധ്യമല്ലാത്തപക്ഷം ഇക്കാര്യത്തിലെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു.കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത് സ്വന്തം പിതാവാണ് എന്നാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ചയാണ് പത്തുവയസ്സുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തിലും മാനസികാവസ്ഥയിലുമാണ് കുട്ടിയുള്ളതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത മാനസിക ബുദ്ധിമുട്ടുകളിലൂടെയാണ് കുട്ടി കടന്നുപോകുന്നതെന്നും അതിനാല്‍ ഗര്‍ഭഛിദ്രം അനിവാര്യമാണെന്നും കുട്ടിയുടെ അമ്മ ഹൈക്കോടതിയെ അറിയിച്ചു. പോക്‌സോ അടക്കം വകുപ്പുകള്‍ ചുമത്തി കുട്ടിയുടെ പിതാവിനെതിരെ കേസ് എടുത്തിട്ടുണ്ട്.
28.73°C








