Forecast Weather using OpenWeatherMap with PHP

Kerala

  • Friday 9:09 pm
  • 15th May, 2026
  • Overcast Clouds
28.73°C23.82°C
  • Humidity: 92 %
  • Wind: 1.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിസ്ഥാനത്ത് വെള്ളാപ്പള്ളി നടേശന്റെ സാരഥ്യത്തിന്റെ രജതജൂബലിയുടെ ഭാഗമായി ചേർത്തല യൂണിയനിൽ നടപ്പാക്കുന്ന ഗുരുധനം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കവേ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ചർച്ചയാകുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽത്തന്നെ ഉന്നത വിദ്യാഭ്യാസത്തിന് അവസരമൊരുക്കണം. വിദ്യാർത്ഥികൾ പഠനത്തിന് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് നമ്മുടെ സമ്പത്തും ശേഷിയും നഷ്ടമാക്കും. കേരളത്തിൽ പുത്തൻ തൊഴിൽ സംസ്‌കാരമുണ്ടാകണം. അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ തൊഴിൽമേഖല കൈയടക്കിയിരിക്കുകയാണ്. ഇവരുടെ മറവിൽ നുഴഞ്ഞുകയറുന്ന ക്രിമിനലുകൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. യോഗത്തെ തകർക്കാമെന്നുള്ള ചിലരുടെ മോഹം മലർപ്പൊടിക്കാരന്റെ സ്വപ്നമാണ്. സമുദായ അംഗങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാൻ ശ്രമിക്കുന്ന കുറുക്കന്മാർ നിരാശപ്പെടും. ഒരു ശക്തിക്കും യോഗത്തെ തകർക്കാനാകില്ല. സമുദായത്തിനും സംഘടനയ്ക്കും വേണ്ടി ഒന്നും ചെയ്യാതെ വ്യവഹാരങ്ങളുമായി നടക്കുന്ന കുലംകുത്തികളെ നിലയ്ക്കുനിർത്താനുള്ള ശേഷി നേതൃത്വത്തിനുണ്ട്. 32 ലക്ഷം വരുന്ന യോഗം അംഗങ്ങളെ ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നവരുടെ ലക്ഷ്യം സമുദായത്തെ നന്നാക്കാനല്ല, നശിപ്പിക്കാനും ഭിന്നിപ്പു സൃഷ്ടിക്കാനുമാണ്. ഗുരു അരക്കിട്ടുറപ്പിച്ച പ്രസ്ഥാനം ഐക്യത്തോടെ മുന്നോട്ടു പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.യോഗത്തിലെ വനിതാകളുടെ സാമ്പത്തിക പുരോഗതിക്കായാണ് യൂണിയന്‍ ഗുരുധനം പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൂട്ടായ്മകള്‍ക്ക് ബിസിനസ് ലഘുസംരംഭങ്ങള്‍ തുടങ്ങാന്‍ സാങ്കേതികസഹായങ്ങള്‍ നല്‍കുക,വിദ്യാഭ്യാസ സഹായം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഹൈന്ദവ ആരാധനാലയങ്ങളില്‍ കയറുമ്പോള്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് അഴിച്ചു മാറ്റുന്ന രീതിയെ വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ക്ഷേത്രങ്ങളില്‍ പുരുഷന്‍മാര്‍ ഷര്‍ട്ട് ഊരരുതെന്ന ബോര്‍ഡ് സ്ഥാപിക്കണമെന്ന് പറഞ്ഞ വെള്ളാപ്പള്ളി പൂണൂല്‍ ധരിച്ചിട്ടുണ്ടോ എന്നറിയാനല്ലേ ഷര്‍ട്ട് ഊരുന്നത് എന്നാല്‍ താന്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തില്‍ ഷര്‍ട്ട് ഊരാതെയാണ് പ്രവേശിക്കുന്നത്,അതുകൊണ്ട് തനിക്കിത് വരെ ദേവീകോപം ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ക്ഷേത്രങ്ങളില്‍ സ്വര്‍ണ്ണക്കൊടിമരവും ആനക്കൊട്ടിലും പണിത് ആര്‍ഭാടം കാണിക്കാതെ ഭക്തര്‍ സമര്‍പ്പിക്കുന്ന സമ്പത്ത് ജനക്ഷേമത്തിനായി വിനിയോഗിക്കണമെന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ദൈവങ്ങള്‍ക്ക് വിശപ്പില്ല, ഭക്തര്‍ക്കുണ്ട്. ഭക്തര്‍ സമര്‍പ്പിക്കുന്ന സമ്പത്തുകൊണ്ട് പാവങ്ങളുടെ കണ്ണീരൊപ്പാനായാല്‍ ഭഗവാന് അതില്‍പ്പരം തൃപ്തി വേറെയില്ലെന്നും അദ്ദേഹ പറഞ്ഞിരുന്നു.

Readers Comment

Add a Comment