Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വർഷങ്ങളോളം റേപ്പിന് ഇരയായ പെൺകുട്ടികൾ എന്തുകൊണ്ട് അത് തുറന്നു പറയാൻ വർഷങ്ങളോളം കാത്തിരിയ്ക്കണം. ഒരു കാര്യത്തിൽ എനിക്ക് എതിർപ്പുണ്ട്. ചിലർ പറയുന്നത് കേൾക്കാം വർഷങ്ങളോളം എന്നെ ദ്രോഹിച്ചെന്ന്. പരാതി പറയാൻ എന്തിന് വർഷങ്ങളോളം കാത്തു നിൽക്കുന്നു? ഒരു തവണ അഹിതമായ നോട്ടമോ വാക്കോ സ്പർശമോ ഉണ്ടായാൽ അപ്പോൾ പറയണം. ആ ആർജ്ജവം സ്ത്രീകൾ കാണിക്കണം’, ഇത് പറഞ്ഞിരിക്കുന്നത് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ആണ്. താര സംഘടനയായ അമ്മയുടെ സ്ത്രീ ശാക്തീകരണ പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു ശൈലജ ടീച്ചറുടെ പരാമർശം. ഇരയല്ല, അതിജീവിതയാണെന്നു ഈ കൂട്ടത്തിൽ ഒരാൾ തുറന്ന് പറഞ്ഞതിൽ സന്തോഷം ഉണ്ടെന്നും ശൈലജ ടീച്ചർ പറഞ്ഞു. പ്രതിസന്ധികളെ അതിജീവിക്കുക എന്നത് പൂർണ്ണമായും സന്തോഷമുള്ള കാര്യമാണ്. അതിക്രമത്തിന് ഇരയായൊരാൾ അതിനെ മറികടക്കുക എന്നത് വലിയ കാര്യമാണെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
സ്ത്രീകൾക്ക് സ്വാഭാവികമായും കുടുംബത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ ഉണ്ട്. അത് നിറവേറ്റുന്നതിന് ഒപ്പം അവളുടെ ഇഷ്ടങ്ങളും തുടർന്നു കൊണ്ട് പോകാൻ കഴിയണം. മഞ്ജു വാര്യർ തിരിച്ചു വന്നതിൽ തനിക്കു വലിയ സന്തോഷം ഉണ്ട്. താൻ അത് മഞ്ജുവാര്യരോട് നേരിട്ട് പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴും ലോകത്ത് നിലനിൽക്കുന്ന സ്ത്രീ രണ്ടാം തരമാണെന്ന ചിന്ത സ്ത്രീകൾ തന്നെയാണ് തിരുത്തേണ്ടത്. സ്ത്രീകൾക്കിടയിലെ അസമത്വം ഉത്തരേന്തയിൽ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ കേരളത്തിൽ വലിയ മാറ്റം ഉണ്ട്. ആദ്യകാലത്ത് വലിയ യാതനകൾ നേരിടേണ്ടി വന്ന സ്ത്രീ സമൂഹം ആയിരുന്നു കേരളത്തിലത്തിലേതും. എന്നാൽ പിന്നീട് ഇതിന് വലിയ മാറ്റങ്ങൾ വന്നു. ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം വലിയ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും ഫലമായി ഉണ്ടായതാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിൽ താര സംഘടനയായ അമ്മ ഇപ്പോഴും നിരുപാധികമായ പിന്തുണ നടിക്ക് പ്രഖ്യാപിച്ചിട്ടില്ല. അപ്പോഴാണ് അമ്മയുടെ വനിതാ ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത ഷൈലജ ടീച്ചർ താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് പരസ്യമായി വ്യക്തമാക്കിയത്.
‘ഞാനൊരു വ്യക്തിയാണെന്ന്. അത് തുറന്ന് പറയാനും നേരിടാനും ആർജ്ജവമില്ലെങ്കിൽ നമ്മളീ വിദ്യഭ്യാസം എന്തിനാണ് നേടിയത്. തന്റെതായ ഇടം തനിക്കുണ്ടെന്ന് സ്ത്രീകൾ മനസ്സിലാക്കണം. സ്ത്രീയും പുരുഷനും ഒരുമിച്ച് സമൂഹത്തിലെ ദുഷ്പ്രവണതകൾക്കെതിരെ നിൽക്കണം,
തൻറേടം എന്നത് അഹങ്കാരമല്ല, അത് തനിക്ക് സാധിക്കും എന്ന ആത്മവിശ്വാസമാണ്. ആ ആത്മവിശ്വാസത്തിലേക്ക് വരാൻ കഴിയണം. കൂട്ടത്തിൽ ഒരാൾക്ക് ഇത്തരത്തിൽ ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ ആ ബുദ്ധിമുട്ടിൽ നമ്മൾ ഒന്നിച്ചു നിൽക്കണം, എന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.
23.68°C








